സി പി എം പ്രവര്‍ത്തകനായ ഹരിദാസിന്റെ കൊലപാതകത്തില്‍ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 4 പേര്‍ അറസ്റ്റിൽ
സി പി എം പ്രവര്‍ത്തകനായ ഹരിദാസിന്റെ കൊലപാതകത്തില്‍ ബി.ജെ.പി കൗൺസിലർ ഉൾപ്പടെ 4 പേര്‍ അറസ്റ്റിൽ.
അറസ്റ്റിലായവർ നേരത്തെ തന്നെ കസ്റ്റഡിയിലുള്ളവരാണ്. കെ. ലിജേഷ്, വിമിൻ, അമൽ, മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഡാലോചനാകുറ്റം ചുമത്തിയാണ് ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡൻ്റ് കൂടിയായ ലിജേഷിനെ അറസ്റ്റ് ചെയ്തത്.
പുന്നോലിൽ വിവാദ പ്രസംഗം നടത്തിയ വാർഡ് കൺസിലർ ലിജേഷ് പ്രതിപ്പട്ടികയിലെത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.
. ആറ് സംഘങ്ങളായാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കനത്ത സുരക്ഷയാണ് പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.
ബൈക്കിലെത്തിയ ആറംഗ സംഘമാണ് ഹരിദാസനെ വെട്ടിക്കൊന്നത്.
Post a Comment