അഴിയൂരിലെ തീരദേശത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിലാളികളെ കണ്ടെത്താൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം നടത്തി
അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് പൂഴിത്തലയിലെ തീരദേശത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നാമമാത്ര തൊഴിലാളികൾ മാത്രമുള്ളതിനാൽ തൊഴിലുറപ്പ് പദ്ധതികളിൽ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ വാർഡ് മെമ്പറുടെ സഹായത്തോടെ തൊഴിൽ കാർഡ് എടുത്തവരുടെയും മറ്റ് തൊഴിൽ ചെയ്യാൻ സാധ്യതയുള്ളവരുടെയും വീടുകളിൽ സന്ദർശനം നടത്തിയത്. തൊഴിൽ കാർഡിനുള്ള അപേക്ഷ നേരിട്ടും ,തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യവും പറഞ്ഞു കൊടുക്കുകയും ചെയ്തു.28 വീടുകളിൽ സന്ദർശനം നടത്തിതിൽ 25 പേർ പുതുതായി തൊഴിൽ ചെയ്യാൻ തയ്യാറായി. തീരദേശത്തെ പൊതുസ്ഥലങ്ങളിൽ വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നത് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയുടെ മസ്റ്റർ റോൾ ഉടൻ തന്നെ ഒന്നാം വാർഡിന് നൽകുന്നതാണ്. ദാരിദ്ര നിർമ്മാർജ്ജന പദ്ധതിയായ തൊഴിലുറപ്പുപദ്ധതിയിൽ 296 രൂപയാണ് പ്രതിദിന വേതനം ലഭിക്കുക. നിലവിൽ 10 സജീവ തൊഴിലാളികളാണ് ഇവിടെയുള്ളത്.ഗൃഹ സന്ദർശനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, വാർഡ് മെമ്പർ മൈമൂന ടീച്ചർ, അസിസ്റ്റന്റ് സെക്രട്ടറി പി ജ്യോതിഷ് ,വി ഇ ഒ കെ ഭജീഷ് ,തൊഴിലുറപ്പ് എഞ്ചിനീയർ അർഷീന ,സി ഡി എസ് മെമ്പർ നസീമ ഹനീഫ, മേറ്റ് എം നിഷ, തൊഴിലാളികളായ സിവി ശ്യാമള, സി ഉമ, റഹീന, പ്രമീള ബാലകൃഷ്ണൻ, സൗജത്ത്,അജിത എന്നിവർ പങ്കെടുത്തു.
Post a Comment