ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക ചിന്താ ദിനം*
*💠ലോക സ്പേ ദിനം*
*💠സിംഗിൾ ടാസ്കിംഗ് ഡേ*
*💠കാർ ഇൻഷുറൻസ് ദിനം*
*💠ചൈനീസ് പുതുവത്സരം*
*💠സ്പങ്കി ഓൾഡ് ബ്രോഡ്സ് ഡേ*
*💠റോബിൻസൺ ക്രൂസോ ദിനം*
*💠ആഫ്രിക്കൻ അമേരിക്കൻ പരിശീലകരുടെ ദിനം*
*💠ദേശീയ സർപ്പ ദിനം*
*💠ദേശീയ ഗെറ്റ് അപ്പ് ഡേ*
*💠ദേശീയ സ്വാതന്ത്ര്യ ദിനം*
*💠ദേശീയ ഡാർക്ക് ചോക്ലേറ്റ് ദിനം*
*💠ദേശീയ കാലിഫോർണിയ ദിനം*
*💠ദേശീയ ചുട്ടുപഴുത്ത അലാസ്ക ദിനം*
*💠ദേശീയ സൂപ്പർമാർക്കറ്റ് ജീവനക്കാരുടെ ദിനം*
*💠പൂച്ച ദിനം (ജപ്പാൻ)*
*💠തകേഷിമ ദിനം (ജപ്പാൻ)*
*💠സ്വാതന്ത്ര്യദിനം (സെന്റ് ലൂസിയ)*
*💠സ്ഥാപക ദിനം (സൗദി അറേബ്യ)*
*💠ദേശീയ വന്യജീവി ദിനം (യുഎസ്എ)*
*💠ദേശീയ മാർഗരിറ്റ ദിനം (യു.എസ്.എ)*
*💠കുറ്റകൃത്യങ്ങളുടെ ഇരകളുടെ ദിനം (പോളണ്ട്)*
*💠കുറ്റകൃത്യങ്ങളുടെ ഇരകൾക്കുള്ള യൂറോപ്യൻ ദിനം (യൂറോപ്യൻ യൂണിയൻ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1349* - ```ജൂതന്മാരെ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നിന്ന് പുറത്താക്കി.```
*🌐1495* - ```ഫ്രാൻസിലെ ചാൾസ് എട്ടാമൻ രാജാവ് നേപ്പിൾസിൽ കടന്ന് അധികാരം പിടിച്ചടക്കി.```
*🌐1632* – ```ഗലീലിയോയുടെ “dialogue concerning the two chief world systems” എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.```
*🌐1662* - ```ഡച്ച് കാരുമായുള്ള യുദ്ധത്തിൽ കൊച്ചി രാജാവ് രാമവർമ്മ വധിക്കപ്പെട്ടു.```
*🌐1792* - ```ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ യുദ്ധത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ടിപ്പുസുൽത്താൻ ശ്രീരംഗപട്ടണം ഉടമ്പടിയിൽ ഒപ്പിട്ടു. കരാർ വഴി മലബാർ പ്രദേശം ബ്രിട്ടീഷ് കാർക്ക് നൽകേണ്ടിവന്നു.```
*🌐1854* - ```ഇന്ത്യയിലെ ആദ്യത്തെ കോട്ടൺ സ്പിന്നിങ്ങ് മിൽ ബോംബെ കോട്ടൺ മിൽ പ്രവർത്തനം തുടങ്ങി.```
*🌐1855* - ```പെൽസിൽവേനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.```
*🌐1876* - ```ബാൾട്ടിമോറിൽ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്ഥാപിതമായി.```
*🌐1896* - ```മലയാളത്തിലെ ആദ്യകാല ചെറുകഥയായ കലികാലവൈഭവം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ചു. മൂർക്കോത്ത് കുമാരനായിരുന്നു കഥാകൃത്ത്.```
*🌐1903* - ```വരൾച്ചയെത്തുടർന്ന് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ യുഎസ് ഭാഗത്ത് ആദ്യമായി വറ്റിവരണ്ടു.```
*🌐1923* - ```അമേരിക്ക ആദ്യത്തെ ഭൂഖണ്ഡാന്തര വ്യോമ തപാൽ സംവിധാനം ആരംഭിച്ചു.```
*🌐1924* - ```ജോസഫ് ചാഴിക്കാടനും എം എം വർക്കിയും ചേർന്ന് സ്വാതന്ത്ര്യ സമരത്തിന് തീവ്ര പിന്തുണ നൽകുന്ന കേരള ദാസൻ പത്രം ആരംഭിച്ചു.```
*🌐1935* - ```വൈറ്റ് ഹൗസിന്റെ മുകളിലൂടെ ഉള്ള വ്യോമ ഗതാഗതം നിരോധിച്ചു.```
*🌐1945* - ```അറബ് ലീഗ് സ്ഥാപിതമായി.```
*🌐1960* - ```പട്ടം താണുപ്പിള്ള യുടെ നേതൃത്വത്തിലുള്ള കേരളത്തിന്റെ രണ്ടാം മന്ത്രിസഭ അധികാരമേറ്റു.```
*🌐1969* - ```10 കി.ഗ്രാം ഭാരമുള്ള പെൻസിൽ റോക്കറ്റ് തുമ്പയിൽ നിന്നു വിക്ഷേപിച്ചു.```
*🌐1979* - ```സെന്റ് ലൂസിയ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി.```
*🌐1980* - ```അഫ്ഗാനിസ്ഥാനിൽ സൈനികനിയമം പ്രഖ്യാപിച്ചു.```
*🌐1991* - ```ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി.```
*🌐1995* - ```സ്റ്റീവ് ഫോസറ്റ് പസിഫിക് സമുദ്രത്തിലൂടെ ആദ്യമായി 9600 കിലോമീറ്റർ ദൂരം എയർ ബലൂൺ പറത്തി.```
*🌐1997* - ```സ്കോട്ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ നിർമ്മിച്ചു.```
*🌐2000* - ```കൊല്ലത്തെ കല്ലുവാതുക്കലിലും കൊട്ടാരക്കരയിലുമുണ്ടായ വിഷമദ്യ ദുരന്തത്തിൽ മുപ്പതിലധികം മരണം.```
*🌐2006* - ```ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള നടന്നു. 53 മില്യൻ പൗണ്ട് കെന്റിലെ സെക്യൂരിറ്റീസ് ബാങ്കിൽ നിന്നു കൊള്ള ചെയ്തു.```
*🌐2008* - ```ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക് തെന്മലയിൽ തുറന്നു.```
*🌐2009* - ```സംഗീത സംവിധായകൻ എ.ആർ. റഹ്മാനും സൗണ്ട് എഞ്ചിനീയറായ റസൂൽ പൂക്കുട്ടിയ്ക്കും ഓസ്കാർ പുരസ്കാരം ലഭിച്ചു.```
*🌐2014* - ```ഉക്രെയ്നിന്റെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് യൂറോമൈഡൻ വിപ്ലവത്തിന്റെ ഒരു പ്രധാന ലക്ഷ്യം നിറവേറ്റിക്കൊണ്ട് ഉക്രൈനിലെ വെർക്കോവ്ന റഡയെ 328-0 വോട്ടിന് കീഴടക്കി.```
*🌐2015* - ```പദ്മ നദിയിൽ 100 യാത്രക്കാർ കയറിയ ഒരു ഫെറി മുങ്ങി 70 പേർ മരിച്ചു.```
*🌐2018* - ```കേരളക്കരയ്ക്കാകെ നാണക്കേടായി ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കാരൂർ നീലകണ്ഠപ്പിള്ള* - ```മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തായിരുന്നു കാരൂർ എന്ന് അറിയപ്പെട്ടിരുന്ന കാരൂർ നീലകണ്ഠപ്പിള്ള. (ജനനം - ഫെബ്രുവരി 22 1898, മരണം -സെപ്റ്റംബർ 30 1975)ഇദ്ദേഹം സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ആയിരുന്നു. ഒരു അദ്ധ്യാപകനുമായിരുന്നു ഇദ്ദേഹം. 22 കഥാസമാഹാരങ്ങളും 187 കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.```
*🌹കെ.പി. ബ്രഹ്മാനന്ദൻ* - ```മലയാള ചലച്ചിത്രലോകത്തെ ശ്രദ്ധേയനായ പിന്നണിഗായകനായിരുന്നു കെ.പി. ബ്രഹ്മാനന്ദൻ (ഫെബ്രുവരി 22, 1946 - ഓഗസ്റ്റ് 10, 2004) . കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ്, ജയചന്ദ്രൻ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.```
*🌹ബാബു ആന്റണി* - ```മലയാള ചലചിത്രങ്ങളിലെ സംഘട്ടനരംഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് ബാബു ആന്റണി (ജനനം 22 ഫെബ്രുവരി 1966). ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു. യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ കരാട്ടെയിൽ 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.```
*🌹ടി. രാമലിംഗംപിള്ള* - ```മലയാളത്തിൽ സുപ്രധാനമായ നിഘണ്ടുകൾ രചിച്ച പണ്ഡിതനാണ് ടി. രാമലിംഗംപിള്ള (ഫെബ്രുവരി 22, 1880 - ഓഗസ്റ്റ് 1, 1968).രാമലിംഗംപിള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതികൾ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും മലയാള ശൈലീ നിഘണ്ടുവുമാണ്. മുപ്പത്തഞ്ചുവർഷത്തെ നിരന്തര പരിശ്രമംകൊണ്ട് 1956-ൽ 76-ആം വയസ്സിലാണ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പൂർത്തിയാക്കിയത്. മലയാള ശൈലീ നിഘണ്ടു 1937-ൽ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു.```
*🌹ദയാ ബായ്* - ```മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു (ജനനം
ഫെബ്രുവരി 22, 1941). മദ്ധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.```
*🌹സ്റ്റീവ് ഇർവിൻ* - ```സ്റ്റീവ് ഇർവിൻ അഥവാ സ്റ്റീഫൻ റോബർട്ട് ഇർവിൻ (1962 ഫെബ്രുവരി 22-2006 സെപ്റ്റംബർ 4). ഓസ്ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്നു. ഡിസ്കവറി നെറ്റ്‌വർക്സ് വഴി സംപ്രേഷണം ചെയ്ത ക്രോക്കൊഡൈൽ ഹണ്ടർ (മുതലവേട്ടക്കാരൻ) എന്ന പരിപാടിയിലൂടെ ഏറെ പ്രശസ്തനും മുതലവേട്ടക്കാരൻ എന്ന അപരനാമധേയനും ആയിരുന്നു. ഓസ്ട്രേലിയൻ മൃഗശാല എന്നറിയപ്പെട്ട സ്ഥാപനത്തിന്റെ ഉടമസ്ഥനും കൈകാര്യക്കാരനുമായിരുന്നു. കേരളത്തിലെ നെയ്യാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ മുതലവളർത്തൽ കേന്ദ്രം സ്റ്റീവിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.```
*🌹ഷാലിൻ സോയ* - ```മലയാളത്തിലെ നടിയും നർത്തകിയും അവതാരകയുമാണ് ഷാലിൻ സോയ (Born: 22 February 1997) . ഷാലു എന്നും അറിയപ്പെടുന്നു. ഏഷ്യാനെറ്റ് ടിവിയുടെ സോപ്പ് ഓപ്പറ ഓട്ടോഗ്രാഫിൽ ദീപ റാണി എന്ന കഥാപാത്രത്തെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.```
*🌹ജോർജ് വാഷിംഗ്ടൺ* - ```ജോർജ് വാഷിംഗ്ടൺ (1732 ഫെബ്രുവരി 22, – 1799 ഡിസംബർ 14 അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡൻറ്, അമേരിക്കൻ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സർവസൈന്യാധിപൻ എന്നീ നിലകളിൽ ലോകമെമ്പാടുമറിയപ്പെടുന്നു. ബ്രിട്ടനെതിരായി അമേരിക്കൻ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി. ഫെബ്രുവരിയിലെ മൂന്നാമത്തെ തീങ്കളാഴ്ച വാഷിംഗ്ടൺ ദിനമായി ആചരിക്കുന്നു.```
*🌹സ്വാമി ശ്രദ്ധാനന്ദ്* - ```മഹാത്മാ മുൻഷി രാം വിജ് എന്നും അറിയപ്പെടുന്ന സ്വാമി ശ്രദ്ധാനന്ദ് (22 ഫെബ്രുവരി 1856 - 23 ഡിസംബർ 1926) , ഒരു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദ്ധനായിരുന്നു. ദയാനന്ദ സരസ്വതിയുടെ പഠിപ്പിക്കലുകൾ പ്രചരിപ്പിച്ച ആര്യ സമാജ് മിഷനറിയും. ഗുരുകുൽ കംഗ്രി സർവകലാശാല പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതും 1920 കളിലെ ഹിന്ദു പരിഷ്കരണ പ്രസ്ഥാനമായ സംഗതൻ (ഏകീകരണവും സംഘടനയും), ശുദ്ധി (പുനർ പരിവർത്തനം) എന്നിവയിൽ പ്രധാന പങ്കുവഹിച്ചു.```
*🌹കെ.സി. അബ്ദുല്ല മൗലവി* - ```കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനായിരുന്നു കെ.സി. അബ്ദുല്ല മൗലവി (ജനനം ഫെബ്രുവരി 22, 1920 - മരണം ഓഗസ്റ്റ് 13, 1995). ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ്[2][3], മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു. ഹാജിസാഹിബിന്റെ നിര്യാണത്തിന് ശേഷം 1959 നും 1990 നുമിടയിൽ 22 വർഷം കെ.സി. അബ്ദുല്ല മൗലവിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി കേരളയുടെ അമീർ.```
*🌹ഇന്ദുലാൽ കനയ്യാലാൽ യാഗ്നിക്* - ```ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ് ഇന്ദുലാൽ കനൈയ്യാലാൽ യാഗ്നിക് (ഫെബ്രുവരി 22 , 1892 – ജൂലൈ 17, 1972).അലി ഇന്ത്യ കിസാൻ സഭയുടെ നേതാവ്, മഹാഗുജറാത്ത്പ്രസ്ഥാനത്തിന്റെ നേതാവ്, ഗുജറാത്തിന് പ്രത്യേക സംസ്ഥാന പദവിക്ക് നേതൃത്വം നൽകിയാൾ എന്നീ നിലയിൽ ഇദ്ദേഹം പ്രശസ്തനാണ്. ഇദ്ദേഹത്തെ ഇന്ദു ചാച്ച എന്ന് വിളിക്കുന്നു.ഇദ്ദേഹം സിനിമാ നിർമാതാവും എഴുത്തുകാരനും കൂടിയാണ്.```
*🌹എസ്.എച്ച്. റാസ* - ```വിഖ്യാതനായ ഇന്ത്യൻ ചിത്രകാരനാണ് സെയ്ദ് ഹൈദർ റാസ എന്ന എസ്.എച്ച്. റാസ(22 ഫെബ്രുവരി 1922 - 23 ജൂലൈ 2016). പത്മശ്രീ, പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എസ്.എച്ച്. റാസ 2007 ൽ വരച്ച 'മഹാഭാരത' എന്ന ചിത്രത്തിന് 1.05 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു.```
*🌹ജതീന്ദ്ര മോഹൻ സെൻഗുപ്ത* - ```ഒരു ഇന്ത്യൻ വിപ്ലവകാരിയും അഭിഭാഷകനുമായിരുന്നു ജതീന്ദ്ര മോഹൻ സെൻഗുപ്ത (ജനനം 22 ഫെബ്രുവരി 1885 - മരണം 23 ജൂലൈ 1933). ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ നിരവധി തവണ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തെ ജനങ്ങൾ 'ദേശ്പ്രിയ' എന്നു ബഹുമാനപൂർവ്വം വിളിക്കുന്നു . ജതീന്ദ്രയുടെയും നെല്ലി സെൻഗുപ്തയുടെയും സ്മരണാർത്ഥം 1985-ൽ ഇന്ത്യാ ഗവൺമെന്റ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.```
*🌹ജയശ്രീ ഗഡ്കർ* - ```പ്രമുഖ മറാത്തി സിനിമാതാരമായിരുന്നു ജയശ്രീ ഗഡ്‌കർ (ജനനം ഫെബ്രുവരി 22, 1942 – മരണം ഓഗസ്റ്റ് 29, 2008). ഒരു ബാലതാരമായാണ് ഇവർ സിനിമയിൽ തുടക്കം കുറിച്ചത്. ഏകദേശം 250-ഓളം ചലച്ചിത്രത്തിൽ അഭിനയിച്ച ജയശ്രീയുടെ ആദ്യ വിജയചിത്രം “സംഗ്തെയ് ഐക്ക യാണ്”. ഒട്ടേറെ സംസ്ഥാന അവാർഡുകൾ നേടിയ ജയശ്രീ ദേശീയ അവാർഡുകളും നേടിയിട്ടുണ്ട്.```
*🌹ജെന്ന ഹെയ്സ്* - ```ജെന്ന ഹെയ്സ് (ജനനം ഫെബ്രുവരി 22, 1982) ഒരു അമേരിക്കൻ സംവിധായിക, മോഡൽ, മുൻ അശ്ലീല നടി എന്നീ നിലകളിലറിയപ്പെടുന്നു. ഹെയ്സ് നിരവധി അഡൾട്ട് ഇൻഡസ്ട്രി അവാർഡുകൾ നേടിയിട്ടുണ്ട്. 2003- ലെ ബെസ്റ്റ് ന്യൂ സ്റ്റാർലെറ്റിനുള്ള എവിഎൻ അവാർഡും, 2009-ൽ ഏറ്റവും നല്ല വനിതാ പെർഫോമറിനുള്ള എവിഎൻ അവാർഡും ഉൾപ്പെടെ നിരവധി അഡൾട്ട് ഇൻഡസ്ട്രി അവാർഡുകളാണ് ഹെയ്സ് സ്വന്തമാക്കിയത്. മിസ്സിക്ക് ശേഷം, തന്റെ കരിയറിലെ രണ്ട് അവാർഡുകളും നേടി ചരിത്രത്തിലെ രണ്ടാമത്തെ നായികയാകുകയും ചെയ്തു.```
*🌹എം. നൗഷാദ്* - ```കൊല്ലം ജില്ലയിലെ പാലത്തറ സ്വദേശിയായ എം. നൗഷാദ് (ജനനം ഫെബ്രുവരി 22, 1965) ഒരു രാഷ്ട്രീയപ്രവർത്തകനും ഇരവിപുരം മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവുമാണ്. സി.പി.ഐ. (എം) കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം കൊല്ലം നഗരസഭയുടെ ഡെപ്യൂട്ടി മേയറായും പ്രവർത്തിച്ചിട്ടുണ്ട്.```
*🌹പീറ്റർ ആർത്തേദി* - ```പീറ്റർ ആർത്തേദി അഥവാ പീറ്റ്രസ് അറ്റ്രേഡിയസ് (ജീവിതകാലം: 22 ഫെബ്രുവരി 1705 - 27 സെപ്തംബർ 1735 ) സ്വീഡിഷ് പ്രകൃതി ശാസ്ത്രജ്ഞൻ ആയിരുന്നു. ഇദ്ദേഹം മത്സ്യശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നു.```
*🌹പുഷ്പ മിത്ര ഭാർഗവ* - ```ഇന്ത്യക്കാരനായ ശാസ്ത്രജ്ഞനും എഴുത്തുകാരനും ഭരണകർത്താവും ആണ് പി.എം. ഭാർഗവ എന്നറിയപ്പെടുന്ന പുഷ്പ മിത്ര ഭാർഗവ (ജനനം ഫെബ്രുവരി 22, 1928)..തന്മാത്രാ ജീവ ശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം ഹൈദരാബാദിലെ സെന്റെർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജിയുടെ സ്ഥാപകനും തലവനും ആയിരുന്നു.1986ൽ പദ്മഭൂഷൺ ലഭിച്ചു.```
*🌹റോബർട്ട് ബേഡൻ പവൽ* - ```സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വൽ (1857 ഫെബ്രുവരി 22 - 1941 ജനുവരി 8 ). റോയൽ ബ്രിട്ടീഷ് സേനയിൽ ലഫ്‍റ്റനന്റ്-ജനറൽ പദവി വഹിച്ചിരുന്ന അദ്ദേഹം ഒ.എം., ജി.സി.എം.ജി., ജി.സി.വി.ഓ., കെ.സി.ബി. തുടങ്ങിയ ബ്രിട്ടീഷ് ബഹുമതികളാൽ ആദരിക്കപ്പെട്ടിട്ടുണ്ട്. സ്‍കൗട്ട് പ്രസ്ഥാനത്തിന്റെ ലോക ചീഫ് സ്‍കൗട്ട് ആയ അദ്ദേഹം ബി-പി, ബേഡൻ പവ്വൽ പ്രഭു എന്നീ പേരുകളിലും അറിയപ്പെടുന്നു.```
*🌹യഹ്യാ അയ്യാശ്* - ```ഹമാസിന്റെ പ്രധാന ബോംബു നിർമ്മാതാവും ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ വെസ്റ്റ് ബാങ്ക് ബറ്റാലിയന്റെ നേതാവുമായിരുന്നു യഹ്യ അബ്ദ്-അൽ-ലത്തീഫ് അയ്യശ് (22 ഫെബ്രുവരി 1966 – 5 ജനുവരി 1996). ഇദ്ദേഹം "ദി എഞ്ചിനീയർ" എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു. ഫലസ്തീനികൾക്ക് ഇദ്ദേഹം ഒരു വീരപോരാളിയാണ് ഇദ്ദേഹത്തിന്റെ പേര് ഏതാനും വഴികൾക്കും മറ്റും ഇട്ടിട്ടുണ്ട്.```
*🌹ഒ.ടി. ശാരദ കൃഷ്ണൻ* - ```ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ഒ.ടി. ശാരദ കൃഷ്ണൻ (22 ഫെബ്രുവരി 1905 - 14 ഏപ്രിൽ 1973). കോൺഗ്രസ് പ്രതിനിധിയായാണ് ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. വനജ എന്ന മലയാളം നോവലിന്റെ ഗ്രന്ഥകർത്താവുകൂടിയാണ് ശരദാ കൃഷ്ണൻ.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷കസ്തൂർബാ ഗാന്ധി* - ```കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869 – ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. 1915-ൽ കസ്തൂർബ, ഗാന്ധിജിയ്ക്കൊപ്പം ഇന്ത്യയിലെത്തി. 1915-ൽ ഗാന്ധിജി സബർമതി ആശ്രമം തുടങ്ങുമ്പോൾ അടുക്കള ചുമതല കസ്തൂർബയാണേറ്റെടുത്തത്. ഉപ്പുസത്യാഗ്രഹത്തെത്തുടർന്ന് ഗാന്ധിജി ജയിലിലായപ്പോൾ ഗ്രാമങ്ങളിൽ സമരപോരാളികൾക്ക് കസ്തൂർബ ഊർജ്ജം പകർന്നു. 1942-ൽ ക്വിറ്റ് ഇന്ത്യാ സമരത്തോടെ അവശതകൾ മറന്ന് സമരത്തിൽ അവർ സജീവമായി. പുനെയിലെ അഗ ഖാൻ കൊട്ടാരത്തിൽ തടവിലിരിക്കുമ്പോഴാണ് കസ്തൂർബാ ഗാന്ധി ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടയുന്നത്. കസ്തൂർബാ ഗാന്ധിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നതും ഇതേ കൊട്ടാരത്തിലാണ്.```
*🌷അബുൽ കലാം ആസാദ്* - ```ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമാണ് അബുൽകലാം ആസാദ് അഥവാ മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു (ജനനം 11 നവംബർ 1888 - മരണം 22 ഫെബ്രുവരി 1958).ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. വിഭജനത്തെ ഏതിർത്ത അബുൽകലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്.```
*🌷സേതു ലക്ഷ്മിഭായി* - ```ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി (Born 19 November 1895 - Died 22 February 1985) തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ രാജപ്രതിനിധി ആയി 7 വർഷം രാജ്യം ഭരിച്ചത്.```
*🌷ഹുമയൂൺ* - ```ഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമയൂൺ (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1555-56) ബാബറിന്റെ പുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമയൂൺ യുദ്ധത്തിൽ പങ്കെടുത്തു. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേർഷാ ഭരണം പിടിച്ചെങ്കിലും പേർഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.```
*🌷റെമി ഒക്ലിക്* - ```പ്രമുഖനായ ഒരു ഫ്രഞ്ച് ഫോട്ടോ ജേണലിസ്റ്റാണ് റെമി ഒക്ലിക് (16 October 1983[1] – 22 February 2012)ഒക്ലിക്ക് പകർത്തിയ യുദ്ധ രംഗങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഫോട്ടോകൾ ലോകമാകെയുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സിറിയയിലെ ആഭ്യന്തര കലാപം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് മരണമടഞ്ഞു.```
*🌷അന്തോണിയോ മച്ചാദോ* - ```സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു അന്തോണിയോ മച്ചാദോ .(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939). കാല്പനികതയും പ്രതീകാത്മകതയും ഉൾച്ചേർന്ന കാവ്യകല്പനകളായിരുന്നു മച്ചാദോയുടെ കവിതകളിൽ പ്രത്യക്ഷമായിരുന്നത്.```
*🌷ആൻഡി വോഹോൾ* - ```ആൻഡി വോഹോൾ (ഓഗസ്റ്റ് 6, 1928 - ഫെബ്രുവരി 22, 1987) പോപ്പ് ആർട്ട് എന്ന മുന്നേറ്റത്തിന്റെ കേന്ദ്രബിന്ദുവായി തീർന്ന അമേരിക്കൻ കലാകാരൻ ആയിരുന്നു. ഒരു വാണിജ്യ ചിത്രകാരനായി (പരസ്യങ്ങൾ, കടകളിലെ പ്രദർശന ബോർഡുകൾ തുടങ്ങിയവ നിർമ്മിച്ചിരുന്നു) സാമ്പത്തിക വിജയം നേടിയ ആൻഡി പിന്നീട് ചിത്രകാരൻ പരീക്ഷണാത്മക (അവാന്ത് ഗാർഡ്) ചലച്ചിത്ര നിർമ്മാതാവ്, സംഗീത നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിൽ ലോകപ്രശസ്തനായി.```
*🌷എം.എ. ജോൺ* - ```ഒരു മുൻ കോൺഗ്രസ് നേതാവായിരുന്നു എം.എ ജോൺ (ജനനം 1936, ജൂൺ 23 - മരണം 2011, ഫെബ്രുവരി 22). വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. കേരളത്തിലെ കെ.എസ്.യു.വിന്റേയും യൂത്ത് കോൺഗ്രസിന്റേയും സ്ഥാപക നേതാവുമാണ് ഇദ്ദേഹം. കോൺഗ്രസ് പരിവർത്തനവാദികൾ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായിരുന്നു ജോൺ.```
*🌷കെ. കൊച്ചുകുട്ടൻ* - ```ഒന്നും രണ്ടും കേരളനിയമസഭകളിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.```
*🌷പുളിമാന പരമേശ്വരൻപിളള* - ```മലയാള നാടകകൃത്തും അഭിനേതാവുമായിരുന്നു പുളിമാന പരമേശ്വരൻപിളള (8 സെപ്‌റ്റംബർ 1915 - 22 ഫെബ്രുവരി 1948).നാടകകൃത്ത്, അഭിനേതാവ്, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടി. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിച്ചു.```
*🌷ഫെർഡിനാൻഡ് ഡി സൊസ്യൂർ* - ```ഫെർഡിനാൻഡ് ഡെ സൊസ്യൂർ (നവംബർ 26,1857 – ഫെബ്രുവരി 22,1913) ആധുനികഭാഷാശാസ്ത്രത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ച സ്വിസ് ഭാഷാശാസ്ത്രജ്ഞനാണ്. 20-ആം നൂറ്റാണ്ടിൽ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങൾക്ക് അടിസ്ഥാനമായത് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്.```
*🌷മാരി കോൾവിൻ* - ```പ്രമുഖയായ അമേരിക്കൻ പത്രപ്രവർത്തകയും അറിയപ്പെടുന്ന യുദ്ധകാര്യലേഖികയുമായിരുന്നു മാരി കോൾവിൻ(12 ജനുവരി 1956– 22 ഫെബ്രുവരി 2012) ബ്രിട്ടീഷ്പത്രമായ ദ സൺഡേ ടൈംസിന്റെ ലേഖികയായിരുന്നു അവർ . സിറിയയിലെ സംഘർഷസ്ഥിതി റിപ്പോർട്ട് ചെയ്യാനെത്തിയ അവർ താമസിച്ചിരുന്ന വീടിനു മുകളിൽ ഷെൽ പതിക്കുകയായിരുന്നു. ഫ്രഞ്ച് ഫോട്ടോഗ്രാഫർ റെമി ഒക്ലിക്കും ഇവർക്കൊപ്പം കൊല്ലപ്പെട്ടു.```
*🌷സ്മിത്ത്സൺ ടെന്നന്റ്* - ```ഓസ്മിയം, ഇറിഡിയം എന്നീ മൂലകങ്ങൾ കണ്ടെത്തിയ ബ്രിട്ടീഷ് രസതന്ത്രജ്ഞനാണ് സ്മിത്ത്സൺ ടെന്നന്റ് ( 1761 നവംബർ 30 - 1815 ഫെബ്രുവരി 22). കാർബൺ ഡൈഓക്സൈഡിന്റെ രാസസംയോഗം തെളിയിക്കുന്നതിനുള്ള ഒരു വിശ്ലേഷണ പ്രക്രിയ ഇദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട് (1791). കാർബൺ മാത്രമടങ്ങുന്ന ഒരു വസ്തുവാണ് വജ്രമെന്നും ടെന്നന്റ് കണ്ടെത്തി (1797). ടെന്നന്റും സഹപ്രവർത്തകനായ ഡബ്ളിയു.എച്ച്. വോളാസ്റ്റനും ചേർന്നാണ് പ്ലാറ്റിനം ധാതുക്കളിൽ നിന്ന് ഓസ്മിയവും ഇറിഡിയവും വേർതിരിച്ചെടുത്തത്. ഈ പ്രവർത്തനം കോപ്ലിമെഡലിന് ഇദ്ദേഹത്തെ അർഹനാക്കി (1804).```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (22-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬നസ്രാണി
രാത്രി 11.45 ന്
🎬കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬നിറം
രാവിലെ 10 മണിക്ക്
🎬ഉസ്താദ് ഹോട്ടൽ
ഉച്ചയ്ക്ക് 1 മണിക്ക്
🎬നരൻ
വൈകിട്ട് 4 മണിക്ക്
🎬ശൃംഗാരവേലൻ
രാത്രി 7 മണിക്ക്
🎬മണിച്ചിത്രത്താഴ്
രാത്രി 10 മണിക്ക്
🎬ക്രേസി ഗോപാലൻ
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬ഇയ്യോബിൻെറ പുസ്തകം
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഗോഡ്സ് ഓൺ കൺട്രി
വൈകിട്ട് 3 മണിക്ക്
🎬അഴകിയ തമിഴ് മകൻ
രാത്രി 10 മണിക്ക്
🎬കരീബിയൻസ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬നാടോടി
ഉച്ചയ്ക്ക് 2 മണിക്ക്
🎬പട്ടാളം
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬പരസ്പരം
രാവിലെ 10 മണിക്ക്
🎬പേരിനൊരു മകൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬പൂമുഖപ്പടിയിൽ നിന്നെയും കാത്ത്
വൈകിട്ട് 4 മണിക്ക്
🎬വഴിയോരകാഴ്ചകൾ
രാത്രി 7 മണിക്ക്
🎬തീവണ്ടി
രാത്രി 10 മണിക്ക്
🎬കയ്യെത്തും ദൂരത്ത്
*🎥#ZeeKeralam🔻🔻*
രാവിലെ 11മണിക്ക്
🎬കിക്ക് 2
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬മേരിക്കുണ്ടൊരു കുഞ്ഞാട്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬വിഷ്ണുലോകം
രാവിലെ 9 മണിക്ക്
🎬തുറുപ്പുഗുലാൻ
ഉച്ചയ്ക്ക് 12 മണിക്ക്
🎬യൂടേൺ
വൈകീട്ട് 4 മണിക്ക്
🎬വല്യേട്ടൻ
രാത്രി 8.30 ന്
🎬വനമകൻ
രാത്രി 11.30 ന്
🎬ചീനവല
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഈ പറക്കും തളിക
രാവിലെ 10 മണിക്ക്
🎬വനമകൻ
വൈകിട്ട് 3 മണിക്ക്
🎬ഒരു മറവത്തൂർ കനവ്
വൈകീട്ട് 6 മണിക്ക്
🎬ഈ പട്ടണത്തിൽ ഭൂതം
രാത്രി 9 മണിക്ക്
🎬കാശ്മീരം
രാത്രി 11.30 ന്
🎬തൃഷ്ണ
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬പുതിയ തീരങ്ങൾ
ഉച്ചയ്ക്ക് 1.30 ന്
🎬അദ്വൈതം
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (22-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:30 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️01:00 pm* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.30 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - മലയാളം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️02:30 pm* - അടിസ്ഥാനശാസ്ത്രം
*🛎️ആറാം ക്ലാസ്6️⃣*
*▶️03.00 pm* - ഗണിതം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️12.00 pm* - ജീവശാസ്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - ഊർജ്ജതന്ത്രം
*▶️11.30 am* - സാമൂഹ്യശാസ്ത്രം
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - രസതന്ത്രം (റിവിഷൻ)
*▶️06.00 pm* - സാമൂഹ്യശാസ്ത്രം (റിവിഷൻ)
*▶️06.30 pm* - അടിസ്ഥാനപാഠാവലി (റിവിഷൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️09.00 am* - ബിസിനസ് സ്റ്റഡീസ് - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️09.30 am* - ഹിസ്റ്ററി - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️10.00 am* - സുവോളജി - (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 am* - സുവോളജി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00)
*▶️08.00 am* - ബോട്ടണി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)
*▶️08.30 am* - മാത്തമാറ്റിക്ക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)
*▶️04.00 pm* - സോഷ്യോളജി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)
*▶️04.30 pm* - ഇക്കണോമിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)
*▶️05.00 pm* - ഇംഗ്ലീഷ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment