പാനൂർ : ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കല്ലിക്കണ്ടി എൻ എ എം കോളജിലെ എൻ എസ് എസ്സ്, എൻ സി സി, വുമൺ സെൽ വിദ്യാർത്ഥികൾ ബ്ലഡ് ഡോണേഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ മലബാർ കാൻസർ സെന്ററിലെ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം ചെയ്തു.കോളജിൽ വെച്ചു നടന്ന ക്യാമ്പിൽ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പങ്കെടുത്തു.
എൻ എസ് എസ്സ് പ്രോഗ്രാം ഓഫീസർ പ്രൊഫ: കെഎസ് മുസ്തഫ അദ്ധ്യക്ഷത വഹിച്ച പരിപാടി മാഹി കോസ്റ്റൽ എസ് ഐ യും ബി ഡി കെ തലശ്ശേരി എയിഞ്ചൽസ് വിങ്ങ് രക്ഷാധികാരിയുമായ റീനാ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികൾക്കു വേണ്ടിയുള്ള കേശദാനത്തെക്കുറിച്ചും രക്ത ദാനത്തിന്റെ മഹത്വത്തെക്കുറിച്ചും വിദ്യാർത്ഥികളോട് വിശദീകരിച്ചു സംസാരിച്ചു.
എൻ സി സി ഓഫീസർ കാപ്റ്റൻ ഡോ: എ പി ഷമീർ സ്വാഗതം പറഞ ചടങ്ങിൽ വുമൺ സെൽ കോഡിനേറ്റർ കെ കെ ഷമ്പിന, ബി ഡി കെ എയ്ഞ്ചൽസ് വിങ്ങ് കണ്ണൂർ ജില്ലാ ട്രഷററും തലശ്ശേരി പ്രസിഡന്റുമായ ഷാഹിനാ സലാം ,ബി ഡി കെ വൈസ് പ്രസിഡന്റ് സൈനുദ്ദീൻ കായ്യത്ത്, മാഹി എ എസ്സ് ഐ അബ്ദുള്ള അഹമ്മദ് ( ഷഫീഖ് ),റയീസ് പാനൂർ, സഫീർ പാനൂർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഐയ്ഞ്ചൽസ് വിങ്ങ് പ്രസിഡന്റ് ഷാഹിനാ സലാം വുമൺ സെൽ കോർഡിനേറ്റർ കെ.കെ ഷബിനക്കും, മികച്ച പ്രവർത്തനം നടത്തുന്ന മലബാർ കാൻസർ സെന്ററിലെ ബ്ലഡ് ബാങ്കിനുള്ള സ്നേഹാദരവ് ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഇസ്രതിന് ബി ഡി കെ പ്രസിഡന്റ് റിയാസ് മാഹിയും നൽകി.
ക്യാമ്പിന് കോളജ് യൂണിയൻ ചെയർമാൻ അബ്ദുള്ള, എൻ സി സി കാപ്റ്റൻ ഷുഹൈബ്, കൃഷ്ണ ദത്ത് മാഹി , ഏയ്ഞ്ചൽസ് വിങ്ങ് അംഗങ്ങൾ ആയ മുംതാസ് ,ജസീല എന്നിവർ നേതൃത്വം നൽകി. ഷക്കീല നന്ദിയും പറഞ്ഞു.
Post a Comment