അഴിയൂരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകരാകാൻ തയ്യാറുള്ള വനിതകൾക്ക് പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകരാകാൻ തയ്യാറുള്ള വനിതകൾക്കായി പ്രാരംഭ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്തിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ പുതുതായി സംരംഭങ്ങൾ ആരംഭിക്കാൻ തയ്യാറായ 45 വയസ്സിനു താഴെയുള്ള 56 വനിതകളാണ് പങ്കെടുത്തത്. വീടുകളിൽ നിർമ്മിക്കുന്ന ഭക്ഷണവസ്തുക്കൾ ഉണ്ടാക്കൽ, ഇലക്ട്രീഷൻ,പ്ലംബിംഗ്, ഇലക്ട്രോണിക്സ്, കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, ക്ലീനിംഗ്, ലോണ്ടറി, ഇസ്തിരി, ഡാറ്റാ എൻട്രി എന്നിങ്ങനെ മേഖല മേഖലകളിലാണ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നത്. പ്രാരംഭ പരിശീലനത്തിനുശേഷം തുടർ പരിശീലനവും വൈദഗ്ധ്യ പരിശീലനവും നൽകി ബാങ്ക് ലോൺ വാങ്ങിച്ചു കൊടുക്കുന്നതാണ് നാലു ശതമാനം പലിശക്ക് കുടുംബശ്രീ സംരംഭങ്ങൾക്ക് ലോൺ അനുവദിക്കുന്നുണ്ട്. പരിശീലനപരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി പി ജോതിഷ്, കുടുംബശ്രീ വൈസ് ചെയർപേഴ്സൺ സുശീല, കുടുംബശ്രീ മൈക്രോ സംരംഭക കൺസൾട്ടന്റ് പി ആർ അനിത എന്നിവർ സംസാരിച്ചു.
Post a Comment