വാണുകണ്ട കോവിലകം ഭഗവതിക്ഷേത്രത്തിൽതിറ മഹോത്സവത്തിന് കൊടിയേറി
മയ്യഴി:പെരിങ്ങാടി മങ്ങാട് വാണുകണ്ട കോവിലകം ഭഗവതിക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം കാരണവർ എം നാണു അടിയോടിയാണ് കൊടിയേറ്റം നടത്തിയത്.ഉത്സവത്തിൻ്റെ മുന്നോടിയായി അഞ്ച് ദേശക്കാർക്കും സ്ഥാനികർക്കും വെറ്റില കൈനീട്ടം നൽകി. തുടർന്ന് വിവിധ തെയ്യങ്ങളുടെ നട്ടത്തിറയുണ്ടായി.
വ്യാഴം വൈകിട്ട് തിരിവുടയാട ഏഴുന്നള്ളത്ത്, തിരുവായുധമെഴുന്നള്ളത്ത്, താലപ്പൊലി എന്നിവനടക്കും. തുടർന്ന് തെയ്യങ്ങളുടെ വെള്ളാട്ടം. വെള്ളി പുലർച്ചെ നാലിന് കലശംവരവ്. തുടർന്ന് ഗുളികൻ, ഭദ്രകാളി, കുട്ടിച്ചാത്തൻ, വേട്ടെയ്‌ക്കൊരുമകൻ, വസൂരിമാല, പോർക്കലി കരിമ്പാം ഭഗവതിതെയ്യങ്ങൾ കെട്ടിയാടും. വൈകിട്ട് നാലിന് തേങ്ങയേറും ഗുരുസിയും.
നാഗപ്രതിഷ്‌ഠാ വാർഷികാഘോഷത്തിന്റെ ഭാഗമായി സർപ്പബലിയും നൂറുംപാലും നടന്നു..
Post a Comment