പൊലീസ് റിക്രൂട്ട്മെൻ്റ് എഴുത്തുപരീക്ഷ മാർച്ച് 19, 20 കളിൽ
മാഹി: പുതുച്ചേരി പൊലീസ് റിക്രൂട്ട്മെൻ്റിൽ ഗ്രൗണ്ട് ടെസ്റ്റ് പാസ്സായ 2894 പേർക്ക് (2207 ( പു) 687 (സ്ത്രീ) എഴുത്ത് പരീക്ഷ നടത്തുന്നു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷ മാർച്ച് 19നും ' ഡക്ക് ഹാൻ്റ്ലർ പരീക്ഷ 20 നും കാലത്ത് 10 മണി മുതൽ നടക്കും. സ്ഥലവും ഉദ്യോഗാർത്ഥികളുടെ പട്ടികയുമടക്കമുള്ള വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട് അറിയിച്ചു. മൊത്തം 14559 ഉദ്യോഗാർത്ഥികളിൽ ഗ്രൗണ്ട് ടെസ്റ്റ് കഴിഞ്ഞപ്പോൾ 2894 പേരാണ് എഴുത്ത് പരിക്ഷക്ക് യോഗ്യത നേടിയത്.
Post a Comment