അഴിയൂരിൽ കോൺഗ്രസ്സ് ഓഫീസ് തകർത്തു
അഴിയൂർ:
ഇന്നലെ രാത്രിയോടെയാണ്
മാഹി റെയിൽവെസ്റ്റേഷൻ പരിസരത്തെ കോൺ. ഓഫീസ് തകർക്കുകയും മുൻമുഖ്യമന്ത്രി കെ.കരുണാകരൻ, സ്വാതന്ത്ര്യ സമര സേനാനി ടി.സി. കുഞ്ഞിരാമക്കുറുപ്പ് എന്നിവരുടെ ഫോട്ടോ നശിപ്പിക്കുകയും ചെയ്തത്.
ചോമ്പാല പോലീസ് കേസ്
എടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ സംസ്ഥാനത്തുടനീളം
കോൺഗ്രസ്സ് ഓഫീസിന്
നേരെ നടന്ന
വ്യാപക ആക്രമത്തിന്റെ
ഭാഗമായുള്ളതാണ് ഈ ആക്രമണമെന്നും കോൺഗ്രസ്സ് നേതൃത്വം ആരോപിച്ചു.
സംഭവത്തിൽ കോൺഗ്രസ്സ് കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കോവുക്കൽ വിജയൻ അദ്ധ്യക്ഷം വഹിച്ചു. എം. പ്രഭുദാസ്,
ഫിറോസ് കാളാണ്ടി, ടി.പി.ശശിധരൻ ,കെ.പി. ജയൻ, കെ. അനിൽ കുമാർ. ലെനി അഴിയൂർ, വേണു, ടി.ടി.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു
Post a Comment