o കൃത്യമായി ഡ്യൂട്ടി ചെയ്തില്ലേൽ കർശന നടപടി
Latest News


 

കൃത്യമായി ഡ്യൂട്ടി ചെയ്തില്ലേൽ കർശന നടപടി

 



മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിലെ ചില സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ കൃത്യസമയത്ത് ആശുപത്രിയിലെത്തുന്നില്ലെന്നും, നേരത്തെ തന്നെ ആശുപത്രി വിടുന്നതായും, കൃത്യമായി ഒ.പി. ഡ്യുട്ടി ചെയ്യുന്നുമില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്.പ്രേംകുമാർ അറിയിച്ചു.ഇത് സംബന്ധിച്ച് ഡോക്ടർമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെ: ഡയറക്ടർ രേഖാമൂലം അറിയിച്ചു.ഇത് സംബന്ധിച്ച് ജനശബ്ദം മാഹി നേരത്തെ ഡി.ഡി.യോട് പരാതിപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post