o ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം* *സാമൂഹ്യപ്രവർത്തകൻ ഉൾപ്പെടെ 3 പേർക്കെതിരെ കേസ്*
Latest News


 

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം* *സാമൂഹ്യപ്രവർത്തകൻ ഉൾപ്പെടെ 3 പേർക്കെതിരെ കേസ്*

 


മാഹി : ബന്ധുവിന്റെ ഭാര്യയെ ചേർത്ത് അപവാദകഥകളുണ്ടാക്കി നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ മാഹി പോലീസ് കേസെടുത്തു.കരിയാട് കണ്ടിയിൽ സാദിഖിന്റെ പരാതിയിൽ

  കരിയാട് മേഖല യിലെ സാമൂഹ്യപ്രവർത്തകൻ ഹമീദ് കിടഞ്ഞി,  രയരോത്ത് സമീർ കിടഞ്ഞി, ചെക്യാട് ചാ മയിൽ സിദ്ദിഖ് എന്നിവർക്കെതിരെയാണ് മാഹി പൊലീസ് കേസെടുത്തത് .


 കഴിഞ്ഞ ആഗസ്തിലാണ് കേസിന് ആസ്പദമായ സംഭവം . മുംബൈയിൽ റെഡിമെയ്ഡ് സ്ഥാപനം നടത്തുന്ന   പെരിങ്ങത്തൂർ പുളിയമ്പ്രം സ്വദേശിയായ  പേരോട് ചാപ്പൻ നായർ കണ്ടി നൂറുദ്ദീ (43)ൻ,  തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ചിരുന്ന  മഹാരാഷ്ട്ര താന ഓൽ വാര സ്വദേശിനിയായ 45 കാരിയും ,രണ്ടു കുട്ടികളുമുള്ള വിവാഹ മോചിതയുമായ യുവതിയുമായി അടുപ്പത്തിലാവുകയും തുടർന്ന് 2019 ൽ വിവാഹം ചെയ്ത ശേഷം പലപ്പോയായി  12 ലക്ഷം രൂപയും സ്വർണ്ണവും വാങ്ങിയ ശേഷം  നാട്ടിലേക്ക് വന്ന നൂറുദ്ദീനെ പറ്റി ഒരു വിവരവുമില്ലാത്തതിനാൽ, നൂറുദ്ദീനെ തേടി   ഭർത്താവിന്റെ സുഹൃത്തിനോടൊപ്പം യുവതി ആഗസ്റ്റ് 14 ന് പേരോട്ടെ ഭർത്താവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. 


നൂറുദ്ദീന് വേറെ ഭാര്യയും മക്കളുമുണ്ടെന്ന് മനസിലാക്കിയ യുവതി

മാഹിയിൽ ആശുപത്രിക്ക് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം  നാദാപുരം മജിസ്ട്രേട്ട് മുമ്പാകെ  പരാതി നല്കുകയും, നൂറുദ്ധീനും മുൻഭാര്യയുമടക്കം അഞ്ചു പേർക്കെതിരെ പോലീസ്  കേസെടുക്കുകയും ചെയ്തു .


ഇതിനിടെ യുവതിയെ സഹായിക്കാമെന്നേറ്റ് സാമൂഹ്യ പ്രവർത്തകനായ ഹമീദ് കിടഞ്ഞിയുൾപ്പെടെയുള്ളവർ യുവതിയെ സമീപിക്കുകയും നൂറുദ്ദീനെതിരെ കേസ് നല്കി നഷ്ടപരിഹാരമായി  25 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് ജാഫർ വാണിമേൽ എന്നയാളെ കൊണ്ട് ഫോൺ വിളിപ്പിക്കുകയും ചെയ്തു. .


 തുടർന്ന് 25 ലക്ഷം രൂപ ലഭിക്കണമെങ്കിൽ അഞ്ചു ലക്ഷം രൂപയോളം യുവതി ചിലവഴിക്കേണ്ടി വരുമെന്നറിയിക്കുകയും ഒടുവിൽ രണ്ട് ലക്ഷം രൂപയെങ്കിലും ചിലവഴിച്ചാൽ മതിയെന്നുമറിയിക്കുകയായിരുന്നു.

ഇത് പ്രകാരം തുടക്കത്തിൽ  40000 രൂപ  യുവതിയിൽ നിന്നും പ്രതികൾ വാങ്ങി. സമീർ വഴിയാണ് ഹമീദ് കിടഞ്ഞി യുവതിയെ പരിചയപ്പെടുന്നത് . ഇതിനിടെ യുവതിയിൽനിന്ന് നൂറുദീന്റെ മരുമകനായ സാദിഖുമായി ബന്ധപ്പെട്ട് ചിലവിവരങ്ങൾ കിട്ടിയെന്നു പറഞ്ഞ് സാദിഖിനെ ഹമീദ് ഫോണിൽ വിളിക്കുകയും

നവമാധ്യമങ്ങളിൽ അത് പ്രചരിപ്പിക്കുമെന്നും  ഭീഷണിപ്പെടുത്തി പണത്തിന് ആവശ്യപ്പെടുകയും ചെയ്തു . 

സാദിഖ് പോലീസ് സ്റ്റേഷനിൽ പരാതി നല്കിയതോടെ പ്രതികളുടെ ദുരുദ്ദേശം മനസിലാക്കിയ യുവതിയും ഭർത്താവിനെ തിരികെയെത്തി ക്കാമെന്ന് പറഞ്ഞ് തൊണ്ണൂറാ യിരം രൂപ ഹമീദ് വാങ്ങി എന്ന പരാതിയുമായി രംഗത്തെത്തി . 

തുടർന്ന് അകന്നു നിന്ന യുവതിയും നൂറുദ്ദീനും ഒന്നാവുകയും ,പരാതിക്കാരനായ . കണ്ടിയിൽ സാദിഖുമായി ഹമീദ് പ്രചരിപ്പിക്കുന്നവിധം ബന്ധമില്ലെന്നും പണം വാങ്ങിത്തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് പേര് പറയിപ്പിച്ചതാണെന്ന് യുവതി ആരോപിച്ചു. 


ഇതിനിടെ കേസന്വേഷണവുമായി ലോഡ്ജിൽ എത്തിയ മാഹി സി ഐക്കെതിരെ ഹമീദും കൂട്ടാളികളും പുതുച്ചേരി ലഫ്.ഗവർണ്ണർ , ഡി ജി പി , മാഹി എസ് പി എന്നീ ഉന്നത ഉദ്യോഗസ്ഥർക്കടക്കം വ്യാജ സിഡി നിർമ്മിച്ച് യുവതി അറിയാതെ യുവതിയുടെ പേരിൽ വ്യാജ പരാതി അയച്ചിരുന്നു.

പരാതിയിന്മേൽ അന്വേഷണം നടത്തിയതിന് ശേഷം വ്യാജമാണെന്ന് കണ്ടെത്തിയതിനാൽ പരാതി തള്ളി


കേസിൽ  പ്രതിയായ ഹമീദ് കിടഞ്ഞി പോലീസ് സംരക്ഷണമുള്ളയാളാണ്. ഹമീദിന്റെ വീട് ചിലർ ആക്രമിച്ചതോടെയാണ് ഹമീദിന് പോലീസ് സംരക്ഷണം അനുവദിച്ചത്.

പോലീസ് സംരക്ഷണയിലുള്ളയാളാണ് ഇപ്പോൾ പോലീസിനെ വെട്ടിച്ചു നടക്കുന്നത്


കേസിൽ സിദിഖ് നേരത്തെ അറസ്റ്റിലായിരുന്നു.

Post a Comment

Previous Post Next Post