അഴിയൂർ :കുഞ്ഞിപ്പള്ളി ദേശീയപാതയോരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് ജീവനക്കാരായ അബൂബക്കർ,രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു തൊഴിലാളി യുടെ സഹായത്തോടെ മുഴുവനായും പെറുക്കിയെടുത്തു ഹരിതകർമ്മസേനയ്ക്ക് കൈമാറി .
ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് അധികവും. ഭക്ഷണം നൽകുമ്പോൾ അജൈവ മാലിന്യം കൈ ഒഴിയുന്നതിന് സൗകര്യം ചെയ്യാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Post a Comment