ഫ്ലയർ ഉദ്ഘാടനം ചെയ്തു
സബർമതി ട്രസ്റ്റിന്റെ ഒമ്പതാം വാർഷികാഘോഷമായ ഫ്ലയർ 2020-21, ചാലക്കര മൗലാനാ അബ്ദുൽ കലാം ആസാദ് സാംസ്കാരിക വേദി ചെയർമാൻ കെ . മോഹനൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് രക്ഷാധികാരി പി.പി വിനോദൻ അധ്യക്ഷത വഹിച്ചു.സബർമതി ട്രസ്റ്റിന്റെ സുസ്ഥിര വികസന - ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയായ സമത്വശ്രീ മിഷന്റെ നേതൃത്വത്തിൽ അയക്കൂട്ടം അംഗങ്ങൾക്കായ് നടത്തിയ കലാമത്സരങ്ങളുടെ ഉദ്ഘാടനം ട്രസ്റ്റ് രക്ഷാധികാരി കെ. സുരേഷും സമാപന സമ്മേളനം ട്രസ്റ്റ് ചെയർമാൻ ഡോ. മഹേഷ് പള്ളൂരും നിർവ്വഹിച്ചു.
നാടൻപാട്ട് മത്സരത്തിൽ ഇടയിൽപീടികയിലെ ഗ്രാമശ്രീ അയൽകൂട്ടവും ഫാഷൻ ഷോ മത്സരത്തിൽ മഞ്ചക്കലിലെ ദേവശ്രീ അയൽക്കൂട്ടവും ഒന്നാം സ്ഥാനം നേടി. സബർമതി ട്രസ്റ്റിന്റെ ഭിന്നശേഷി വിഭാഗം കൺവീനർമാരായ അഷിത ബഷീർ, ഷാജൻ എൻ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. വയോജന ക്ഷേമ കൗൺസിൽ കൺവീനർ ഷാജു കാനത്തിൽ, ഷംന വി.വി, ഉഷ പി, സാവിത്രി എ, വിജയൻ കെ, ശ്രീലിഷ പി.വി, രാഖി ജയരാമൻ, രമ സി ,സജിത ടി.വി എന്നിവർ സംസാരിച്ചു.
സബർമതി വയോജന ക്ഷേമ കൗൺസിൽ കൺവീനർ കെ.കെ വത്സൻ സ്വാഗതവും വൈസ് ചെയർമാൻ നന്ദിയും പറഞ്ഞു..
Post a Comment