o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠അന്താരാഷ്ട്ര നൃത്തസംവിധായകരുടെ ദിനം*


*💠പ്രവാസി ഭാരതീയ ദിനം (ഇന്ത്യ)*


*💠ദേശീയ വേഡ് നേർഡ് ദിനം*


*💠ദേശീയ ഞായറാഴ്ച അത്താഴ ദിനം*


*💠ദേശീയ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ദിനം*


*💠ദേശീയ ബലൂൺ അസെൻഷൻ ദിനം*


*💠നാഷണൽ ലോ എൻഫോഴ്‌സ്‌മെന്റ് അഭിനന്ദന ദിനം*


*💠രക്തസാക്ഷി ദിനം (പനാമ)*


*💠വിഭജന ദിനം (ക്രൊയേഷ്യ)*


*💠ദേശീയ കാസൗലെറ്റ് ദിനം (യു.എസ്.എ)*


*💠ദേശീയ ആപ്രിക്കോട്ട് ദിനം (യു.എസ്.എ)*


*💠റിപ്പബ്ലിക് ദിനം (ബോസ്നിയ ഹെർസഗോവിന)*


*💠സമഗ്ര സമാധാന ഉടമ്പടി ദിനം (ദക്ഷിണ സുഡാൻ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1760* – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.


*🌐1793* - ജീൻ-പിയറി ബ്ലാഞ്ചാർഡ് അമേരിക്കയിൽ ആദ്യമായി ബലൂണിൽ പറന്ന വ്യക്തിയായി . 


*🌐1799* – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.


*🌐1816* – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.


*🌐1863* – ലണ്ടൻ ഭൂഗർഭ റയിൽ സം‌വിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.


*🌐1915* – പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ ദിവസം.


*🌐1982* - ഇന്ത്യൻ പര്യവേക്ഷണ സംഘം ദക്ഷിണ ധ്രുവത്തി (അന്റാർട്ടിക്ക )ൽ എത്തി , ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു..


*🌐1994* - ഗുരുവായൂർ-തൃശൂർ തീവണ്ടി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.


*🌐2005* – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻ‌ഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.


*🌐2014* – ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


*🌐2015* - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.


*🌐2017* - ഫിഫയുടെ 2016ലെ മികച്ച താരമായി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു.


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ഒ. ചന്തുമേനോൻ* - ```മലയാളത്തിലെ ആദ്യത്തെ ലക്ഷണ‌യുക്തമായ നോവൽ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കർത്താവാണ് ഒയ്യാരത്ത് ചന്തുമേനോൻ‍ (1847 ജനുവരി 9 - 1899 സെപ്തംബർ 7). ഒറ്റ നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ ശാരദയും വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാൻ സാധിച്ചുള്ളൂ.```


*🌹കുൽദീപ് പൈ* - ```സംഗീതജ്ഞൻ, സംഗീതസംവിധായകൻ, കർണാടക സംഗീത ഗായകൻ, സംഗീത നിർമ്മാതാവ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മലയാളിയാണ് കുൽദീപ് മുരളീധർ പൈ (ജനനം: ജനുവരി 9, 1982), കുൽദീപ് എം പൈ എന്നറിയപ്പെടുന്നു. അദ്ദേഹത്തിന്റെ വീഡിയോകൾ പ്രധാനമായും കുട്ടികൾ അവതരിപ്പിക്കുന്നതാണ്, കൂടാതെ അദ്ദേഹത്തിന്റെ സ്വന്തം റെക്കോർഡിംഗ് ലേബലായ ചിത്ത് പ്രകാശനം ചെയ്യുന്നു .```


*🌹അമൃത മീര വിജയൻ* - ```അമൃത മിര വിജയൻ (ജനനം: 9 ജനുവരി 1990) ഒരു തെന്നിന്ത്യൻ നടിയാണ്. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലുടെ അറിയപ്പെടുന്നു.```


*🌹വി.ഉണ്ണിക്കൃഷ്ണൻ നായർ* - ```വാസുപുരത്ത് ഉണ്ണികൃഷ്ണൻ നായർ (ജനുവരി 9, 1893 - 19 മേയ് 1985) മലയാള സാഹിത്യത്തിലെ ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്നു , വള്ളത്തോൾ നാരായണ മേനോന്റെ സമകാലികനും സഹപ്രവർത്തകനുമായി അറിയപ്പെടുന്നു . രബീന്ദ്രനാഥ ടാഗോർ രചിച്ച മൂന്ന് നാടകങ്ങളുടെ വിവർത്തനമായ ടാഗോറിന്റെ നാടകങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങളുടെ രചയിതാവായിരുന്നു അദ്ദേഹം .```


*🌹ഫർഹാൻ അക്തർ* - ```ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, പിന്നണി ഗായകൻ, നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നിവരാണ് ഫർഹാൻ അക്തർ (ജനനം: 9 ജനുവരി 1974). ലംഹെ (1991), ഹിമാലയ് പുത്ര (1997) എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം ബോളിവുഡിൽ തന്റെ കരിയർ ആരംഭിച്ചത്.അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന ആക്ഷൻ ചിത്രമാണ് തൂഫാൻ (2021) എന്ന സിനിമയിലെ പ്രധാന വേഷം.```


*🌹അഹമ്മദ് സെക്കൂ ടൂറെ* - ```ആഫ്രിക്കൻ രാഷ്ട്രീയ നേതാവും ഗിനി റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമാണ് അഹമ്മദ് സെക്കൂ ടൂറെ (ജനുവരി 9, 1922 - മാർച്ച് 26, 1984).```


*🌹അർതർ മോറിസ്* - ```ലോകം കണ്ട എക്കാലത്തേയും മികച്ച ഇടംകൈയൻ ബാറ്റ്‌സ്മാന്മാരിൽ ഒരാളും സർ ഡോൺ ബ്രാഡ്മാന്റെ 'ഇൻവിസിബിൾ' സംഘത്തിലെ പ്രധാനിയുമായിരുന്നു. ആർതർ മോറിസ്.ചരിത്രത്തിലിടംനേടിയ ബ്രാഡ്മാൻെറ അവസാന ‘ഡക്ക്’ ഇന്നിങ്സിന് നോൺസ്ട്രൈക്കർ എൻഡിലെ സാക്ഷിയായിരുന്നു അർതർ റോബർട്ട് മോറിസ് (ജനനം: 1922 ജനിവരി 09). ഓവലിലെ ആ മത്സരത്തിൽ 196 റൺസും നേടിയിരുന്നു.പ്രശസ്തമായ 1948ലെ ഓസീസിൻെറ ആഷസ് പരമ്പരയിലെ ടോപ്സ്കോററായിരുന്നു അദ്ദേഹം. 2000ത്തിൽ ആസ്ട്രേലിയയുടെ നൂറ്റാണ്ടിലെ ടീമിൻെറ ഓപണറായും തെരഞ്ഞെടുക്കപ്പെട്ടു.```


*🌹ഈപ്പൻ വർഗീസ്* - ```കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്നു ഈപ്പൻ വർഗീസ്(9 ജനുവരി 1932 - 9 നവംബർ 2011). രണ്ടു തവണ ഇദ്ദേഹം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചാം കേരള നിയമസഭയിൽ പള്ളുരുത്തി മണ്ഡലത്തെയും എട്ടാം നിയമസഭയിൽ റാന്നി മണ്ഡലത്തെയുമാണ്[3] ഇദ്ദേഹം സഭയിൽ പ്രതിനിധീകരിച്ചത്. കേരള കോൺഗ്രസിന്റെ ആരംഭം മുതൽ പാർട്ടിയുടെ വളർച്ചയിൽ സജീവ നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു ഇദ്ദേഹം.```


*🌹എം.ടി. പത്മ* - ```കേരളത്തിലെ മുൻ ഫിഷറീസ് -ഗ്രാമ വികസന വകുപ്പ് മന്ത്രിയും എട്ടും ഒൻപതും കേരള നിയമ സഭകളിലെ കൊയിലാണ്ടിയിൽ നിന്നുള്ള അംഗവുമായിരുന്നു എം.ടി. പത്മ(ജനനം :9 ജനുവരി 1943). കോഴിക്കോട് കോർപ്പറേഷനിലെ പ്രതിപക്ഷ നേതവാണ്.```


*🌹കളത്തിൽ വേലായുധൻ നായർ* - ```സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയനേതാവ്, അഭിഭാഷകൻ, സാമൂഹിക പരിഷ്കർത്താവ്, തിരു-കൊച്ചി മന്ത്രി, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ അറിയപെടുന്ന ഒരു ഇന്ത്യൻ നേതാവായിരുന്നു കളത്തിൽ വേലായുധൻ നായർ (ജനനം: 1912, ജനുവരി 9 - മരണം: 1976, സെപ്റ്റംബർ 1).1952-ൽ തിരു-കൊച്ചി സംസ്ഥാന മന്ത്രിസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയും വൈദ്യുതി, പൊതുമാരാമത്ത്, ഗതാഗതം എന്നീ വകുപ്പുകളിലെ മന്ത്രിയായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ പതിനാറാമത്തെ പ്രസിഡന്റും, എൻ.ഡി.പി.യുടെ ആദ്യ പ്രസിഡന്റുമാണ് കളത്തിൽ വേലായുധൻ നായർ. കേരള ലോ അക്കാദമിയുടെ സ്ഥാപകരിൽ ഒരാളാണ് ഇദ്ദേഹം. കേരളാ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. കേരളാ യൂണിവേഴ്സിറ്റി സെനറ്റംഗം, സിൻഡിക്കേറ്റംഗം എന്നി നിലകളിലും പ്രശസ്തനായിരുന്നു ഇദ്ദേഹം.```


*🌹റിച്ചാർഡ് നിക്സൺ* - ```അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് റിച്ചാർഡ് മിൽഹൌസ് നിക്സൺ (ജനനം ജനുവരി 9, 1913 - മരണം 1994 ഏപ്രിൽ 22). റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1953 മുതൽ 1961 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയവരിൽ ഒരാളായ ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ സ്ഥാനത്തുനിന്നും രാജി വെച്ച ഏക അമേരിക്കൻ രാഷ്ട്രപതി ആണ് ഇദ്ദേഹം.```


*🌹സിമോൺ ദ ബൊവ* - ```ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്നു സിമോൺ ദ ബൊവ (ജനുവരി 9, 1908 – ഏപ്രിൽ 14, 1986). നോവലുകളും തത്ത്വചിന്ത, രാഷ്ട്രീയം, സാമൂഹികപ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും (monograph) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും നിരവധി വാല്യങ്ങൾ അടങ്ങുന്ന ആത്മകഥയും അവർ രചിച്ചിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, മാൻഡരിൻസ് തുടങ്ങിയ അതിഭൗതികനോവലുകളും 1949-ൽ എഴുതിയ ദ സെക്കൻഡ് സെക്സ് എന്ന പഠനവുമാണ്‌ സിമോൺ ദ ബോവയെ ശ്രദ്ധേയയാക്കിയത്. ഷാൺ-പോൾ സാർത്രുമായി ആജീവനാന്തം ബഹുഭർതൃബന്ധത്തിൽ ഏർപ്പെട്ടു എന്നതിനാലും അവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ്‌ ദ സെക്കൻഡ് സെക്സ്.```


*🌹സുന്ദർലാൽ ബഹുഗുണ* - ```ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയൻ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകർത്താവുമായിരുന്നു സുന്ദർലാൽ ബഹുഗുണ ( 1927 ജനുവരി 9 - 21 മേയ് 2021).2009 ജനുവരി 26 ന്‌ ഭാരതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബഹുമതിയായ പത്മ വിഭൂഷൺ പുരസ്കാരം നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.```


*🌹ഹർ ഗോവിന്ദ്‌ ഖുരാന* - ```ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ്‌ ഹർ ഗോവിന്ദ്‌ ഖുരാന (ജനുവരി 9, 1922 - നവംബർ 9 2011). ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ* - ```സിദ്ധവൈദ്യനും 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശ'ത്തിന്റെ രചയിതാവുമായിരുന്നു പി. ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ(മരണം 9 ജനുവരി 2015).മർമ്മ ചികിത്സാരംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയ ശ്രീ പൊന്നയ്യൻ ആശാന്റെ പുത്രനാണ് ക്രിസ്റ്റിൽ ആശാൻ. സിദ്ധവൈദ്യ ചികിത്സാസമ്പ്രദായത്തിലെ അഗസ്ത്യഗുരു പാരമ്പര്യം അവകാശപ്പെടുന്ന ഗുരുകുലങ്ങളിലൊന്നായ കിടാരക്കുഴി ആശാന്റെ പിൻതലമുറക്കാരനാണ്. സിദ്ധവൈദ്യശാസ്ത്രത്തെക്കുറിച്ച് മലയാളത്തിൽ രണ്ടു വാല്യങ്ങളുള്ള 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം' അദ്ദേഹം രൂപപ്പെടുത്തി.```


*🌷മറിയ ഗെറ്റാനാ ആനേസി* - ```ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞയാണ് മറിയ ഗെറ്റാനാ ആനേസി (ജനനം മേയ് 16, 1718 - മരണം ജനുവരി 9, 1799). ശാസ്ത്രസദസ്സിൽ നടത്തിയ ചർച്ചയെ ആധാരമാക്കി രചിച്ച പ്രബന്ധങ്ങൾ 1738-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തത്ത്വശാസ്ത്രവും പ്രകൃതിശാസ്ത്രവും ആയിരുന്നു അതിലെ പ്രതിപാദ്യം. പ്രൊപ്പൊസിഷൻസ് ഫിലസോഫിക്കെ എന്നാണ് ആ പ്രബന്ധസമാഹാരത്തിന്റെ പേര്. മേരി തെറീസാ ചക്രവർത്തിനിക്കു സമർപ്പിച്ചുകൊണ്ടുള്ള അവരുടെ കൃതി ഇൻസ്തിത്യൂസിയോനി അനലിതിഷെ ആണ് ഏറ്റവും പ്രചാരം നേടിയത്. 1748-ൽ പ്രസിദ്ധീകൃതമായ ഈ കൃതി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആനേസി വക്രം എന്നറിയപ്പെടുന്ന ഒരു ത്രിഘാതവക്രത്തെപ്പറ്റി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആനേസി ദേവത എന്ന് ഈ വക്രത്തിന് പേരു പറയാറുണ്ട്.```


*🌷ആലീസ് ഫ്രഞ്ച്* - ```ആലീസ് ഫ്രഞ്ച് (ജീവിതകാലം : മാർച്ച് 19, 1850 – ജനുവരി 9, 1934), ഒക്ടേവ് താനെറ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ നോവലിസ്റ്റായിരുന്നു.```


*🌷എമിലി ഗ്രീൻ ബാൾക്ക്* - ```അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞയും എഴുത്തുകാരിയും ആയ എമിലി ഗ്രീൻ ബാൾക്ക് (ജനനം ജനുവരി 8, 1867 - മരണം ജനുവരി 9, 1961) 1946ലെ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവാണ്‌.```


*🌷ചെമ്പ്രശ്ശേരി തങ്ങൾ* - ```മലബാർ കലാപത്തിൽ നേതൃത്വസ്ഥാനം വഹിച്ച മുസ്ലിം പണ്ഡിതനും ആധ്യാത്മിക നേതാവുമാണ്ചെമ്പ്രശ്ശേരി തങ്ങൾ (ജനനം 1875 - മരണം 1922 ജനുവരി 09). ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായ ചെമ്പ്രശ്ശേരിയുമായി ചേർന്ന് ചെമ്പ്രശ്ശേരി തങ്ങൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.```


*🌷പോൾ ഡൗഗെർറ്റി* - ```അമേരിക്കൻ ചിത്രകാരനാണ് പോൾ ഡൗഗെർറ്റി (ജനനം സെപ്റ്റംബർ 6, 1877 - മരണം ജനുവരി 9, 1947). കൗമാരകാലത്തുതന്നെ ചിത്രരചനയിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന ഡൌഗെർറ്റി 1900-05 കാലയളവിൽ ലണ്ടനിലും പാരിസിലും മ്യൂണിക്കിലും മറ്റും താമസിച്ച് ചിത്രരചനയിൽ പരിശീലനം നേടുകയും അനേകം ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. പിന്നീട് അമേരിക്കയിലെത്തിയ ഡൗഗെർറ്റിയുടെ പ്രകൃതിദൃശ്യ രചനകൾ വളരെയധികം പ്രചാരംനേടി. ന്യൂ ഇംഗ്ലണ്ട് തീരത്തിലൂടെ പല യാത്രകളും നടത്തിയ ഡൗഗെർറ്റിയുടെ സമുദ്രസംബന്ധമായ ചിത്രരചനകളാണ് ഇദ്ദേഹ ത്തെ കൂടുതൽ പ്രശസ്തനാക്കിയത്. പ്രസിദ്ധ രചനയായ ഒക്ടോബർ ഡീസ് (1910) ന്യൂയോർക്ക് പട്ടണത്തിലെ മെട്രൊപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു.```


*🌷ബിൽ ടെറി* - ```അമേരിക്കൻ ബേസ്ബാൾ കളിക്കാരനായിരുന്നു ബിൽ ടെറി (Born: ഒക്ടോബർ 30, 1898 - Died: ജനുവരി 9, 1989 ). വില്യം ഹാരോൾഡ് ടെറി എന്നാണ് പൂർണനാമം. 1922-ൽ ന്യൂയോർക്ക് ജയന്റ്സിൽ ഇദ്ദേഹത്തിന് അംഗത്വം ലഭിച്ചു.1933, 36, 37 വർഷങ്ങളിൽ നാഷണൽ ലീഗ് മത്സരത്തിലും 33-ൽ വേൾഡ് സീരീസിലും ജയന്റ്സിനെ നയിച്ചത് ഇദ്ദേഹമാണ്. 1954 മുതൽ 57 വരെ സൌത്ത് അറ്റ്ലാന്റിക് ലീഗിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.```


*🌷വിംസി* - ```മലയാളത്തിലെ പ്രഗല്ഭനായ ഒരു കളിയെഴുത്തുകാരനായിരുന്നു വിംസി എന്ന വി.എം ബാലചന്ദ്രൻ (1925 നവംബർ 25 - 2010 ജനുവരി 9). കളിയെഴുത്തിന്റെ കുലപതി എന്നാണ്‌ മലയാള പത്രലോകത്ത് വിംസി വിശേഷിപ്പിക്കപ്പെടാറ്. മലയാള പത്രങ്ങൾ കായിക വാർത്തകൾക്ക് പ്രാധാന്യം നൽകി തുടങ്ങിയതിൽ വിംസിയുടെ കളിയെഴുത്ത് ശൈലിക്ക് വലിയ പങ്കുള്ളതായി വിലയിരുത്തപ്പെടുന്നു. കാല്പന്തുകളിയായിരുന്നു വിംസിയുടെ ഇഷ്ടമേഖല.```


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (09-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Flowers TV🔻🔻*


വൈകീട്ട് 2.30 ന്  

🎬ഹിറ്റ്ലർ


*🎥#AsianetTV🔻🔻*


ഉച്ചയ്ക്ക് 1.30 ന്  

🎬പൊറിഞ്ചു മറിയം ജോസ്

വൈകീട്ട് 4 മണിക്ക് 

🎬തുഗ്ലക്ക് ദർബാർ

രാത്രി 10.30 ന്  

🎬ജമ്നാപ്യാരി


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬തേന്മാവിൻ കൊമ്പത്ത്  

രാവിലെ 10 മണിക്ക് 

🎬അത്ഭുതദ്വീപ്

ഉച്ചയ്ക്ക് 1 മണിക്ക് 

🎬വെള്ളിമൂങ്ങ 

വൈകിട്ട് 4 മണിക്ക് 

🎬പുള്ളിക്കാരൻ സ്റ്റാറാ

രാത്രി 7 മണിക്ക്

🎬രാവണപ്രഭു

രാത്രി 10 മണിക്ക് 

🎬 ഫോർ ഫ്രണ്ട്‌സ്


*🎥#AsianetPlus🔻🔻*


രാവിലെ 6 മണിക്ക്                         

🎬സസ്നേഹം

രാവിലെ 9 മണിക്ക് 

🎬കുടുംബസമേതം  

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ദൈവത്തിൻെറ മകൻ

വൈകീട്ട് 3 മണിക്ക് 

🎬ആധാരം

രാത്രി 10 മണിക്ക് 

🎬മിസ്റ്റർ & മിസ്സിസ്


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 7 മണിക്ക് 

🎬മിഴിരണ്ടിലും

രാവിലെ 9.30 ന്  

🎬മാണിക്യക്കല്ല്

ഉച്ചയ്ക്ക് 12.30 ന്  

🎬പട്ടാഭിരാമൻ

വൈകിട്ട് 3 മണിക്ക്  

🎬സിങ്കം 3

രാത്രി 6.30 ന്  

🎬ഷൈലോക്ക്

രാത്രി 10 മണിക്ക്

🎬ലോകനാഥൻ IAS


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ഹാപ്പി ദർബാർ

രാവിലെ 10 മണിക്ക്  

🎬100% ലൗ

ഉച്ചയ്ക്ക് 1 മണിക്ക്

🎬ചാപ്പാകുരിശ്

വൈകിട്ട് 4 മണിക്ക്  

🎬യുവതുർക്കി

രാത്രി 7 മണിക്ക് 

🎬ടു ഹരിഹർനഗർ

രാത്രി 10 മണിക്ക്

🎬പറുദീസ


*🎥#ZeeKeralam🔻🔻*


രാവിലെ 11 മണിക്ക് 

🎬നിനക്കായ്‌ മാത്രം

വൈകീട്ട് 4 മണിക്ക് 

🎬അരവിന്ദയോടൊപ്പം വീരരാഘവ

രാത്രി 10 മണിക്ക് 

🎬ഭയമാ ഇറുക്ക്


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഫിദാ

വൈകീട്ട് 5 മണിക്ക് 

🎬വിജയ് സൂപ്പറും പൗർണ്ണമിയും

 

*🎥#KairaliTV🔻🔻*


രാവിലെ 9 മണിക്ക്

🎬ഇരവുക്ക് ആയിരം കൺകൾ

ഉച്ചയ്ക്ക് 12.30 ന് 

🎬ഗജകേസരി

വൈകീട്ട് 3.30 ന്  

🎬അമ്മ അമ്മായിയമ്മ

രാത്രി 6.30 ന്

🎬ഞാൻ ഒരുവൻ

രാത്രി 10 മണിക്ക് 

🎬ഒരു വടക്കൻ സെൽഫി


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬തുറുപ്പുഗുലാൻ

രാവിലെ 10 മണിക്ക് 

🎬ജോസഫ്

വൈകിട്ട് 3 മണിക്ക്

🎬ജൂൺ

രാത്രി 6 മണിക്ക് 

🎬ഈ പറക്കും തളിക

രാത്രി 9 മണിക്ക് 

🎬പൊന്മുട്ടയിടുന്ന താറാവ് 

രാത്രി 11.45 ന് 

🎬സിന്ദൂരരേഖ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ആനന്ദം

ഉച്ചയ്ക്ക് 1.30 ന്

🎬വിക്രമാദിത്യൻ 

വൈകീട്ട് 4.15 ന് 

🎬എടക്കാട് ബറ്റാലിയൻ 06

രാത്രി 6.45 ന് 

🎬ശിക്കാർ  

📺📺📺📺📺📺📺📺

Post a Comment

Previous Post Next Post