കോവിഡ് സാഹചര്യം കണക്കിലെടുത്ത് സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ ബി പി എല്‍ സര്‍ട്ടിഫിക്കററ് ഹാജരാക്കുന്നതിന് സമയം നീട്ടി നല്‍കണം .
അഴിയൂർ :കോവിഡ് രൂക്ഷമാകുന്ന സമയത്ത് സാമൂഹിക സുരക്ഷാപെന്‍ഷന്‍ ഗുണഭോക്താക്കള്‍ ,ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍ ദേശീയ വിധവാപെന്‍ഷന്‍ എന്നീ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബാങ്ക് വഴി പെന്‍ഷന്‍ കൈപറ്റുന്നവര്‍ ബി പിഎല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പി 20/01/2022 നകം ഹാജരാക്കണം എന്ന നിര്‍ദ്ദേശം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ദീര്‍ഘിപ്പിക്കണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി ജില്ലാ കലക്ടറോട് അഭ്യര്‍ത്ഥിച്ചു. ധാരാളം ഗുണഭോക്താക്കള്‍ സര്‍ട്ടിഫിക്കറ്റുമായി പഞ്ചായത്തില്‍ വരുന്നത് ഒഴിവാക്കാനാണ് തീയ്യതി നീട്ടണമെന്ന് ആവശ്യപ്പെടുന്നത് . ബഹുഭൂരിപക്ഷം പേരും 60 വയസ് കഴിഞ്ഞവരാണ് പെന്‍ഷന്‍ ഗുണഭോക്താക്കൾ .ഭരണ സമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Post a Comment