o അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ നടന്നു
Latest News


 

അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ നടന്നു

 


അഴിയൂർ വനിതാ സഹകരണ സംഘത്തിന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് അഴിയൂർ സെൻട്രൽ എൽ പി സ്കൂളിൽ നടന്നു



അഴിയൂർ:മീറ്റിംഗിൽ കഴിഞ്ഞ എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എ, ഡി ക്ലാസ്സ്‌ അംഗങ്ങളുടെ മക്കൾക്കു ക്യാഷ് അവാർഡ് നൽകി കൂടാതെ സ്ഥാപനത്തിന് പരിസരത്തെ നാലു സ്കൂളിലെ കുട്ടികൾക്കു മാസ്ക് വിതരണം ചെയ്തു.

ചടങ്ങിൽ സoസ്ഥാനത്തെ മികച്ച സംഘത്തിന് ലഭിച്ച അവാർഡ് എ ആർ ഓഫീസിനെ പ്രതിനിധീകരിച്ചു കൊണ്ട് ശ്രീ ഷിജു പ്രഡിഡന്റിന് കൈമാറി. അതോടൊപ്പം ഐ.എസ്.ഓ സർട്ടിഫിക്കറ്റും ലഭിച്ചു.


കഴിഞ്ഞ 25 വർഷവും ലാഭത്തിലുള്ള സ്ഥാപനം ഈ വർഷവും 25 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ചു.


ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട്‌ ശ്രീമതി സി.എച്ച്. പദ്മജ അധ്യക്ഷം വഹിച്ചു. 

സിക്രട്ടറി ഓ.കെ.ഷാജി സ്വാഗതാവും ഡയറക്ടർ ശ്രീമതി പങ്കജാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post