* തലശ്ശേരി : കൈയിലെ ഞരമ്പു മുറിഞ്ഞക്തം വാർന്നൊഴുകുന്ന നിലയിലുള്ള ഫോട്ടോ പരിചയമുള്ള മാദ്ധ്യമപ്രവർത്തകന്റെ വാട്സ്ആപ്പ് നമ്പ റിൽ അയച്ചതിനെ തുടർന്ന് പൊലീസെത്തി സർക്കസ് കലാകാരിയുടെ ജീവൻ രക്ഷിച്ചു .
ചിറക്കുനി- അണ്ടലൂർ റോഡിൽ ഇന്നലെ രാവിലെ 10.15 ഓ ടെയാണ് സംഭവം . വ്യാജപരാതിയിലും സാമ്പത്തിക പ്രശ്നങ്ങളിലും മനം നൊന്ത് വാടക മുറിയിൽ 45 കാരി ആത്മഹത്യ യ്ക്ക്ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ്അറിയിച്ചു . ദൃശ്യം മാദ്ധ്യമപ്രവർത്ത കന്റെ വാട്സ്ആപ്പിൽ ലഭിച്ചപ്പോൾ തന്നെ വിവരം ധർമ്മടം പൊലീസിന് അയക്കുകയായിരുന്നു . എസ്.ഐ. ശ്രീജിത്തും സംഘവും സ്ഥലത്ത് കുതിച്ചെത്തി . വനിതാ പൊലീസിന്റെ സഹായത്തോടെ ഇവ രെ സഹകരണ ആശുപത്രി യിലെത്തിച്ചു . അപകടനില തരണം ചെയ്തിട്ടുണ്ട് ജംബോ , റെയ്മൻ , രാജ്കമൽ തുടങ്ങി വിവിധ സർക്കസ് കമ്പനികളിൽ ഇവർജോലിചെയ്തിട്ടുണ്ട്
Post a Comment