പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ
പുതുച്ചേരി പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷ ജനുവരി 19ന് പുതുച്ചേരിയിൽ ആരംഭിക്കും.
ഫിബ്രവരി 4 നാണ് മാഹിയിൽ നിന്നുള്ള അപേക്ഷകർ പങ്കെടുക്കേണ്ടത്. വിശദവിവരങ്ങൾ പുതുച്ചേരി പോലീസിൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്. മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പോലീസ് നിയമനത്തിനുള്ള കായിക ക്ഷമതാ പരീക്ഷക്കുള്ള സൗജന്യ പരിശീലനം മാഹി മൈതാനത്ത് ആരംഭിച്ചു.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 12ന് കാലത്ത് 7 മണിക്ക് മുമ്പായി മാഹി ഗ്രൗണ്ടിൽ എത്തിച്ചേരുക.
കായിക ക്ഷമതാ പരീക്ഷ പാസാക്കുന്നവർക്ക് എഴുത്ത് പരീക്ഷക്കുള്ള പരിശീലനവും നൽകുന്നതാണ്.
Post a Comment