പദയാത്രയും കെ.പി.എ.റഹിം മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു
മാഹി:മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനത്തിൻ്റെ ഭാഗമായി പദയാത്രയും കെ.പി.എ.റഹിം മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു
മഹാത്മാഗാന്ധിയുടെ മയ്യഴി സന്ദർശനത്തിൻ്റെ ഭാഗമായി സർക്കാർ ഉദ്യോസ്ഥ കൂട്ടായ്മ കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻ
ആഭിമുഖ്യത്തിൽ നഗ സ്മൃതി സന്ദേശയാത്ര സംഘടിപ്പിച്ചു.കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻ ഓഫീസിൽ നിന്നും ആരംഭിച്ച പദയാത്ര ഗാന്ധിജി വന്ന പുത്തലം ക്ഷേത്രാങ്കണത്തിൽ സമാപിച്ചു. കെ ഹരീന്ദ്രൻ, ജയിംസ് സി ജോസഫ്, കെ രാധാകൃഷ്ണനു,മിനി തോമസ്, ടി വി സജിത എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി കൗൺസിൽ ഓഫ് സർവ്വീസസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച യോഗത്തിൽ വെച്ചാണ് മൂന്ന് വർഷം മുൻപ് ഗാന്ധിയനായ കെ പി എ റഹീം മാസ്റ്റർ പ്രസംഗിച്ചുകൊണ്ടിരിക്കെ നിര്യാതനായത്. ആയതിനാൽ ഇതിന്നോടു ബന്ധിച്ച്
കെ.പി.എ.റഹിം മാസ്റ്റർ അനുസ്മരണവും സംഘടിപ്പിച്ചു
.ആദ്ധ്യാത്മികതയുടേയും ,ഭൗതികതയുടേയും ശക്തമായ വേരുകളുള്ള പുത്തലം ക്ഷേത്രാങ്കണം ദേശീയതയുടേയും, സാമൂഹ്യ പരിവർത്തനങ്ങളുടേയും പ്രഭവകേന്ദ്രമാണെന്ന് സ്മൃതി സംഗമം ഉൽഘാടനം ചെയ്ത മാഹി എം.എൽ.എ.രമേശ് പറമ്പത്ത് പറഞ്ഞു.സി.എസ്.ഒ.പ്രസി ഡണ്ട് കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.ഹരീന്ദ്രൻ, സി.വി.രാജൻ മാസ്റ്റർ, ഐ. അരവിന്ദൻ ,പി .പി .വിനോദ് ,സത്യൻ കേളോത്ത്, കെ.മോഹനൻ, കെ.വി. മനോഹരൻ , എ.സി.എച്ച്.അഷ്റഫ് ,പി.നാണി ടീച്ചർ, എൻ.മോഹനൻ,
എന്നിവർ പ്രസംഗിച്ചു.
Post a Comment