o കള്ളൻ വരുന്നത് ഭാഗ്യവും കൊണ്ടോ ? മാഹി സ്വദേശിയുടെ ലോട്ടറിക്കടയിൽ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം
Latest News


 

കള്ളൻ വരുന്നത് ഭാഗ്യവും കൊണ്ടോ ? മാഹി സ്വദേശിയുടെ ലോട്ടറിക്കടയിൽ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം

 കള്ളൻ വരുന്നത് ഭാഗ്യവും കൊണ്ടോ ?
മാഹി സ്വദേശിയുടെ ലോട്ടറിക്കടയിൽ നിന്നും വിറ്റ ടിക്കറ്റിന്  ഒന്നാം സമ്മാനം





വടകര:  കള്ളൻ കയറിയതിന് പിന്നാലെ വീണ്ടും ലോട്ടറി കടയിൽ ഭാഗ്യം വിരുന്നെത്തി. വടകര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജൻസിയിലാണ് കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തരം അനുഭവം ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ട്.




അന്ന് കള്ളൻ കയറിയതിനു പിന്നാലെ ഈ ഏജൻസി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപയുടെ ലോട്ടറിയായിരുന്നു അടിച്ചത്. മാഹി സ്വദേശിയായ സന്തോഷിൻ്റേതാണ് ലോട്ടറി കട. സന്തോഷിന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 32 ലോട്ടറി ഏജൻസികളുണ്ട്.




ഒരാഴ്ച മുമ്പാണ് വടകര സൗഭാഗ്യ ഏജൻസിയിൽ മോഷണം നടക്കുന്നത്. അലമാരയിൽ സൂക്ഷിച്ച പണം കള്ളൻ കൊണ്ടു പോയെങ്കിലും ലോട്ടറി ടിക്കറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ കടയിൽ വിറ്റ കാരുണ്യയുടെ ഒന്നാം സമ്മാനമായ എൺപത് ലക്ഷം രൂപ അടിച്ചത്. ഈ കട ഉടമയുടെ മറ്റൊരു ലോട്ടറി കടയിലും മുൻപ് കള്ളൻ കയറുകയും അന്നും ആ കടയിൽ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിക്കുകയും ചെയ്തിരുന്നത്രേ. ഇതോടെ കള്ളൻ കയറി ലോട്ടറി അടിക്കുന്ന കട ഹിറ്റായതോടെ ഇവിടെ തിരക്കോട് തിരക്കാണ്. നിരവധി ഭാഗ്യാന്വേഷികളാണ് ഈ കട അന്വേഷിച്ചെത്തുന്നത്

Post a Comment

Previous Post Next Post