ലോ മാസ്റ്റ് ലൈറ്റ് ഉത്ഘാടനം ചെയ്തു
അഴിയൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് ഹൈസ്കൂൾ പരിസരത്ത് മുൻ എം.എൽ.എ സി.കെ നാണുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലോ മാസ്റ്റ് ലൈറ്റ് വടകര എം.എൽ.എ
കെ.കെ.രമ നാടിന് സമർപ്പിച്ചു..
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.. മുൻ എം.എൽ.എ.സി.കെ.നാണു, വടകര ബ്ലോക്ക് മെംബർ കോട്ടയിൽ രാധാകൃഷ്ണൻ, സാലിം പുനത്തിൽ, സൈനുദ്ദീൻ.എ.കെ,
റഫീഖ്ആലപ്പറമ്പത്ത്,
പ്രമോദ് കെ പി ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു.കെ.പി,
എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു..
വാർഡ് മെംബർ സീനത്ത് ബഷീർ സ്വാഗതവും കൺവീനർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു..
Post a Comment