'മനുഷ്യൻ എന്ന സുന്ദര പദം 'പുസ്തക പ്രകാശനം ആർട്ടിസ്റ്റ് നമ്പൂതിരി നിർവ്വഹിക്കും
മാഹി: മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയും, മദിരാശിയിലെ വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനുമായ എ.പി.കുഞ്ഞിക്കണ്ണൻ്റെ ജീവിതകഥയെ ആസ്പദമാക്കി ഇ.വി.ശ്രീധരൻ രചിച്ച 'മനുഷ്യൻ എന്ന സുന്ദര പദം ' ജനുവരി 9ന് പ്രകാശനം ചെയ്യും. എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ വൈ. 3 മണിക്ക് നടക്കുന്ന ചടങ്ങിൽ വിഖ്യാത ചിത്രകാരൻ നമ്പൂതിരി , പിന്നണി ഗായകൻ വി.ടി.മുരളിക്ക് ആദ്യ പ്രതി കൈമാറിയാണ് പ്രകാശനം നിർവ്വഹിക്കുക.കലാനിരൂപകനും, പ്രശസ്ത ചിത്രകാരനുമായ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിക്കും. കഥാകൃത്ത് വി.കെ.പ്രഭാകരൻ, നിരൂപകൻ ഡോ: മഹേഷ് മംഗലാട്ട്, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ലളിതകലാ അക്കാദമി മുൻ വൈ: ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ,പ്രമുഖ ചിത്രകാരി പൊൻമണി തോമസ്, ചലച്ചിത്ര സംവിധായകൻ പ്രവീൺ ചന്ദ്രൻ മൂടാടി, അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ, ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലം സംസാരിക്കും.
Post a Comment