ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠പിണ്ടിപ്പെരുന്നാൾ*
*💠യുദ്ധ അനാഥർക്കായുള്ള ലോക ദിനം*
*💠ബീൻ ദിനം*
*💠ആപ്പിൾ ട്രീ ദിനം*
*💠കഡിൽ അപ്പ് ഡേ*
*💠മൂന്ന് രാജാക്കന്മാരുടെ ദിനം*
*💠ദേശീയ സ്മിത്ത് ദിനം*
*💠ദേശീയ സാങ്കേതിക ദിനം*
*💠ദേശീയ ക്രിസ്മസ് ട്രീ ഡേ ഡൌൺ*
*💠സായുധ സേനാ ദിനം (ഇറാഖ്)*
*💠പത്തേത് ലാവോ ദിനം (ലാവോസ്)*
*💠ദേശീയ ഷോർട്ട് ബ്രെഡ് ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1791* – ```കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി.```
*🌐1838* – ```സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.```
*🌐1912* - ```ന്യൂ മെക്സിക്കോ 47 ാം യുഎസ് സംസ്ഥാനമായി അംഗീകരിച്ചു.```
*🌐1929* - ```ഇന്ത്യയിലെ ഏറ്റവും ദരിദ്രരും രോഗികളുമായ ആളുകൾക്കിടയിൽ തന്റെ പ്രവർത്തനം ആരംഭിക്കാൻ മദർ തെരേസ കടൽമാർഗം ഇന്ത്യയിലെ കൽക്കട്ടയിൽ എത്തി .```
*🌐1950* – ```ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.```
*🌐1960* - ```രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ അനുവദിക്കുന്ന അസോസിയേഷൻ നിയമം ഇറാഖിൽ പ്രാബല്യത്തിൽ വന്നു .```
*🌐1980* - ```ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ ഏറി.```
*🌐1989* - ```പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിൽ ഗൂഢാലോചനയ്ക്കായി സത്വന്ത് സിംഗും കഹർ സിങ്ങിനും വധശിക്ഷ വിധിച്ചു. രണ്ടുപേർ അതേ ദിവസം തന്നെ വധിക്കപ്പെടുന്നു.```
*🌐2001* - ```2000-ത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ജോർജ്ജ് ഡബ്ല്യു. ബുഷ് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.```
*🌐2001* - ```ഭക്തകവി പൂന്താനത്തിന്റെ ഇല്ലം ഗുരുവായൂർ ദേവസ്വം ഏറ്റുവാങ്ങി.```
*🌐2005* - ```സൗത്ത് കരോലിനയിലെ ഗ്രാനൈറ്റ് വില്ലയിൽ ട്രെയിൻ കൂട്ടിയിടിച്ച് 60 ടൺ ക്ലോറിൻ വാതകം ചോർന്നു.```
*🌐2017* - ```അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ഡൊണാൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകുന്നു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹എ.ആർ. റഹ്‌മാൻ* - ```ഒരു ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ. റഹ്‌മാൻ (ജനനം 1966 ജനുവരി 6). ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധാ എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ(ചലച്ചിത്രം) എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന് നൽകപ്പെട്ടു ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. 2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സംഗീത രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന് ഭാരത സർക്കാർ നൽകുകയുണ്ടായി.```
*🌹എൻ.എഫ്. വർഗ്ഗീസ്* - ```മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ് (ജനുവരി 6, 1949 - 19 ജൂൺ 2002). ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അദ്ദേഹം. മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആകാശദൂത് എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു```
*🌹ആൻസി ആന്റണി* - ```ഒരു ഇന്ത്യൻ കോസ്റ്റ്യൂം ഡിസൈനറാണ് ആൻസി ആന്റണി (ജനനം 6 ജനുവരി 1990). സിനിമയിലും സ്റ്റേജ് പ്രൊഡക്ഷനുകളിലും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡുകൾ അവർ നേടിയിട്ടുണ്ട്, കൂടാതെ രണ്ട് തവണ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.```
*🌹കപിൽ ദേവ്* - ```കപിൽ ദേവ് രാംലാൽ നിഖൻജ് അഥവാ കപിൽ ദേവ് (ജ. ജനുവരി 6, 1959) ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾറൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് വിസ്ഡൻ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.```
*🌹ഖലീൽ ജിബ്രാൻ* - ```ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ് . ലെബനനിൽ ജനിച്ച ജിബ്രാൻ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ൽ എഴുതിയ പ്രവാചകൻ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്. തന്റെ സാഹിത്യജീവിതം ജിബ്രാൻ ആരംഭിക്കുന്നത് അമേരിക്കയിൽ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകൾ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകൾ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണിൽ ജിബ്രാൻ ഇപ്പോഴും ഒരു സാഹിത്യനായകൻ തന്നെയാണ്.```
*🌹രഘുനാഥ് വിനായക് ധൂലേക്കർ* - ```ഉത്തർപ്രദേശിൽനിന്നുള്ള ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ് പണ്ഡിറ്റ് രഘുനാഥ് വിനായക് ധൂലേക്കർ (ജനനം 1891 ജനുവരി 6 - മരണം 1980) .1952 ൽ ഇന്ത്യയുടെ പാർലമെന്റംഗവും ഭരണഘടനാ അംഗവുമായി തിരഞ്ഞെടുക്കപ്പെട്ടു. 1946 ഡിസംബറിൽ പാർലമെൻറിൽ സംസാരിക്കുകയും പാർലമെന്റിന് മുന്നിൽ ഒരു ഭേദഗതി ബിൽ കൊണ്ടുവരികയും എല്ലാ പാർലമെൻററി അംഗങ്ങൾക്കുമായി ഇംഗ്ലീഷ് ഭാഷയിൽ അദ്ദേഹം അത് വിവർത്തനം ചെയ്യുകയും ചെയ്തു. 1946 ഡിസംബർ 10 ന് അദ്ദേഹം ഹിന്ദുസ്ഥാനിയിൽ ആദ്യം പ്രസംഗിച്ചു.```
*🌹റോവാൻ അറ്റ്കിൻസൺ* - ```ബ്രിട്ടീഷ് ഹാസ്യനടനും തിരക്കഥാകൃത്തുമാണ് റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ (ജ: 6 ജനുവരി1955). മിസ്റ്റർ ബീൻ എന്ന ഹാസ്യപ്രധാനമായ ടെലിവിഷൻ പരിപാടിയിലൂടെയാണ് അറ്റ്കിൻസൺ പ്രശസ്തനായത്. 1979 മുതൽ 1982 പ്രദർശിപ്പിച്ചിരുന്ന 'നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്'(Not the Nine O'Clock News) എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലൂടെയാണ് ഇദ്ദേഹം രംഗത്തുവന്നത്.ഒബ്സർവർ പത്രം 2005 ൽ അറ്റ്കിൻസനെ ഏറ്റവും രസികന്മാരായ 50 ഹാസ്യനടന്മാർ എന്ന പട്ടികയിൽ പെടുത്തിയിട്ടുണ്ട്.```
*🌹ആന്തണി സ്കാരമൂച്ചി* - ```ഒരു അമേരിക്കൻ സ്വയംസംരംഭകനും, രാഷ്ട്രീയനേതാവും, ഗ്രന്ഥകർത്താവും നിലവിലെ യു.എസ്. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറുമാണ് ദി മൂച്ച് എന്നറിയപ്പെടുന്ന ആന്തണി സ്കാരമൂച്ചി (ജ: ജനുവരി 6, 1964). 2017 ജൂലൈ 21ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇദ്ദേഹത്തെ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആയി നിയമിച്ചു.```
*🌹ആവിലായിലെ വിശുദ്ധ യോഹന്നാൻ* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ (6 ജനുവരി 1500 – 10 മേയ് 1569). കത്തോലിക്കാ സഭയിലെ മുപ്പത്തിമൂന്നാമത്തെ വേദപാരംഗതനുമാണ് ആവിലായിലെ വിശുദ്ധ യോഹന്നാൻ.```
*🌹ഇന്ദ്രാണി ഹൽദാർ* - ```ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6). മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(1997) , കലാകാർ അവാർഡ്(1997) , മികച്ച നടിക്കുള്ള മാഡ്രിഡ് ഫിലിം ഫെസ്റ്റിവൽ അവാർഡ്(2008) എന്നിവ ലഭിച്ചിട്ടുണ്ട് .```
*🌹ഗുസ്താവ് ദൊറെ* - ```ഒരു ഫ്രഞ്ച് ചിത്രകാരനും, ദാരുശില്പിയുമായിരുന്നു പോൾ ഗുസ്താവ് ദൊറെ (ജനു: 6, 1832 – ജനു: 23, 1883).കേവലം പതിനഞ്ചു വയസ്സുള്ളപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സഹായത്തോടെയുള്ള ആദ്യത്തെ കഥ പ്രസിദ്ധീകരിയ്ക്കപ്പെട്ടു. സാഹിത്യസൃഷ്ടികൾക്ക് അനുബന്ധമായി ചിത്രങ്ങൾ വരച്ചു ചേർക്കുന്ന ജോലിയായിരുന്നു ദൊറെ ആദ്യകാലത്ത് ചെയ്തിരുന്നത്. ബൽസാക്ക്, മിൽട്ടൺ, ഡാന്റെ, ഹബ്ലെ എന്നിവരുടെ രചനകൾക്ക് ദൊഹെയുടെ ചിത്രങ്ങൾ മിഴിവേകി. 1853 ൽ ബൈറണിന്റെ രചനകൾക്ക് ചിത്രീകരണം നടത്തുന്നതിനും ദൊറെ ചുമതലപ്പെട്ടിരുന്നു.```
*🌹ജൂലിയ അന്ന ഗാർഡ്നർ* - ```ഒരു അമേരിക്കൻ ഭൂഗർഭശാസ്‌ത്രഞയും പാലിയെന്റോളോജിസ്റ്റും ആണ് ജൂലിയ ആൻ ഗാർഡ്നർ (ജനനം ജനുവരി 6, 1882 - മരണം നവംബർ 15, 1960). മൊളസ്കുകളുടെ ഫോസിൽ ഗവേഷണത്തിൽ അന്താരാഷ്ട്ര പ്രശസ്തി ഉള്ള പാലിയെന്റോളോജിസ്റ്റ് കൂടിയാണ് ഇവർ.1920 ൽ ടെക്സസിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ എഴുപതോളം പുതിയ ഫോസിലുകൾ കണ്ടെത്തിയിരുന്നു ഇവർ .മിയോസിന് കാലത്തു മൺ മറഞ്ഞു പോയ ഒരു മൊളസ്കുക്ക് ഇവരുടെ സ്മരണാർത്ഥം Ecphora gardnerae എന്നാണ് നാമകരണം ചെയ്തിരിക്കുന്നത് , മേരിലാൻഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫോസിൽ കൂടെ ആണ് ഇത് .```
*🌹ഫ്രെഡ് കിൽഗർ* - ```അമേരിക്കൻ ലൈബ്രേറിയനായിരുന്ന ഫ്രെഡെറിക് ഗ്രിഡ്ലി കിൽഗർ (ഫ്രെഡ് കിൽഗർ) (ജനനം ജനുവരി 6, 1914 - മരണം ജൂലൈ 31, 2006) . ഒ.സി.എൽ.സി. യുടെ സ്ഥാപക നേതാവും ആദ്യ അദ്ധ്യക്ഷനുമായിരുന്നു. ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.). 1967-1980 കാലത്തോളം ഫ്രെഡ് കിൽഗർ ഒ.സി.എൽ.സി. യുടെ അദ്ധ്യക്ഷപദവി വഹിച്ചു.```
*🌹ബിലാൽ ഫിലിപ്സ്* - ```അബു ആമിനാ ബിലാൽ ഫിലിപ്സ് ( ജനനം 6 ജനുവരി 1946) ഒരു ഇസ്ലാമിക ചിന്തകനും പന്ധിതനും പ്രഭാഷകനും വിദ്യാഭ്യാസ വിചക്ഷണനുമാണ്. ഇസ്ലാമിക്ക് ഒാണ്ലൈൻ യൂണിവേഴ്സിറ്റി (IOU) സ്ഥാപകനുമാണ്.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷ത്യാഗരാജ സ്വാമികൾ* - ```കർണ്ണാടകസംഗീതത്തിലെ ഏറ്റവും പ്രമുഖരായ വാഗ്ഗേയകാരന്മാരിൽ ഒരാളാണ് ത്യാഗരാജൻ (ജനനം മേയ് 4, 1767 - മരണം ജനുവരി 6, 1847). ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെടുന്നു. കർണാടകസംഗീതം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ വളർച്ചയ്ക്കും പ്രചാരണത്തിനും ത്യാഗരാജസ്വാമികൾ അതുല്യവും അമൂല്യവുമായ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ശ്രീരാമഭഗവാന്റെ പരമഭക്തനും ഉപാസകനുമായിരുന്ന ത്യാഗരാജസ്വാമികളുടെ വളരെയധികം കീർത്തനങ്ങൾ ശ്രീരാമനെ പ്രകീർത്തിക്കുന്നവയാണ്. ത്യാഗരാജസ്വാമികളുടെ ജീവിതകാലത്താണ് കർണാടകസംഗീതം പൂർണവളർച്ച പ്രാപിച്ചത്. അദ്ദേഹം തോഡി, ശങ്കരാഭരണം, കാംബോജി, കല്യാണി തുടങ്ങിയ പ്രസിദ്ധരാഗങ്ങളിൽ വളരെയേറെ കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്. അദ്ദേഹം സ്വയം പ്രചരിപ്പിച്ച ഖരഹരപ്രിയ രാഗത്തിലും അനേകം കീർത്തനങ്ങൾ വിരചിച്ചിട്ടുണ്ട്. ത്യാഗരാജസ്വാമികൾ ഘനരാഗങ്ങളായ നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നിവയിൽ യഥാക്രമം രചിച്ച ജഗദാനന്ദകാരക, ദുഡുകുഗല, സാധിഞ്ചനെ, കനകനരുചിര, എന്തരോ മഹാനുഭവുലു എന്നീ കീർത്തനങ്ങൾ അദ്ദേഹത്തിന്റെ സംഗീത സിദ്ധിയുടെയും സാഹിത്യ ജ്ഞാനത്തിന്റെയും ഈശ്വരഭക്തിയുടെയും പ്രത്യക്ഷഭാവങ്ങളായി പ്രശോഭിക്കുന്നു. ഇവ പഞ്ചരത്നകീർത്തനങ്ങൾ എന്നറിയപ്പെടുന്നു. സുന്ദരകൃതികളാൽ കർണാടകസംഗീതത്തെ സമ്പന്നമാക്കിയ ത്യാഗരാജസ്വാമികൾ സംഗീതവിദ്വാന്മാർക്കും സംഗീതവിദ്യാർത്ഥികൾക്കും നിത്യസ്മരണീയനായ 'സദ്ഗുരു’വായി എന്നെന്നും വിരാജിക്കുന്നു."ത്യാഗരാജ" എന്ന് ആണ് അദ്ദേഹം കൃതികളിൽ മുദ്ര ആയി ഉപയോഗിച്ചിരുന്നത്.```
*🌷മയിലമ്മ* - ```പാലക്കാട് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിൽ ജല സംരക്ഷണത്തിന് വേണ്ടി കൊക്ക-കോള കമ്പനിക്കെതിരെ സമരം നയിച്ച ആദിവാസി സ്ത്രീയായിരുന്നു മയിലമ്മ (1937 ഓഗസ്റ്റ് 10 - 2007 ജനുവരി 6). സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത മയിലമ്മ കോക്കകോള വിരുദ്ധ സമിതിയുടെ സ്ഥാപകയാണ്. കൊക്കകോളയുടെ ഫാക്റ്ററിയിൽ നിന്നുള്ള മാലിന്യം മൂലം കഷ്ടത നേരിട്ട് അനുഭവിക്കേണ്ടിവന്നയാളാണ് മയിലമ്മ. മയിലമ്മയുടേ കിണറ്റിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലാതാവുകയും സമാനമായ അനുഭവം പരിസരവാസികൾക്കെല്ലാം ഉണ്ടാവുകയും ചെയ്തതോടെ അവർ സമരമാർഗ്ഗമവലബിക്കുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നീണ്ട സമരമാണ് പ്ലാച്ചിമട സമരം. മയിലമ്മ, ജോതിബായി പരിയാടത്തുമായി ചേർന്നെഴുതിയ ആത്മകഥ 'മയിലമ്മ ഒരു ജീവിതം' എന്ന പേരിൽ മാതൃഭൂമി ബുക്ക്സ് പ്രസിദ്ധം ചെയ്തു. ഔട്ട്ലുക് മാഗസിൻ ഏർപ്പെടുത്തിയ "സ്പീക്ക് ഔട്ട്" പുരസ്കാരം , സ്ത്രീശക്തി ട്രസ്റിന്റെ "സ്ത്രീശക്തി പുരസ്കാരം എന്നിങ്ങനെ പുരസ്‍കാരങ്ങൾക്ക് അർഹയാണ് മയിലമ്മ.```
*🌷എൻ.എൻ. കക്കാട്* - ```ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എൻ.എൻ. കക്കാട് എന്നറിയപ്പെടുന്ന നാരായണൻ നമ്പൂതിരി കക്കാട് (ജൂലൈ 14 1927- ജനുവരി 6 1987). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു. സഫലമീ യാത്ര എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും ലഭിച്ചിട്ടുണ്ട്.ഓടകുഴൽ അവാർഡ് , ആശാൻ പ്രൈസ് ഫോർ പോയട്രി , കുമാരനാശാൻ സ്മാരക അവാർഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .```
*🌷ഓം പുരി* - ```ഒരു ഇന്ത്യൻ ചലച്ചിത്രനടനായിരുന്നു ഓം പുരി (ജനനം: ഒക്ടോബർ 18, 1950 മരണം: ജനുവരി 6, 2017) കച്ചവടസിനിമകളിലും, കലാമൂല്യമുള്ള സിനിമകളിലും ഒരേപോലെ തന്റെ കഴിവ് തെളിയിച്ച നടനാണ് ഓം പുരി. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1981 - മകച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് (ആക്രോശ്) ,1982 - മികച്ച നടനുള്ള നാഷ്ണൽ അവാർഡ് (ആരോഹൺ), 1984 - മികച്ച നടനുള്ള നാഷ്ണൽ അവാർഡ് (അർദ് സത്യ) എന്നീ അവാർഡുക്കൾ ലഭിച്ചിട്ടുണ്ട്.```
*🌷കുഞ്ഞാണ്ടി* - ```മലയള സിനിമാ നാടക രംഗങ്ങളിൽ സ്വഭവനടൻ സഹനടൻ എന്നീ നിലകളിൽ നിറഞ്ഞ സനിദ്ദ്യമയിരുന്നു കുഞ്ഞാണ്ടി (07 സെപ്റ്റംബർ 1919 – 6 ജനുവരി 2002). നാടകനടനെന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളിൽ നാടകപ്രവർത്തനം ആരംഭിച്ച അദ്ദേഹം വർഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു. നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്.ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, അമൃതംഗമയ, നിർമാല്യം തുടങ്ങിയ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.```
*🌷ഗ്രിഗർ മെൻഡൽ* - ```ഓസ്ട്രിയക്കാരനായ ഒരു അഗസ്തീനിയൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു ഗ്രിഗർ ജോഹാൻ മെൻഡൽ (ജനനം: ജൂലൈ 20, 1822 - മരണം ജനുവരി 6, 1884) ജനിതക നിയമങ്ങൾ ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തിയ അദ്ദേഹം, ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെട്ടു. സ്വഭാവവിശേഷങ്ങളുടെ ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് മെൻഡൽ തെളിയിച്ചു. ഈ നിയമങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ പേരിനെ ആശ്രയിച്ച് "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ഉദയത്തിനു ശേഷം മാത്രമാണ് മെൻഡലിന്റെ ഗവേഷണങ്ങളുടെ പ്രാധാന്യം ശ്രദ്ധിക്കപ്പെട്ടത്. മെൻഡീലിയ നിയമങ്ങളുടെ സ്വതന്ത്രമായ രണ്ടാം കണ്ടെത്തലാണ് ആധുനിക ജനിതകശാസ്ത്രത്തിനു അടിത്തറ പാകിയത്.```
*🌷അക്‌ബർ പദംസി* - ```ആധുനിക ഭാരതീയ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അക്‌ബർ പദംസി(12 ഏപ്രിൽ 1928 - 6 ജനുവരി 2020). നിറങ്ങളും രൂപങ്ങളും ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഏറെ പ്രശസ്തനാണ്. പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്.പദംസിയുടെ ചെറു ചിത്രം സിസിഗി (1970) ആണ് കൊച്ചി-മുസിരിസ് ബിനാലെ 2014-ൽ പ്രദർശിപ്പിക്കുന്നത്.```
*🌷എ. ജെ. ക്രോനിൻ* - ```സ്കോട്ലന്റിലെ നോവലിസ്റ്റും വൈദ്യശാസ്ത്രവിദഗ്ദ്ധനും ആയിരുന്നു ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ (1896 ജൂലൈ 19 – 1981 ജനുവരി 6). അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് ദ സിറ്റാഡൽ. മെഡിക്കൽ എത്തിക്സിനെപ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തുവാൻ ഈ നോവൽ കാരണമായി.```
*🌷തിയോഡോർ റൂസ്‌വെൽറ്റ്* - ```അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയാറാമത്തെ പ്രസിഡന്റായിരുന്നു തിയോഡോർ റൂസ്‌വെൽറ്റ് (ഒക്ടോബർ 27, 1858 – ജനുവരി 6, 1919). എഴുത്തുകാരൻ, വേട്ടക്കാരൻ, പര്യവേക്ഷകൻ എന്നീ നിലകളിലും പ്രശസ്തനായ ഒരു ബഹുമുഖപ്രതിഭയായിരുന്നു ടെഡി റൂസ്‌വെൽറ്റ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായിരുന്ന ഇദ്ദേഹം 1901-ൽ തന്റെ 42-ആം വയസ്സിൽ പ്രസിഡന്റായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന ബഹുമതി ഇന്നും തിയോഡോർ റൂസ്‌വെൽറ്റിനു തന്നെ. റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങളെ പരിഗണിച്ച് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകപ്പെട്ടു. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ ഇദ്ദേഹമാണ്.```
*🌷ഹമീദലി ഷംനാട്* - ```മുൻ എംപിയും മുസ്ലിംലീഗിന്റെ മുതിർന്ന നേതാവുമാണ് 'ഹമീദലി ഷംനാട്' (ജനനം 23 ജനുവരി 1929 - മരണം 2017 ജനുവരി 06).1988 ൽ കാസർകോട് നഗരസഭ ചെയർമാനായിരുന്നു. കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹോം ഗാർഡ് അഡൈ്വസറി ബോർഡ് അംഗം, കേരള റൂറൽ ഡവലെപ്മെന്റ് ബോർഡിന്റെ ചെയർമാൻ, 1981 മുതൽ 87 വരെ പി.എസ്.സി അംഗം, ഓവർസീസ് ഡവലപ്‌മെന്റ് കോർപറേഷൻ (ഒഡെപെക്) ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (06-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഇംഗ്ലീഷ്
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - പരിസരപഠനം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - ഇംഗ്ലീഷ്
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - സാമൂഹ്യശാസ്ത്രം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - അടിസ്ഥാനപാഠാവലി
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 07.00)
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - ഗണിതം
*▶️12.00 pm* - ഊർജ്ജതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.00 pm* - രസതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*▶️06.30 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.30)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️08.00 am* - ബിസിനസ് സ്റ്റഡീസ് (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️08.30 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - മാത്തമാറ്റിക്ക്സ്
*▶️09.30 am* - ഫിസിക്സ്
*▶️10.00 am* - ബോട്ടണി
*▶️10.30 am* - ബിസിനസ് സ്റ്റഡീസ്
*▶️12.30 pm* - ഹിസ്റ്ററി
*▶️01.00 pm* - ജിയോഗ്രഫി
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ജീവന്റെ തുടിപ്പ്
*▶️08.00 pm* - ചരിത്രം തിരുത്തിയ തന്മാത്രകൾ
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (06-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Flowers TV🔻🔻*
വൈകീട്ട് 3 മണിക്ക്
🎬ഫുക്രി
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ആഗതൻ
രാത്രി 11.30 ന്
🎬തൂവാനത്തുമ്പികൾ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഒന്നാമൻ
രാവിലെ 10 മണിക്ക്
🎬കോളേജ് കുമാരൻ
ഉച്ചയ്ക്ക് 1 മണിക്ക്
🎬പുലിവാൽകല്യാണം
വൈകിട്ട് 4 മണിക്ക്
🎬വാത്സല്യം
രാത്രി 7 മണിക്ക്
🎬തെങ്കാശിപ്പട്ടണം
രാത്രി 10 മണിക്ക്
🎬അച്ചായൻസ്
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬വീണ മീട്ടിയ വിലങ്ങുകൾ
രാവിലെ 9 മണിക്ക്
🎬മൂന്ന് മാസങ്ങൾക്ക് മുൻപ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬സർവകലാശാല
വൈകീട്ട് 3 മണിക്ക്
🎬മായാമയൂരം
രാത്രി 11 മണിക്ക്
🎬കാലാൾപ്പട
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬സൂര്യപുത്രൻ
ഉച്ചയ്ക്ക് 2 മണിക്ക്
🎬സണ്ടക്കോഴി 2
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬അഞ്ചരകല്യാണം
രാവിലെ 10 മണിക്ക്
🎬കേരളോത്സവം
ഉച്ചയ്ക്ക് 1 മണിക്ക്
🎬മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത
വൈകിട്ട് 4 മണിക്ക്
🎬ചുക്കാൻ
രാത്രി 7 മണിക്ക്
🎬ബിഗ് ബി
രാത്രി 10 മണിക്ക്
🎬അപൂർവ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬അള്ള് രാമേന്ദ്രൻ
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഓട്ടർഷ
വൈകീട്ട് 3 മണിക്ക്
🎬ഐറാ
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬അട്ടഹാസം
രാവിലെ 9 മണിക്ക്
🎬തെങ്കാശിപ്പട്ടണം
ഉച്ചയ്ക്ക് 12 മണിക്ക്
🎬യു ടേൺ
വൈകീട്ട് 4 മണിക്ക്
🎬സേതുപതി
രാത്രി 8.30 ന്
🎬ഈ പറക്കും തളിക
രാത്രി 11.30 ന്
🎬ഇനിയും തുടരണം
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഹണിബീ
രാവിലെ 10 മണിക്ക്
🎬റോമിയോ ജൂലിയറ്റ്
വൈകിട്ട് 3 മണിക്ക്
🎬കുടുംബവിശേഷം
വൈകീട്ട് 6 മണിക്ക്
🎬വടക്കുനോക്കിയന്ത്രം
രാത്രി 8.30 ന്
🎬ബാബാകല്യാണി
രാത്രി 11.30 ന്
🎬മനുഷ്യമൃഗം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ജാതകം
ഉച്ചയ്ക്ക് 1.30 ന്
🎬എസ്ര
📺📺📺📺📺📺📺📺
Post a Comment