o തീര തണൽ പദ്ധതി; അഴിയൂരിൽ ,തീര മിത്രങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു*
Latest News


 

തീര തണൽ പദ്ധതി; അഴിയൂരിൽ ,തീര മിത്രങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു*

 *തീര തണൽ പദ്ധതി; അഴിയൂരിൽ ,തീര മിത്രങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു*



 അഴിയൂർ ഗ്രാമപഞ്ചായത്ത് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടുകൂടി  നടപ്പിലാക്കുന്ന തീര തണൽ പദ്ധതിയുടെ  ഭാഗമായുള്ള തീരമിത്രങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.പരിപാടി  പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്തിലെ തീരദേശ വാർഡുകളായ ഒന്ന്, പന്ത്രണ്ട്, പതിമൂന്ന്, പതിനാല്, പതിനഞ്ച്, പതിനാറ്, പതിനെട്ട് വാർഡുകളിൽ നിന്നുമുള്ള രണ്ട് വീതം തീരമിത്രങ്ങൾക്കാണ് പരിശീലനം നൽകിയത്.

 പദ്ധതിയുടെ ഭാഗമായി തീരദേശ വാർഡുകളിൽ മൂവായിരത്തോളം വീടുകളിൽ  തീരദേശ സംരക്ഷണവും ജൈവ ആവാസവ്യവസ്ഥയുടെ പ്രാധാന്യവും വിവരിക്കുന്ന ലഘുലേഖ വിതരണം ചെയ്യും.കൂടാതെ അൻപത് വീടുകൾ കേന്ദ്രീകരിച്ച് തീരദേശത്ത് കമ്മ്യൂണിറ്റി പരിശീലനം സംഘടിപ്പിക്കും ,മുഴുവൻ വീടുകളിലും പൊതുസ്ഥലങ്ങളിലും ചെടികൾ വെച്ച് പിടിപ്പിക്കും.പോലീസ് സഹായത്തോടെ തീരപ്രദേശങ്ങളിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനാവശ്യമായ  ഇടപെടലുകൾ പദ്ധതിയുടെ ഭാഗമായി നടത്തും.നോട്ടീസ് ബോർഡുകൾ  സ്ഥാപിക്കും ,ജനുവരി 16 ന് വാർഡ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനയുടെ സഹായത്തോടുകൂടി പൊതുസ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തും.

ജനപ്രതിനിധികളായ കെ ലീല, പി കെ പ്രീത, കവിത അനിൽ കുമാർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ ,പ്രൊജക്ട് അസിസ്റ്റന്റ് കെ കെ സഫീർ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post