*വാഹനാപകടത്തിൽ വടകര മാതൃഭൂമി സർക്കുലേഷൻ ഓർഗനൈസർ മരണപ്പെട്ടു*
വടകര : ഇന്ന് രാവിലെ ഇരിങ്ങലിൽ വെച്ച് നടന്ന വാഹനാപകടത്തിൽ വടകര മാതൃഭൂമി സർക്കുലേഷൻ വിഭാഗം ഓർഗനൈസർ കൊയിലാണ്ടി കൊല്ലം സ്വദേശിയായ ഇശാന്ത്കുമാർ(44) മരണപ്പെട്ടു
ഇന്ന് രാവിലെ ജോലിക്കായി വടകരയിലെ ഓഫീസിലേക്ക് വരും വഴി ഇരിങ്ങലിൽ മാങ്ങൂൽ പാറയിൽ ദേശീയപാതയിൽ വെച്ച് ഇശാന്ത് സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നു വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു
രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ ഇടിച്ചതിന് ശേഷം
ഇശാന്തിനെയും ബൈക്കിനെയും നൂറ് മീറ്ററോളം ദൂരേക്ക് വലിച്ചിഴച്ചു.അപകടം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാനായത്. അപ്പോയേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും
Post a Comment