🔥🌟🔥🌟🔥🌟🔥🌟
*✒️ചരിത്രത്തിൽ ഇന്ന്✒️*
🔅🔅🔅🔅🔅🔅🔅🔅*10-01-2022*
🔥🌟🔥🌟🔥🌟🔥🌟
*ഇന്ന് 2022 ജനുവരി 10 (1197 ധനു 26) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ*
📝📝📝📝📝📝📝📝
*കലണ്ടർ പ്രകാരം ജനുവരി 10 വർഷത്തിലെ 10 (അധിവർഷത്തിൽ 11)-ാം ദിനമാണ്. വർഷാവസാനത്തിലേക്ക് 355 ദിവസങ്ങൾ കൂടിയുണ്ട്.*
📝📝📝📝📝📝📝📝
*🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻*
♾️♾️♾️♾️♾️♾️♾️♾️
*💠പ്രത്യേക ജനദിനം*
*💠ഈഗിൾസ് സംരക്ഷണ ദിനം*
*💠പോപ്പ് അഗതോ തിരുനാൾ ദിനം*
*💠വീട്ടുചെടികളെ അഭിനന്ദിക്കുന്ന ദിവസം*
*💠ദേശീയ ഗ്ലൂറ്റൻ രഹിത ദിനം*
*💠ദേശീയ മുത്തുച്ചിപ്പി റോക്ക്ഫെല്ലർ ദിനം*
*💠നാഷണൽ ക്ലീൻ ഓഫ് യുവർ ഡെസ്ക് ഡേ*
*💠വൂഡൂ ദിനം (ബെനിൻ)*
*💠കമിംഗ് ഓഫ് ഏജ് ഡേ (ജപ്പാൻ)*
*💠ദേശീയ പോലീസ് ദിനം (ചൈന)*
*💠ഭൂരിപക്ഷ ഭരണ ദിനം (ബഹാമാസ്)*
*💠ദേശീയ ഗാർഡ് ദിനം (കസാക്കിസ്ഥാൻ)*
*💠മാർഗരറ്റ് താച്ചർ ദിനം (ഫോക്ക്‌ലാൻഡ് ദ്വീപുകൾ)*
*💠ദേശീയ ബിറ്റർസ്വീറ്റ് ചോക്കലേറ്റ് ദിനം (യു.എസ്.എ)*
*💠സ്റ്റേറ്റ് ഫിനാൻഷ്യൽ കൺട്രോളിനും അഴിമതിക്കെതിരെ പോരാടുന്നതിനുമുള്ള ഏജൻസി ജീവനക്കാരുടെ ദിനം (താജിക്കിസ്ഥാൻ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1072* - ```സിസിലിയിലെ റോബർട്ട് ഗൈസ്കാർഡ് പാലെർമൊ കീഴടക്കുന്നു.```
*🌐1870* - ```ജോൺ ഡി. റോക്ഫെല്ലർ സ്റ്റാൻഡേർഡ് ഓയിൽ സ്ഥാപിച്ചു.```
*🌐1890* - ```ഈജിപ്തിലെ രാജാവായിരുന്ന ക്ലിയോപാട്രയുടെ ശവകുടീരം ഭൂഗർഭ ഗവേഷകർ കണ്ടെത്തി.```
*🌐1908* - ```ഏഷ്യാറ്റിക് റജിസ്ട്രേഷൻ ആക്ട് ലംഘിച്ചതിന് ഗാന്ധിജിയെ ദക്ഷിണാഫ്രിക്കയിൽ അറസ്റ്റ് ചെയ്തു.```
*🌐1929* – ```ടിൻടിൻ എന്ന കാർട്ടൂൺ കഥാപാത്രം ജന്മമെടുത്തു.```
*🌐1949* – ```അൻപത്തൊന്നു രാഷ്ട്രങ്ങൾ പങ്കെടുത്ത ആദ്യത്തെ ഐക്യരാഷ്ട്രസഭയുടെ പൊതു സഭാ സമ്മേളനം ലണ്ടനിൽ ആരംഭിച്ചു.```
*🌐1966* - ```ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദുർ ശാസ്ത്രിയും പാക്ക് പ്രസിഡണ്ട് അയൂബ് ഖാനും താഷ് കെന്റിൽ കരാർ ഒപ്പിട്ടു.```
*🌐1989* – ```അംഗോളയിൽ നിന്നു ക്യൂബൻ സൈന്യം പിൻവാങ്ങാൻ ആരംഭിച്ചു.```
*🌐1990* – ```ടൈം ഇൻകോർപ്പറേറ്റഡും വാർണർ കമ്മ്യൂണിക്കേഷനും ഒന്നു ചേർന്ന് ടൈം വാർണ്ണർ രൂപീകൃതമായി.```
*🌐2000* – ```അമേരിക്ക ഓൺലൈൻ 162 ബില്ല്യൻ ഡോളറിന് ടൈം വാർണർ വാങ്ങുന്നതായി പ്രഖ്യാപിച്ചു.```
*🌐2006* - ```ഇന്ത്യയുടെ ആദ്യത്തെ പുനരുപയോഗ ബഹിരാകാശ പേടകമായ എസ്.ആർ.ഇ-1 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.```
*🌐2007* – ```ഇന്തയുടെ പന്ത്രണ്ടാമത് റിമോട്ട് സെൻസിങ് ഉപഗ്രഹമായ കാർട്ടോസാറ്റ് 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ശൂന്യാകാശകേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ചു.```
*🌐2007*- ```ഇന്ത്യ നാല് ഉപഗ്രഹങ്ങളെ ഒന്നിച്ച് ഭ്രമണപഥത്തിൽ എത്തിച്ചു.```
*🌐2008* - ```ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റയുടെ നാനോ നിരത്തിലിറങ്ങി.```
*🌐2012* - ```ഖൈബർ ഏജൻസിയിലെ ഒരു ബോംബ് സ്ഫോടനത്തിൽ 30 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2013* - ```പാകിസ്താനിലെ നിരവധി ബോംബ് സ്ഫോടനങ്ങളിൽ 100 ലധികം പേർ കൊല്ലപ്പെടുകയും 270 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.```
*🌐2015* – ```കറാച്ചിയിൽ ഗൾഷാൻ-ഇ-ഹദീഡിനു സമീപം പാകിസ്താൻ നാഷണൽ ഹൈവേ ലിങ്ക് റോഡിലെ കറാച്ചിയിൽ നിന്നും ഷിക്കാർപൂരിലേക്കുള്ള ട്രാഫിക് അപകടത്തിൽ 62 പേർ കൊല്ലപ്പെട്ടു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കെ.ജെ. യേശുദാസ്* - ```പ്രധാനമായും മലയാള ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന, ഒരു ഒരു ഇന്ത്യൻ ചലച്ചിത്ര പിന്നണി ഗായകനും സംഗീതജ്ഞനുമാണ് കെ.ജെ. യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. 1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത്. 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.```
*🌹ഋത്വിക് റോഷൻ* - ```ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് ഋത്വിക് റോഷൻ ( ജനനം: 10 ജനുവരി 1974). നായകവേഷത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ കഹോ ന പ്യാർ ഹേ (2000) എന്ന ചിത്രം ആ വർഷത്തെ ഒരു വൻ വിജയമായ ചിത്രമായിരുന്നു. ഇതിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അതിനു ശേഷം ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രങ്ങൾ കോയി മിൽ ഗയ (2003), ക്രിഷ് (2006) ധൂം 2 (2006) എന്നിവയായിരുന്നു. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ ഒരു മുൻ നിരനടന്മാരിൽ ഒരാളാക്കുകയും ചെയ്തു.```
*🌹ഐശ്വര്യ രാജേഷ്* - ```ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് ഐശ്വര്യ രാജേഷ് (ജനനം 10 ജനുവരി 1990). സൺ ടിവിയിലെ അസത്തപ്പോവത് യാര് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. മാനാട മയിലാട എന്ന റിയാലറ്റി ഷോയിലെ വിജയിയായിരുന്നു. 2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് ചലച്ചിത്രമായിരുന്നു ആദ്യത്തെ ചലച്ചിത്രം. 2017ൽ പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ ആണ് ആദ്യ മലയാള ചലച്ചിത്രം. തുടർന്ന് സഖാവ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു. 2014ൽ കാക്കാ മുട്ടൈ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ് നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.```
*🌹ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്* - ```ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാളത്തിലെ പ്രശസ്തനായ കവിയായിരുന്നു. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10).ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.```
*🌹മുരളി നായർ* - ```മലയാളചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മുരളി നായർ (ജനനം 10 ജനുവരി 1966). ഇദ്ദേഹം സംവിധാനം ചെയ്ത് മരണ സിംഹാസനം 1999-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുകയും ഗോൾഡൻ ക്യാമറ പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു. ഷാജി എൻ. കരുണിന്റെ പിറവിക്കു ശേഷം കാൻസിൽ പുരസ്ക്കാരത്തിന് അർഹമായ ഒരേ ഒരു മലയാളചലച്ചിത്രമാണ് മരണ സിംഹാസനം. 2001-ൽ പുറത്തിറങ്ങിയ പട്ടിയുടെ ദിവസം, 2003-ൽ പുറത്തിറങ്ങിയ അരിമ്പാറ എന്നീ ചിത്രങ്ങളും കാൻസിൽ Un Certain Regard വിഭാഗത്തിൽ പ്രദർശനത്തിന് അർഹത നേടിയിട്ടുണ്ട്.```
*🌹ജോൺ മത്തായി* - ```സാമ്പത്തിക ശാസ്ത്രഞ്ജനും ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രിയുമായിരുന്നു ജോൺ മത്തായി (1886 ജനുവരി 10 - 1959 ഫെബ്രുവരി). ഇന്ത്യയുടെ ധനമന്ത്രിയായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1948-ലെ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതു ഇദ്ദേഹമായിരുന്നു. ജോൺ മത്തായി 1934-ൽ ഓർഡർ ഓഫ് ദ ഇന്ത്യൻ എമ്പയറിന്റെ കമ്പാനിയനായി നിയമിതനായി.1959 ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു.```
*🌹ജോർജ്ജ് തെങ്ങുംമൂട്ടിൽ* - ```വൈൽഡ് ലൈഫ് ഫിലിം മേക്കറും ഡോക്യുമെന്ററി എഡിറ്ററുമാണ് ജോർജ്ജ് തെങ്ങുംമൂട്ടിൽ (ജനനം: 10 ജനുവരി 1985). ഇന്ത്യയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രം പൊഖാര ഇന്റർനാഷണൽ മൗണ്ടൻ ഫിലിം ഫെസ്റ്റിവൽ , ഇന്റർനാഷണൽ ഡോക്യുമെന്ററി, ഷോർട്ട് എന്നിവ പോലുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കെരാട്ടോകോണസ് രോഗികളെ സഹായിക്കാൻ ലക്ഷ്യമിടുന്ന കെരാട്ടോകോണസ് ഫൗണ്ടേഷൻ ഇന്ത്യയുടെ സ്ഥാപകൻ കൂടിയാണ് അദ്ദേഹം .```
*🌹പ്രീത വിജയകുമാർ* - ```തമിഴ് , മലയാളം , തെലുങ്ക് ചലച്ചിത്ര വ്യവസായങ്ങളിലെ ഒരു ഇന്ത്യൻ അഭിനേത്രിയാണ് പ്രീത വിജയകുമാർ (ജനനം 10 ജനുവരി 1982).```
*🌹എം.ഐ. മാർക്കോസ്* - ```നാലാം കേരളനിയമസഭയിൽ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.ഐ. മാർക്കോസ് (10 ജനുവരി 1923 - 20 ജനുവരി 2012). 1970-ൽ നാലാം കേരളനിയമസഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.```
*🌹കാതറിൻ ബുർ ബ്ലോഡ്ഗെറ്റ്* - ```കാതറിൻ ബുർ ബ്ലോഡ്ഗെറ്റ് (ജനനം January 10, 1898 - മരണം ഒക്ടോബർ 12, 1979) അമേരിക്കൻ ശാസ്ത്രഗവേഷകയാണ്. 1926-ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി.യിൽ അവാർഡ് ലഭിക്കുന്ന ആദ്യ വനിതയാണിവർ. 1926-ൽ മാസ്റ്റേഴ്സ് ഡിഗ്രി ലഭിച്ചതിനുശേഷം ഇവർ ജെനെറൽ ഇലക്ട്രിക്കിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും അവിടെ ലോ റിഫ്ലക്റ്റൻസുള്ള ഇൻവിസിബിൾ ഗ്ലാസ്സ് കണ്ടുപിടിക്കുകയും ചെയ്തു.```
*🌹ഗുർദയാൽ സിങ്* - ```പഞ്ചാബി സാഹിത്യകാരനാണ് ഗുർദയാൽ സിങ് (1933 ജനുവരി 10 - 2016 ആഗസ്ത് 16). 1957 ൽ ഭഗൻവാല എന്ന ചെറുകഥയിലൂടെയാണ് സാഹിത്യലോകത്ത് എത്തിയത്. 1964 ൽ പ്രസിദ്ധീകരിച്ച മഢീ ദിവാ യാണ് ആദ്യ നോവൽ. 1989 ൽ ഇതേ പേരിൽ ചലച്ചിത്രവും പുറത്തിറങ്ങി. 1998 ൽ പത്മശ്രീയും 1999 ൽ ജ്ഞാനപീഠവും നൽകി രാജ്യം അദേഹത്തെ ആദരിച്ചു.```
*🌹ഡൊണാൾഡ് കനൂത്ത്* - ```ഡൊണാൾഡ് എർവിൻ കനൂത്ത് (ജനനം: ജനുവരി 10, 1938) ഗണിതശാസ്ത്ര സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന ടെക്ക് (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.```
*🌹പുതുപ്പള്ളി രാഘവൻ* - ```പ്രമുഖനായ സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്നു പുതുപ്പള്ളി രാഘവൻ (ജീവിതകാലം: 10 ജനുവരി 1910 - 27 ഏപ്രിൽ 2000). മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.```
*🌹ബിനോദ് ബിഹാരി ചൗധരി* - ```ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന മുന്നേറ്റമായ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകരിൽ ഒരാളും വിപ്ലവകാരിയുമായിരുന്നു ബിനോദ് ബിഹാരി ചൗധരി (10 ജനുവരി 1911 - 10 ഏപ്രിൽ 2013).```
*🌹മാനുവൽ അസാന* - ```സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു മാനുവൽ അസാന (ജനനം 10 ജനുവരി 1880 - മരണം 3 നവംബർ 1940) . ഇംഗ്ലീഷ് സാഹിത്യകാരനായ ജോർജ് ബോറോയുടെ (1803-81) ദ് ബൈബിൾ ഇൻ സ്പെയിൻ എന്ന കൃതിയും ബെർട്രണ്ട് റസ്സലിന്റെ കൃതികളും ഇദ്ദേഹം സ്പാനിഷിലേക്ക് വിവർത്തനം ചെയ്തു. മതാധികാരികളെ പരിഹസിച്ചുകൊണ്ട് ആത്മകഥാപരമായ എൽ ജാർദിൻ ദ് ലോസ് ഫ്രെയ് ൽസ് എന്ന നോവൽ 1927-ൽ പ്രസിദ്ധീകരിച്ചു. ജുവാൻ വാലെറയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 1926-ൽ സാഹിത്യത്തിനുള്ള ദേശീയസമ്മാനം അദ്ദേഹത്തിനു ലഭിച്ചു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷പാലാ തങ്കം* - ```മലയാളത്തിലെ ഒരു നാടക ചലച്ചിത്ര അഭിനേത്രിയാണ് പാലാ തങ്കം (ജനനം 1941 - മരണം 10 ജനുവരി 2021). മൂവായിരത്തോളം വേദികളിൽ നാടകത്തിലും 400-ലധികം ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. എൻ.എൻ. പിള്ളയുടെ വിശ്വകേരള എന്ന നാടകസമിതിയിലാണ് ആദ്യമായി നാടകത്തിൽ അഭിനയിച്ചത്. പി. ഭാസ്‌ക്കരന്റെ തുറക്കാത്ത വാതിൽ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെയാണ് പിന്നീട് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. അക്കാലത്ത് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയിരുന്നു. ബോബനും മോളിയും സിനിമയിൽ ബോബൻ, കൃഷ്ണാ ഗുരുവായൂരപ്പായിൽ ബേബി ശാലിനി എന്നിവർക്കു വേണ്ടിയും ശബ്ദം നൽകി. പക്ഷികൾക്കും മൃഗങ്ങൾക്കും ഒക്കെ അക്കാലത്ത് തങ്കം ശബ്ദം നൽകിയിരുന്നു. ഷീല, ജയഭാരതി, ശാരദ തുടങ്ങിവർക്കൊക്കെ ശബ്ദം നൽകി.ബാലൻ കെ. നായരുടെ യാഗാഗ്നി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.```
*🌷വി.ആർ. ഗോപാലകൃഷ്ണൻ* - ```ഒരു മലയാളചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായിരുന്നു വി.ആർ. ഗോപാലകൃഷ്ണൻ (മരണം:ജനുവരി 10, 2016). സംഭാഷണം, കഥ, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ എന്നീ ചലച്ചിത്ര മേഖലയിലും pഇദ്ദേഹം പ്രവർത്തിച്ചിരുന്നു.```
*🌷ഹഫ്സ (നോവലിസ്റ്റ്)* - ```ഹഫ്സ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന മലയാളത്തിലെ ഒരു നോവലിസ്റ്റും വിവർത്തകനുമായിരുന്നു കെ. മുഹമ്മദ് ഹാശിം (ജനനം 1949 - മരണം 2015 ജനുവരി 10). 1979 ൽ മാ എന്ന നോവലിനുള്ള അംഗീകാരമായി എം.പി. പോൾ അവാർഡ് ലഭിച്ചിട്ടുണ്ട്.ഏഴ് നോവലുകളും വിർത്തനങ്ങളും ലഘുഗ്രന്ഥങ്ങളും കഥകളും രചിച്ചിട്ടുണ്ട്.```
*🌷പരവൂർ വി. കേശവനാശാൻ* - ```മലയാളത്തിലെ ഒരു സമുദായ പരിഷ്കർത്താവും പണ്ഡിതകവി, ചികിത്സകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന വ്യക്തിയാണ് പരവൂർ വി. കേശവനാശാൻ (ജനനം കൊല്ലവർഷം 1034 കുംഭം 17 (1859) - മരണം 1917 ജനുവരി 10) . ചെറുപ്രായത്തിൽ തന്നെ പാണ്ഡിത്യം തെളിയിച്ച കേശവൻ കേശവനാശാൻ എന്ന പേരിലാണ് പിന്നീട് അറിയപ്പെട്ടത്. ചികിത്സാവൃത്തിയിലും അദ്ധ്യാപനത്തിലും ഇദ്ദേഹം വിദഗ്ദ്ധനായിരുന്നു. സുജനാനന്ദിനി എന്ന പത്രം ആരംഭിച്ചത് കേശവനാശാനായിരുന്നു. 1903-ൽ എസ്.എൻ.ഡി.പി. യോഗം തുടങ്ങിയതു മുതൽ കേശവനാശാൻ അതിന്റെ പ്രവർത്തകനും സേവകനും ഡയറക്ടറുമൊക്കെയായി സേവനം അനുഷ്ഠിച്ചിരുന്നു.```
*🌷മഹ്മൂദ് അൽ മഫൂഹ്* - ```ഹമാസിന്റെ മുതിർന്ന സൈനിക കമാൻഡറും അൽ ക്വാസം ബ്രിഗേഡിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു മഹ്മൂദ് അൽ മഫൂഹ്(ജനനം: 14,1960 – മരണം: ജനു: 19, 2010).```
*🌷കണ്ടത്തിൽ ആഗസ്തീനോസ്* - ```ഇന്ത്യയിലെ സുറിയാനി കത്തോലിക്കരിലെ മുഖ്യവിഭാഗമായ സിറോ-മലബാർ സഭയുടെ മെത്രാപ്പോലീത്താ പദവിയിൽ വാഴ്ചനടത്തിയ ആദ്യത്തെ വ്യക്തി ആയിരുന്നു കണ്ടത്തിൽ മാർ ആഗസ്തീനോസ് (1874 ആഗസ്റ്റ് 25 - 1956 ജനുവരി 10). ഏറ്റവുമധികം കാലം സിറോ-മലബാർ സഭയുടെ തലവനായിരുന്ന വ്യക്തി, കത്തോലിക്കാ സഭയിൽ മെത്രാപ്പോലീത്താ പദവിയിലെത്തി ഭരണഭാരം നിർവഹിച്ച ആദ്യത്തെ ഭാരതീയൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്.```
*🌷കെ. രാജഗോപാൽ (ഭിഷഗ്വരൻ)* - ```ആയുർവേദ ചികിത്സാ രംഗത്തെ പ്രമുഖ ഭിഷഗ്വരനായിരുന്നു ഡോ. കെ. രാജഗോപാൽ (17 നവംബർ 1932 - 10 ജനുവരി 2015). നിരവധി റിസർച് ജേണലുകളുടെ എഡിറ്ററും ആയുർവേദ ലേഖനങ്ങളുടെ രചയിതാവുമാണ്. കാൻസർ, രക്തജന്യരോഗങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ആയുർവേദരീതികൾ വികസിപ്പിച്ചു. എയ്ഡ്‌സിന് മേധാക്ഷയ ചികിത്സ ഉതകുമെന്ന് അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. കരിംജീരകം ചേർന്ന കാൻസർ മരുന്ന് പരീക്ഷിച്ച അദ്ദേഹം സ്‌പോണ്ടിലൈറ്റിസിനും ഡിസ്‌ക് തകരാറുകൾക്കും പുതിയ ഔഷധക്കൂട്ടുകൾ വികസിപ്പിച്ചു. പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.```
*🌷കെ.എം. പ്രഭാകരവാരിയർ* - ```ഭാഷാശാസ്ത്രജ്ഞൻ, ഭാഷാ-സാഹിത്യ ഗവേഷകൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.കെ. എം. പ്രഭാകരവാരിയർ.(17 ഡിസംബർ 1933 - 10 ജനുവരി 2010).```
*🌷ഗബ്രിയേലാ മിസ്ത്രെൽ* - ```ലാറ്റിൻ അമേരിക്കക്ക് സാഹിത്യത്തിനുളള ആദ്യത്തെ നോബൽ സമ്മാനം നേടിക്കൊടുത്ത ചിലിയൻ കവയിത്രിയായിരുന്നു ഗബ്രിയേലാ മിസ്ത്രെൽ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ലൂസിലാ ഗൊദോയ് അൽകായേഗ (ജനനം ഏപ്രിൽ 7, 1889 - മരണം ജനുവരി 10, 1957). സാഹിത്യത്തിൽ നോബൽ സമ്മാനത്തിന് അർഹയായ ഏക ലാറ്റിൻ അമേരിക്കൻ വനിതയുമാണ് ഗബ്രിയേലാ മിസ്ത്രെൽ. മനുഷ്യനും ദൈവവുമായുളള ഗബ്രിയേലാ മിസ്ത്രെലിന്റെ സംഘർഷങ്ങൾ എന്ന പേരിൽ ഇവരുടെ ജീവിതകഥ ലഭ്യമാണ്.```
*🌷ചിറയിൻകീഴ് രാമകൃഷ്ണൻ നായർ* - ```നിരവധി മലയാളചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചിട്ടുള്ള ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ.(1 ആഗസ്റ്റ് 1929 – 10 ജനുവരി 1994) മുപ്പതോളം മലയാളചിത്രങ്ങൾക്കായി തൊണ്ണൂറിലധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.```
*🌷തേജാസിംഹ്* - ```തേജാസിംഹ് പഞ്ചാബി സാഹിത്യകാരനായിരുന്നു. സിഖ് മതപണ്ഡിതൻ കൂടിയായിരുന്ന തേജാസിംഹ് (ജനനം ജൂൺ 2, 1894 - മരണം ജനുവരി 10, 1958). 1910-ൽ അമൃതസറിലെ ഖാൽസാ സ്കൂളിൽനിന്ന് മെട്രിക്കുലേഷൻ പാസ്സായി.ഗുരുദ്വാരാ പരിഷ്കരണ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള തേജാസിംഹ് സിഖ് ചരിത്രം, സാഹിത്യം എന്നിവയിൽ നിഷ്ണാതനായിരുന്നു. തന്റേതായ ഒരു സ്ഥാനം സാഹിത്യത്തിൽ നേടിയെടുക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. മനോഹരങ്ങളായ ഉപന്യാസങ്ങളുടെ രചനയിൽ ഇദ്ദേഹം കൃതഹസ്തനായിരുന്നു. മാതൃഭാഷയായ പഞ്ചാബിയിൽ രചനകൾ നിർവഹിക്കാൻ അനേകരെ പ്രേരിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രശസ്തരായിത്തീർന്ന ആധുനിക പഞ്ചാബി എഴുത്തുകാരായ മോഹൻസിംഹ് മഹീർ, സന്ത്സിംഹ്ശേഖോൻ, ബലവന്ത് ഗാർഗി, അമൃതാ പ്രീതം, നാനക് സിംഹ് തുടങ്ങിയവർ ഇത്തരത്തിൽ തേജാസിംഹിന്റെ ഉപദേശം സ്വീകരിച്ചവരാണ്.```
*🌷പി.എസ്. നടരാജപിള്ള* - ```പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള (മാർച്ച് 10, 1891 - ജനുവരി 10, 1966). തിരുക്കൊച്ചിയിൽ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്.```
*🌷പി.ടി. മോഹനകൃഷ്ണൻ* - ```എട്ടാം കേരള നിയമസഭയിലെ ഒരംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കേരള നേതാവുമായിരുന്നു പി.ടി. മോഹനകൃഷ്ണൻ എന്ന പറക്കുളങ്ങര താഴത്തേൽ മോഹന കൃഷ്ണൻ ( 1935 മാർച്ച് 27 - 2020 ജനുവരി 10). പൊന്നാനി നിയമസഭ മണ്ഡലത്തിൽ നിന്ന് 1987 ൽ അദ്ദേഹം നിയമസഭംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ ദേവസവം ബോർഡിന്റെയും സംസ്ഥാന ബാംബൂ കോര്പറേഷന്റെയും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.``
`
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (10-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ഉസ്താദ്
രാത്രി 11.45 ന്
🎬കൈക്കുടുന്ന നിലാവ്
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ആനവാൽ മോതിരം
രാവിലെ 10 മണിക്ക്
🎬സിംഹാസനം
ഉച്ചയ്ക്ക് 1 മണിക്ക്
🎬ചിത്രം
വൈകിട്ട് 4 മണിക്ക്
🎬ഉദാഹരണം സുജാത
രാത്രി 7 മണിക്ക്
🎬റിംഗ് മാസ്റ്റർ
രാത്രി 10 മണിക്ക്
🎬ആമയും മുയലും
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬ഒരു യുഗസന്ധ്യ
രാവിലെ 9 മണിക്ക്
🎬കമ്പോളം
ഉച്ചയ്ക്ക് 12 മണിക്ക്
🎬ഒരു കഥ ഒരു നുണക്കഥ
വൈകീട്ട് 3 മണിക്ക്
🎬സോപാനം
രാത്രി 11.30 ന്
🎬ഘോഷയാത്ര
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬മഴത്തുള്ളികിലുക്കം
ഉച്ചയ്ക്ക് 2 മണിക്ക്
🎬ഉറിയടി
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കൗസ്തുഭം
രാവിലെ 10 മണിക്ക്
🎬പത്താം നിലയിലെ തീവണ്ടി
ഉച്ചയ്ക്ക് 1 മണിക്ക്
🎬 വധു ഡോക്ടറാണ്
വൈകിട്ട് 4 മണിക്ക്
🎬സെവൻസ്
രാത്രി 7 മണിക്ക്
🎬ഫാന്റം
രാത്രി 10 മണിക്ക്
🎬അവൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11.30 ന്
🎬ഉൾട്ട
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 12 മണിക്ക്
🎬പ്രണയമീനുകളുടെ കടൽ
വൈകീട്ട് 3 മണിക്ക്
🎬കാട്രിൻമൊഴി
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬നാലാം കെട്ടിലെ നല്ല തമ്പിമാർ
രാവിലെ 9 മണിക്ക്
🎬ഭരത്ചന്ദ്രൻ IPS
ഉച്ചയ്ക്ക് 12 മണിക്ക്
🎬അടങ്കമാറു
വൈകീട്ട് 4 മണിക്ക്
🎬രെക്ക
രാത്രി 8.30 ന്
🎬മെർസൻ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ചെസ്സ്
രാവിലെ 10 മണിക്ക്
🎬കെ ജി എഫ്
വൈകിട്ട് 3 മണിക്ക്
🎬ശക്തി
വൈകീട്ട് 6 മണിക്ക്
🎬വളയം
രാത്രി 8.30 ന്
🎬വരവേൽപ്പ്
രാത്രി 11.30 ന്
🎬അയൽവാസി ഒരു ദരിദ്രവാസി
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഡബിൾസ്
ഉച്ചയ്ക്ക് 1.30 ന്
🎬ചാലക്കുടിക്കാരൻ ചങ്ങാതി
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (10-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️11.00 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️02:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️02:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️03.00 pm* - ഗണിതം
*🛎️നാലാം ക്ലാസ് 4️⃣*
*▶️03.30 pm* - മലയാളം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️04:00 pm* - ഹിന്ദി
*🛎️ആറാം ക്ലാസ്6️⃣*
*▶️04.30 pm* - ഐ സി ടി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️05.00 pm* - കേരളപാഠാവലി
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️01.30 pm* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 07.00)
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.30 am* - അടിസ്ഥാനപാഠാവലി
*▶️12.00 pm* - രസതന്ത്രം
*🛎️ പത്താം ക്ലാസ് 1️⃣0️⃣*
*▶️05.30 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 06.05)
*▶️06.00 pm* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം - രാവിലെ 06.30)
*▶️06.30 pm* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.00)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ബോട്ടണി (പുനഃസംപ്രേഷണം -രാത്രി 09.30)
*▶️08.00 am* - അക്കൗണ്ടൻസി (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️08.30 am* - പൊളിറ്റിക്കൽ സയൻസ്(പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️09.00 am* - കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
*▶️09.30 am* - ഫിസിക്സ്
*▶️10.00 am* - ബോട്ടണി
*▶️10.30 am* - ബിസിനസ് സ്റ്റഡീസ്
*▶️12.30 pm* - ഹിസ്റ്ററി
*▶️01.00 pm* - ഇക്കണോമിക്സ്
*🛎️ പൊതുപരിപാടി🌐*
*▶️07.30 pm* - ഇക്യൂബ് സ്റ്റോറീസ്
*▶️08.00 pm* - മഞ്ചാടി
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment