o 'മനുഷ്യൻ എന്ന സുന്ദര പദം 'പുസ്തക പ്രകാശനം ചെയ്തു
Latest News


 

'മനുഷ്യൻ എന്ന സുന്ദര പദം 'പുസ്തക പ്രകാശനം ചെയ്തു

 'മനുഷ്യൻ എന്ന സുന്ദര പദം 'പുസ്തക പ്രകാശനം ചെയ്തു



മാഹി മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയും, മദിരാശിയിലെ വ്യവസായ പ്രമുഖനും, ജീവകാരുണ്യ പ്രവർത്തകനുമായ എ.പി.കുഞ്ഞിക്കണ്ണൻ്റെ ജീവിതകഥയെ ആസ്പദമാക്കി ഇ.വി.ശ്രീധരൻ രചിച്ച 'മനുഷ്യൻ എന്ന സുന്ദര പദം '  പ്രകാശനം ചെയ്തു. എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ വിഖ്യാത ചിത്രകാരൻ നമ്പൂതിരി , പിന്നണി ഗായകൻ വി.ടി.മുരളിക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു .കലാനിരൂപകനും, പ്രശസ്ത ചിത്രകാരനുമായ കെ.കെ.മാരാർ അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് വി.കെ.പ്രഭാകരൻ, നിരൂപകൻ ഡോ: മഹേഷ് മംഗലാട്ട്, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ലളിതകലാ അക്കാദമി മുൻ വൈ: ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ,പ്രമുഖ ചിത്രകാരി പൊൻമണി തോമസ്, ചലച്ചിത്ര സംവിധായകൻ  പ്രവീൺ ചന്ദ്രൻ മൂടാടി, അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ, ജലച്ചായ ചിത്രകാരൻ പ്രശാന്ത് ഒളവിലം സംസാരിച്ചു

Post a Comment

Previous Post Next Post