ദുബായിൽ നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ മലയാളിയെ അഞ്ചരക്കണ്ടിയിൽ നിന്ന് പിടികൂടി.
കണ്ണൂര്‍: ദുബായിലെ സ്വകാര്യ കമ്ബനിയില്‍നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ നിന്നും പോലീസ് പിടികൂടി.
തളാപ്പ് ചാലില്‍ ജുനൈദ് (24) ആണ് പിടിയിലായത്.
പണവിനിമയ സ്ഥാപനമായ ഡിജിറ്റല്‍ അസറ്റ്സ് കൊമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍.സി.സി. നിന്ന് 27,51,000 ദിര്‍ഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് 2021 ഒക്ടോബര്‍ നാലിന് പ്രതിയും സുഹൃത്തും കൂടി മുങ്ങിയത്.ഇരുവരും ഇവിടെയായിരുന്നു ജോലി ചെയ്തിരുന്നത്. കമ്ബനിയില്‍ അടയ്ക്കേണ്ട കളക്ഷന്‍ തുകയായിരുന്നു ഇത്.കൂടെയുണ്ടായിരുന്നത് പഴയങ്ങാടി സ്വദേശി റിസ്വാനെ പോലീസ് തിരയുന്നുണ്ട്.കമ്ബനിയുടെ തലപ്പത്തുള്ള കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Post a Comment