*മാവേലി എക്സ്പ്രസിൽ പോലീസിന്റെ ചവിട്ടേറ്റ ആളെ തിരിച്ചറിഞ്ഞു . മാഹിയിലടക്കം നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ്*
കണ്ണൂർ മാവേലി എക്സ്പ്രസിൽ എകോർട്ട് പോലീസിന്റെ ചവിട്ടേ റ്റയാളെ തിരിച്ചറിഞ്ഞു . കൂത്തുപറമ്പ് നിർമലഗിരി സ്വദേശി കെ.ഷമീർ എന്ന പൊന്നൻ ഷമീർ ( 40 ) ആണന്ന് മനസ്സിലായതായി റെയിൽവേ പോലീസ് പാലക്കാട് ഡിവൈ.എസ് . പി . കെ.എൽ.രാധാകൃഷ്ണൻ പറഞ്ഞു .
ഞായറാഴ്ച വൈകീട്ട് 5.30 ന് മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെ മാവേലി എക്സ്പ്രസിലാ യിരുന്നു സംഭവം . രാത്രി 7.50 - ഓടെ മാഹിയിൽനിന്ന് സ്ലീപ്പർ കോച്ചിൽ മദ്യപിച്ച് കയറിയ യാത്രക്കാരനാണ് മർദനമേറ്റത് . രണ്ട് സ്ത്രീയാത്രക്കാരടക്കം പരാതിപ്പെട്ടതിനാൽ ടി.ടി.ഇ. അറിയിച്ചതിനെത്തുടർന്നാണ് എ കോർട്ട് പോലീസ് എത്തിയത് . യാത്രക്കാരന്റെ കൈയിൽ മദ്യക്കുപ്പിയുണ്ടായിരുന്നു . നിലത്തും സീറ്റിലുമായി കിടക്കാൻ ശ്രമിച്ച ആളുടെ വസ്ത്രം നീങ്ങിയ നിലയിലാ യിരുന്നു . പോലീസ് ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു
വീഡിയോദൃശ്യങ്ങൾ കണ്ടവരിലൂടെ യും സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ യും ലഭിച്ച സൂചനകളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത് . ബലാത്സംഗം , മോഷണമടക്കം എട്ട് കേസുകളിൽ പ്രതിയാണ് പൊന്നൻ ഷമീറെന്ന് പോലീസ് പറഞ്ഞു . കൂത്തുപറമ്പ് പോലീസ് പരിധിയിൽ ഏഴുകേസും മയ്യഴി പോലീസിൻറ
പരിധിയിൽ ഒരു കേസുമു ണ്ട് . 2010 - ൽ കൂത്തുപറമ്പ് പോലീസ് ബലാത്സംഗക്കേ സിൽ പ്രതി ചേർത്തിട്ടുണ്ട് 2012 - ൽ മോഷണക്കുറ്റത്തി ന് ജയിൽശിക്ഷ അനുഭവി ച്ചിട്ടുണ്ട് . 2014 - ൽ പൊതു സ്ഥലത്ത് മദ്യപിച്ച് കുഴപ്പ മുണ്ടാക്കിയതിനും 2016 - ൽ സ്ത്രീകളോട് മോശമായി പെ രുമാറിയതിനും കേസെടു ത്തിട്ടുണ്ട് . 2016 - ലെ അടിപിടിക്കേസിൽ വിചാരണ നടക്കുകയാ ണെന്ന് പോലീസ് പറഞ്ഞു . കണ്ണൂർ റെയിൽവേ എസ്.ഐ .യുടെ നേതൃത്വത്തിൽ ഷമീറിൻറ വീട്ടിലെത്തി സ്ഥിരീകരിച്ചശേഷമേ വിശദാംശങ്ങൾ പറയാനാകൂവെ ന്നും ഡിവൈ.എസ്.പി. പറഞ്ഞു . തീവണ്ടിയിലെ ചവിട്ടുന്ന വീഡിയോ മാത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട് .
. സംഭവത്തിൽ കണ്ണൂർ റെയിൽവേ പോലീസ് എ.എസ്.ഐ. എം.സി. പ്രമോദിനെ ഇൻറലിജൻസ് എ.ഡി. ജി.പി. തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു .
Post a Comment