o മാഹിയിൽ കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ചു -*
Latest News


 

മാഹിയിൽ കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ചു -*

 *മാഹിയിൽ കോവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ചു -* 
 *വാക്സിൻ സ്വീകരിക്കില്ലെന്ന് വാശി പിടിച്ച് കോവിഡ് നിയമം ലംഘിച്ച് ജോലിയിൽ തുടരുന്ന ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ* 





മാഹി: കോവിഡ്  രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ മാഹിയിലെ സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസ്സുകൾ ഇന്നു (11/1/21) മുതൽ അടച്ചിടാൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ മാഹി ഗവ.ഹൗസിൽ ചേർന്ന യോഗം തീരുമാനിച്ചതായി മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ലാസ്സുകൾ ഓൺലൈനായി നടത്തും. കേന്ദ്ര വിദ്യാലയം, നവോദയ വിദ്യാലയം, ട്യൂഷ്യൻ സെൻ്റർ, മദ്രസ്സ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. 10,11,12 ക്ലാസ്സുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും. വിവാഹ ചടങ്ങിൽ 40 പേരും ആരാധനാലയങ്ങളിൽ 25 ശവസംസ്കാര ചടങ്ങിൽ 20 പേരും മാത്രമേ പങ്കെടുക്കാവും. മറ്റെല്ലാ പൊതു പരിപാടികളും ഉത്സവങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. ഹോട്ടലുകൾ, മദ്യശാലകൾ, കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമേ അനുമതിയുള്ളു.കോവിഡ് പ്രോട്ടോക്കോൾ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

തിങ്കളാഴ്ച മാഹിയിൽ 27 പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരികരിച്ചു. വാക്സിൻ സ്വീകരിക്കില്ലെന്ന് വാശി പിടിച്ച് കോവിഡ് നിയമം ലംഘിച്ച് ജോലിയിൽ തുടരുന്ന ആയുർവേദ മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. വാക്സിൻ സ്വീകരിക്കാത്ത ഇവർ അവധിയെടുക്കാതെ ഇനിയും കോളേജിൽ വരാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Post a Comment

Previous Post Next Post