o കലാ പരിശീലനം വ്യക്തിത്വ വികസനത്തിനുത്തമം
Latest News


 

കലാ പരിശീലനം വ്യക്തിത്വ വികസനത്തിനുത്തമം

 *കലാ പരിശീലനം വ്യക്തിത്വ വികസനത്തിനുത്തമം!*
എം.മുസ്തഫ





മാഹി: ജന്മ സിദ്ധമായ കലാ വാസനകളെ ഉത്തമ ഗുരുനാഥന്മാരുടെ ശിക്ഷണത്തില്‍ പരിപോഷിപ്പിക്കുന്നതിലൂടെ വ്യക്തിത്വത്തെ കൂടി വികസിപ്പിക്കാനുതകുമെന്ന് ചലച്ചിത്ര പിന്നണിഗായകൻ എം.മുസ്തഫ അഭിപ്രായപ്പെട്ടു.

വര്‍ണ്ണം ആര്‍ട്സ് സ്റ്റഡി സെന്റർ സംഘടിപ്പിച്ച ആദര സമര്‍പ്പണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിദ്ധ ചിത്ര കലാധ്യാപകന്‍ ഏ.വി.വേണുഗോപാലിനെ ശിഷ്യനും ചിത്രകാരനുമായ   കെ.വീരേന്ദ്രകുമാർ പൊന്നാട അണിയിച്ചും ഉപഹാരം നല്കിയും  ആദരിച്ചു.വര്‍ണം ആര്‍ട് സ്റ്റഡീ സെന്റർ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു.

ടി.കെ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെ.വി.മോഹനന്‍,

ജ്യോതിര്‍ മനോജ്,

വിനോദ് അവിട്ടം,

അരുണ്‍ കുളങ്ങര,ജയ കൃഷ്ണന്‍,ബേബി മനോജ് എന്നിവര്‍ ആശംസകൾ നേര്‍ന്നു.കെ.വീരേന്ദ്ര കുമാർ സ്വാഗതവും പ്രവീൺ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post