o മാഹി ടാഗോർ പാർക്ക് ശുചീകരിച്ചു
Latest News


 

മാഹി ടാഗോർ പാർക്ക് ശുചീകരിച്ചു

 മാഹി ടാഗോർ പാർക്ക് ശുചീകരിച്ചു



ചാലക്കര :മാഹി എക്സൽ പബ്ലിക് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ ഭാഗമായി വൊളന്റിയർമാരും അധ്യാപകരും ചേർന്ന് മാഹി ടാഗോർ പാർക്ക് ശുചീകരിച്ചു . വൊളന്റിയർമാർ ശേഖരിച്ച പാർക്കിലെ പ്ലാസ്റ്റിക് വസ്തുക്കളും പ്ലാസ്റ്റിക് സഞ്ചികളും മാഹി നഗരസഭയ്ക്ക് കൈമാറി . എൻ.എസ്.എസ് . യൂണിറ്റിന്റെ പ്രവർത്തനങ്ങളെ എൻ.എസ്.എസ് . ചെന്നൈ റീജിണൽ ഡയറക്ടർ ഡോ . സാം ചെല്ലയ്യ അഭിനന്ദിച്ചു . വൈസ് പ്രിൻസിപ്പൽ വി.കെ.സുധീഷ് , എസ്.എസ്.എസ് . പ്രോഗ്രാം ഓഫീസർ പി.സുരേശൻ , ഹേമ ഭാസ്റ്റർ , എം.വിനീഷ് കുമാർ , വി.കെ.സുഷാന്ത് കുമാർ , അധ്യാപികമാരായ ജനനി , ജിഷി , രാജേഷ് , ഹൈമ എന്നിവർ നേതൃത്വം നൽകി .

Post a Comment

Previous Post Next Post