വോൾട്ടേജ് ക്ഷാമം പരിഹരിക്കണം
പെരിങ്ങത്തൂർ:അണിയാരം അമ്പലം ട്രാൻസ്ഫോർമർ പരിധിയിലെ അണിയാരം ശിവക്ഷേത്രക്കുളം വടക്ക് - പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന ലൈനുകളിലെ വീടുകളിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നു.പകൽ സമയത്തും രാത്രി സമയത്തും വോൾട്ടേജ് ലഭിക്കുന്നില്ല.വൈദ്യുതി ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നു.മോട്ടോർ, റഫ്രിജറേറ്റർ ,ഫാൻ, ഇസ്തിരിപ്പെട്ടി, എസി എന്നിവ പ്രവർത്തിപ്പിക്കാനാവശ്യമായ വോൾട്ടേജ് ലഭിക്കുന്നില്ല.മോട്ടോർ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതിനാൽ വീട്ടമ്മമാർ ദുരിതമനുഭവിക്കുന്നു.അതിനാൽ പ്രദേശത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
പ്രദേശത്ത് പൂമഠത്തിൽ വീടിനു സമീപം വരെ ത്രീ ഫേസ് ലൈൻ ഉണ്ട് .ശേഷം വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് സിംഗിൾ ഫേസ് ലൈൻ ആണുള്ളത്.പൂ മഠത്തിൽ വീട് ജംഗ്ഷൻ മുതൽ കാട്ടിൽ പറമ്പത്ത് വീടുവരെ ത്രീ ഫേസ് ലൈൻ വലിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.പ്രദേശത്തെ പതിനഞ്ചിലധികം വീടുകളിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമാണ്.
അതിനാൽ പൂമഠത്തിൽ ജംഗ്ഷൻ മുതൽ കാട്ടിൽ പറമ്പത്ത് വീട് ജംഗ്ഷൻ വരെ ത്രീഫേസ് ലൈൻവലിച്ചു വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കേണ്ടിയിരിക്കുന്നു.വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Post a Comment