o അഴിയൂരിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ത്രീ കുട്ടായ്മാ പരിപാടിയും ആദരവും സംഘടിപ്പിച്ചു.
Latest News


 

അഴിയൂരിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ത്രീ കുട്ടായ്മാ പരിപാടിയും ആദരവും സംഘടിപ്പിച്ചു.

 




അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ആദ്യ ഓക്സിലറി ഗ്രൂപ്പായ രണ്ടാം വാർഡിലെ ഇൻ  സൈറ്റ് കുടുംബശ്രീ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്ത്രീ കുട്ടായ്‌മ  പരിപാടി ജി എംജെബി   സ്കൂളിൽ  വെച്ച്  സംഘടിപ്പിച്ചു ,പഞ്ചായത്ത് പ്രസിഡന്റ് ആയിഷ  ഉമ്മർ  ഉത്ഘാടനം  ചെയ്തു .ചടങ്ങിൽ  വെച്ച് കാലാവധി  പൂർത്തിയാക്കിയ  കുടുംബശ്രീ സി ഡി എസ്‌  ചെയർപേഴ്സൺ  ബിന്ദു ജെയ്‌സണിനെ പഞ്ചായത്ത് പ്രസിഡന്റ്  പൊന്നാട  അണിയിച്ച്  ആദരിച്ചു . വാർഡ്  മെമ്പർ  സാജിദ്  നെല്ലോളി ,പഞ്ചായത്ത് സെക്രട്ടറി  ടി  ഷാഹുൽ ഹമീദ് ,ബിന്ദു ജെയ്‌സൺ ,കെ ടി കെ അനിത ,കെ ഫാത്തിമ ,ടി സ്വാലിഹ ,എ  ഫാസില ,ഷാഫിറ ,ഷർമി ,ഷെസിന ആലമ്പത്ത് ,എന്നിവർ  സംസാരിച്ചു ,50 പേർ  അടങ്ങുന്ന  ഗ്രൂപ്പിൽ  എല്ലാവരും  എസ്‌ എസ്‌ എൽ സി  പാസ്സായവരും   ഒരു  കുട്ടി  എം  ബി  എ  യും  മറ്റൊരു  കുട്ടി  ടി ടി സി യും  പാസ്സായവരാണ് ,സർക്കാർ  നിർദ്ദേശം  പ്രകാരം  കഴിഞ്ഞ  ഒക്ടോബർ  മാസം  മുതൽ  വനിതകളെ  തൊഴിൽ  മുഖത്ത്  എത്തിക്കുന്നതിന് വേണ്ടി  18-40 വയസിനിടയിലുള്ള വനിതകളെ  ചേർത്ത്  വാർഡുകളിൽ  50 പേർക്ക് ഒരു  ഓക്സിലറി  ഗ്രുപ്പ്  എന്ന  നിലയിൽ  രൂപീകരിച്ചിട്ടുണ്ട് ,ഇതിൽ ആദ്യത്തെ  ഗ്രുപ് ആണ്  ഇൻ സൈറ്റ്  ഗ്രൂപ്പ് ,ചടങ്ങിൽ  വൈദ്യ ഗ്ധ്യ  മേഖലയിലെ  പരിശീലനങ്ങളെ  കുറിച്ചും ,തൊഴിൽ  അവസരങ്ങളെ  കുറിച്ചും  ക്ലാസ്  നൽകി ,തുടർന്ന്  അംഗങ്ങളുടെ  കല പരിപാടികളും  ഉണ്ടായിരിന്നു

Post a Comment

Previous Post Next Post