o ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാഹി കുലുക്കമില്ലാതെ അധികൃതർ*
Latest News


 

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാഹി കുലുക്കമില്ലാതെ അധികൃതർ*

 *ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മാഹി* 
 *കുലുക്കമില്ലാതെ അധികൃതർ* 



അത്യാവശ്യമായി മാഹി വഴി കടന്നു പോവുന്ന യാത്രക്കാർക്ക് മാഹി എന്നത് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്.




മാഹിപ്പാലം ജംഗ്ഷനലിലെ ഗതാഗതക്കുരുക്കിൽ നിന്നും ഒരു വിധം മോചനം നേടി മുണ്ടോക്ക്  ജംഗ്ഷൻ എത്തിയാൽ അടുത്ത കുരുക്ക് അവിടെ നിന്നും നേരെ ആശുപത്രി ജംഗ്ഷൻ എത്തിയാൽ പിന്നെ പൂഴിത്തല വരെയുള്ള ഭാഗം കുറച്ച് കഠിനം തന്നെയാണ്.



റോഡരികിലെ അനധികൃത പാർക്കിംഗങ്ങാണ് കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഗതാഗതകുരുക്കിന്റെ ഒരു കാരണം



.മാഹിയിലെ ഇന്ധനവിലക്കുറവ് കൂടെ വന്നതോടെ ഈ കുരുക്ക് ഊരാകുരുക്കായി

ദൂരെ നിന്നും വരുന്ന ചരക്ക് വാഹനങ്ങളടക്കം ഇന്ധനലാഭത്തിന് വേണ്ടി മയ്യഴിയെ ആശ്രയിക്കുന്നതാണ്  ഗതാഗത കുരുക്കിൻ്റെ ഒരു കാരണം.കുരുക്ക് രൂപപ്പെടുന്ന പൂഴിത്തല മുതൽ ഹോസ്പിറ്റൽ ജംഗ്ഷൻ വരെയുള്ള മൂന്ന് പെട്രോൾ പമ്പുകളിലേക്ക് അമിതമായി വാഹനങ്ങൾ വരുന്നതും പൂഴിത്തലയിലെ രണ്ടു പമ്പുകളിലെ സ്ഥലം അപര്യാപ്തമായാതിനാൽ റോഡിൽ വാഹനം ക്യൂ നില്ക്കേണ്ടി വരുന്നതുമാണ് മറ്റൊരു കാരണം




എന്നാൽ അനധികൃത പാർക്കിംഗ് നിയന്ത്രിക്കാനോ ഇന്ധനം നിറയ്ക്കാൻ റോഡിൽ ക്യൂ നില്ക്കുന്ന വാഹനങ്ങളെ മറ്റു പമ്പുകളിലേക്ക് വഴി തിരിച്ചു വിടാനോ അധികൃതർ നടപടിയെടുക്കാത്തതിനാൽ കുരുക്ക് കടും കുരുക്കായി നില നില്ക്കാനാണ് സാധ്യത

Post a Comment

Previous Post Next Post