o തീരദേശത്ത് ശുചിത്വം ഉറപ്പിക്കാൻ അഴിയൂരിൽ ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു*
Latest News


 

തീരദേശത്ത് ശുചിത്വം ഉറപ്പിക്കാൻ അഴിയൂരിൽ ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു*

 *തീരദേശത്ത് ശുചിത്വം ഉറപ്പിക്കാൻ അഴിയൂരിൽ ശുചിത്വ റിലേ റാലി സംഘടിപ്പിച്ചു*




 അഴിയൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് കിലോമീറ്ററോളം വരുന്ന തീരദേശത്ത് ശുചിത്വം ഉറപ്പിക്കുന്നതിനും ,പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിയന്ത്രിതമായ നിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും ,സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തീര തണൽ പദ്ധതി വിശദീകരിക്കുന്നതിനും സമ്പൂർണ്ണ ശുചിത്വ പദവി നേടുന്നതിനും വേണ്ടി പൂഴിത്തല മുതൽ ഹാർബർ വരെ ശുചിത്വ റിലെ റാലി സംഘടിപ്പിച്ചു.




 ഹരിത കർമ്മ സേന അംഗങ്ങൾ ,കുടുംബശ്രീ പ്രവർത്തകർ ,തൊഴിലുറപ്പ് തൊഴിലാളികൾ ,വാർഡ് വികസന സമിതി അംഗങ്ങൾ ,പൊതു പ്രവർത്തകർ എന്നിവർ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള റാലിയിൽ അണിനിരന്നു.

 റാലിയുടെ മുന്നോടിയായി തീര ഗീതം ആലപിച്ചു.

 ശുചിത്വ റിലേ റാലി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ,സ്ഥിരം സമിതി അധ്യക്ഷകളായ അനിഷ ആനന്ദസദനം, രമ്യാ കരോടി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് എന്നിവർ സംസാരിച്ചു.


 പൂഴിത്തല കൂടാതെ കീരിത്തോട്,എരിക്കിൽ, ഒ.ടി മുക്ക്, കാപ്പുഴ എന്നിവിടങ്ങളിൽ  സ്വീകരണം ഏറ്റുവാങ്ങി ചോമ്പാൽ ഹാർബറിൽ റാലി സമാപിച്ചു.

1,18,16,15,14,13,12 എന്നീ വാർഡുകളിലാണ് റാലി നടത്തിയത് ഓരോ വാർഡിലെയും പ്രവർത്തകർ അടുത്ത വാർഡ് വരെ അനുഗമിച്ച് റിലെ ആയാണ് റാലി നടത്തിയത്.

 വിവിധ കേന്ദ്രങ്ങളിൽ  മൈമൂന ടീച്ചർ, സാലിം പുനത്തിൽ, സീനത്ത് ബഷീർ, കവിത അനിൽ കുമാർ, പികെ പ്രീത, പ്രമോദ് മാട്ടാണ്ടി, കെ ലീല എന്നീ ജനപ്രതിനിധികളും

 ഹരിതകേരള റിസോഴ്സ് പേഴ്സൺ പി .ഷംന, ഹെൽത്ത് ഇൻസ്പെക്ടർ കെ സി പ്രസാദ്,JPHN മഞ്ജു, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ, ഹരിതസേന ലീഡർ എ ഷിനി, എന്നിവർ സംസാരിച്ചു. സിഎം സജീവൻ, കെ കെ ജയചന്ദ്രൻ എന്നീ മെമ്പർമാർ വിവിധ കേന്ദ്രങ്ങളിൽ റാലിയെ അനുഗമിച്ചു.

 തീര തണൽ പദ്ധതിയുടെ ഭാഗമായി തീരമൈത്രി അംഗങ്ങളുടെ പരിശീലനം ജനുവരി ഏഴാം തീയതി സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post