*മാഹി സ്വദേശി ഓടിച്ച കാറിടിച്ച് ബസ് കണ്ടക്ടർ മരിച്ചു*
ഇരിട്ടി - മട്ട ന്നൂർ റൂട്ടിൽ ഉളിയിൽ ആയുർവേദാസ്പത്രിക്കു സമീപം വെള്ളി യാഴ്ച പുലർച്ചെ 3.30 - ഓടെയാണ് അപകടം ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ.ടി.സി .യുടെ രാജഹംസ ബസിലെ കണ്ടക്ടർ കർണാടക ഹാവേരി ജില്ലയിലെ രാണേവണ്ണൂരു ഗുഡദ ഹൊസള്ളി സ്വദേശി പ്ര കാശ് ശിവപുത്രപ്പ ( 50 ) യാണ് മരിച്ചത് . പരിക്കേറ്റ കാർഡ്രൈവർ മാഹി സ്വദേശി മുഹമ്മദിനെ തലശ്ശേ രിയിലെ സഹകരണ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു . ബെംഗളൂരുവിൽ നിന്ന് വരികയായി രുന്ന ബസ് യാത്രക്കാർക്ക് ചായ കുടിക്കാൻ വേണ്ടിയാണ് സമീപമുള്ള ഹോട്ട ലിനുമുന്നിൽ നിർത്തി യത് . കണ്ടക്ടർ പുറത്തിറങ്ങി കൈയിലെ വെള്ളക്കുപ്പിയിൽ നിന്ന് വെള്ളമെടുത്ത് റോഡരികിൽനിന്ന് മുഖം കഴുകുകയായി രുന്നു . ഇതേ ദിശയിൽ മാഹിക്ക് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് റോഡരികിലെ ബസിലും , മുഖം കഴുകുകയായിരുന്ന പ്രകാശിനെയും ഇടിച്ച് കാർ സമീപത്തുള്ള വൈദ്യുതതൂണിലും ഇടിച്ചു നിന്നത്. സാരമായി പരിക്കേറ്റ പ്രകാശിനെ നാട്ടുകാരും ബസ് യാത്രക്കാരും ചേർന്ന് തലശ്ശേരി ജനറൽ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു . ബസ് നിർത്തി മറ്റ് യാത്ര ക്കാർ ഇറങ്ങും മുമ്പാ ണ് അപകടം . യാത്ര ക്കാരെല്ലാം പുറത്തിറ ങ്ങിയിരുന്നെങ്കിൽ വൻ ദുരന്തമാകുമായിരുന്നു . അപകടത്തിൽ കാറിൻറ മുൻഭാഗം പൂർണമായും തകർ ന്നു . വൈദ്യുതത്തൂൺ തകർന്നതിനാൽ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതിബന്ധവും തടസ്സപ്പെട്ടു . പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ മറ്റു വാ ഹനങ്ങളിൽ കയറ്റിവിട്ടു .
Post a Comment