o മാഹി ബൈപാസ് നിർമാണം ഡ്രെയിനേജ് നിർമാണത്തിലെ അപാകത പരിഹരിക്കാൻ പഞ്ചായത്തിൽ ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു*
Latest News


 

മാഹി ബൈപാസ് നിർമാണം ഡ്രെയിനേജ് നിർമാണത്തിലെ അപാകത പരിഹരിക്കാൻ പഞ്ചായത്തിൽ ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു*

 *മാഹി ബൈപാസ് നിർമാണം ഡ്രെയിനേജ് നിർമാണത്തിലെ അപാകത പരിഹരിക്കാൻ പഞ്ചായത്തിൽ ദേശീയപാത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു*



 മാഹി ബൈപാസ്‌ ആരംഭിക്കുന്ന അഴിയൂറിലെ കുഞ്ഞി പള്ളിക്ക് സമീപത്തെ നിർമ്മാണ പ്രവർത്തിയുടെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിലെ ഡ്രെയിനേജ് നിർമാണത്തിൽ ഉണ്ടായിട്ടുള്ള അപാകതകൾ കാരണം നിലവിലുള്ള പഞ്ചായത്ത് റോഡുകൾ ,വീടുകൾ ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം പൂർണമായും അടഞ്ഞു കിടക്കുകയാണ് .8,16,17,18 വാർഡുകളിലെ ദേശിയ പാതക്ക്  സമീപം  താമസിക്കുന്നവരുടെ പ്രശ്നം ദേശീയപാത പ്രോജക്ട് ഡയറക്ടറുടെ ശ്രദ്ധയിൽ പഞ്ചായത്ത് അധികാരികൾ കൊണ്ടുവന്നതിനെ തുടർന്ന്  ദേശീയപാത അതോറിറ്റി എൻജിനീയർ പി പ്രബീന്തിന്റെ നേതൃത്ത ത്തിൽ ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധനയും തുടർന്ന് പഞ്ചായത്തിൽ യോഗവും ചേർന്നു. നിലവിലുള്ള വീടുകൾ ,സ്ഥാപനങ്ങൾ ,പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾ ,എന്നിവിടങ്ങളിലേക്ക് പുതുതായി നിർമ്മിച്ച സർവീസ് റോഡിൽ നിന്നും പ്രവേശനമാർഗ്ഗം ഉണ്ടാക്കുന്നതിന് ഡ്രെയിനേജ് പൊളിച്ചു താഴ്ത്തി വഴി ഉണ്ടാക്കാൻ വിശദമായ പ്രൊപ്പോസൽ വ്യക്തികളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തി മെമ്പർമാർ സാക്ഷ്യപ്പെടുത്തി പ്രോജക്ട് ഡയറക്ടർക്ക് പഞ്ചായത്ത് മുഖേന നൽകുവാൻ തീരുമാനിച്ചു. നിലവിലുള്ള പഞ്ചായത്ത് റോഡിലേക്കും ഇടവഴിയിലേക്കുമുള്ള പ്രവേശന വഴി ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ പ്രശ്നത്തിൽ നാട്ടുകാർ മെമ്പർമാരുടെ നേതൃത്വത്തിൽ സമരം തുടങ്ങിയിരുന്നു. പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷതവഹിച്ചു വാർഡ് മെമ്പർമാരായ സി .എം സജീവൻ, സാലിം പുനത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, , ഇ കെ കെകമ്പനി  പ്രോജക്റ്റ് മാനേജർ, കെ കെ അനിൽകുമാർ ദേശീയപാത എൻജിനീയർ ആർ എസ് ജഗന്നാഥൻ, ഇ കെകെ കമ്പനി പ്രതിനിധികളായ കെ സുകുമാരൻ  ,അതുൽ എസ് കുമാർ എന്നിവർ യോഗത്തിലും ഫീൽഡ് വിസിറ്റിലും  സംബന്ധിച്ചു .

Post a Comment

Previous Post Next Post