കണ്ണൂർ: കണ്ണൂർ പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂർ നഗരത്തിൽ പള്ളിക്കുന്ന് പൊടിക്കുണ്ടിലെ മിൽമക്ക് സമീപമാണ് സംഭവം. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ ഇറക്കിവിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല.
പാലിയത്ത് വളപ്പ്-കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു. 50ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 9.45ഓടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു
Post a Comment