*തലശേരിയിൽ അതിമാരക ലഹരി മരുന്നുമായി 5 പേർ അറസ്റ്റിൽ ; പൊലീസിനെ കണ്ട് ഹോട്ടലിന് മുകളിൽ നിന്നും ചാടിയ യുവാവിൻ്റെ നട്ടെല്ല് തകർന്നു.*
തലശ്ശേരിയിലെ ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി അഞ്ചുപേർ അറസ്റ്റിൽ.
പോലീസിനെ കണ്ട് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച മുഴപ്പിലങ്ങാട് സ്വദേശി അർഷാദിന് ഗുരുതരമായി പരിക്കേറ്റു.
നട്ടെല്ല് തകർന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
രണ്ടു ഗ്രാമോളം എംഡിഎംഎ ഇവരിൽ നിന്നു പിടിച്ചെടുത്തു.
വൈകിട്ട് കോടതിക്കു സമീപം ഉള്ള ഹോട്ടലിലാണ് സംഭവം.
ഈങ്ങയിൽ പീടികയിലെ മുഹമ്മദ് ഫായിസ് (19), എരഞ്ഞോളി യിലെ മുഹമ്മദ് ഫിനാൻ (19)
വടക്കുമ്പാട് കൂളി ബസാറിലെ ജിബിൻ, മുഹമ്മദ് റാഹിൽ, പരിക്കേറ്റ അർഷാദ് എന്നിവരെയാണ് സിഐ കെ സനൽകുമാർ, എസ് ഐ ആർ മനു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻറി നാർക്കോട്ടിക് സ്ക്വാഡും, ടൗൺ പൊലീസും നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികൾ വലയിലായത്
Post a Comment