അഴിയൂർ ഗ്രാമ പഞ്ചായത്ത് തീരശുചിത്വ റിലേ റാലി: 16ആം വാർഡിൽ വിളംബര ജാഥ നടത്തി
അഴിയൂർ ഗ്രാമപഞ്ചായത്തിന് സമ്പൂർണ്ണ ശുചിത്വ പദവിയായ ഒഡിഎഫ് പ്ലസ് നേടിയെടുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന തീരശുചിത്വ റിലേ റാലിയുടെ പ്രചരണാർത്ഥം 16 ആം വാർഡിൽ വിളംബര ജാഥ നടത്തി. എലിഫെന്റ് റോഡ് ബീച്ചിൽ നിന്നാരംഭിച്ച ജാഥ എരിക്കിൽ ബീച്ചിൽ സമാപിച്ചു. വാർഡ് മെംബർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. ജെ പി എച്ച് എൻ മഞ്ജു സിസ്റ്റർ, ആശാവർക്കർ ബേബി പി വി, വികസന സമിതിയംഗം സനൂജ് ടി പി, മുനീറ ടി പി, റാജിഷ വി പി, രജില പി വി, തസ്നി ഇ സി നേതൃത്വം നൽകി. തീരദേശ ശുചിത്വ റിലേ റാലിക്ക് എരിക്കിൽ ബീച്ചിൽ സ്വീകരണം നൽകും.
Post a Comment