അപകട ഭീഷണിയുയർത്തി ഹൈമാസ്റ്റ് ലൈറ്റുകൾ
മാഹി: മാഹി പള്ളിക്ക് മുൻ വശത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് അപകട ഭീഷണിയിൽ . ഏത് നിമിഷവും നിലം പതിക്കുമെന്ന നിലയിലുള്ളത്. സദാ ആളുകൾ ഉണ്ടാവുന്ന സ്ഥലമാണിത്.
മാഹി കെ.ടി.സി ജംഗ്ഷനിലെ ഹൈമാസ്ററും പാറക്കൽ ബീച്ച് റോഡിലെ കോസ്റ്റൽ പോലീസ് സ്റ്റേഷന് സമീപത്തെ ഹൈമാസ്റ്റും ഇതേ അവസ്ഥയിലാണ്.
മാഹി പാറക്കൽ ബീച്ചിലെ ഹൈമാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ച മുകളിലത്തെ റിംഗ് ക്ളാമ്പുകൾ ഇളകി തൂങ്ങിയ നിലയിലാണുള്ളത്.
ബീച്ച് റോഡിലേയും, കെ ടി സി ജംഗ്ഷനിലെയും ഹൈമാസ്റ്റിന്റെ അവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല
പൂഴിത്തല, ആശുപത്രി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റാവട്ടെ കണ്ണടച്ചിരുപ്പാണ്..
മാഹി ദേശീയ പാതയിലെ മിക്ക വൈദ്യുത തൂണുകളിലെയും ലൈറ്റുകൾ പ്രകാശിക്കാറില്ല.
കെ ടി സി ജംഗ്ഷനിലെ ഹൈമാസ്റ്റ്ദേശീയ പാതയിലെ കടകൾ അടച്ചു കഴിഞ്ഞാൽ ദേശീയപാതയിൽ മിക്ക ഭാഗങ്ങളും ഇരുട്ടിലാണ്
ഈ ഭാഗങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുവാനോ, ഒടിഞ്ഞു തൂങ്ങി പൊതുജനത്തിന്റെ ജീവന് പോലും ഭീഷണിയായ ഹൈമാസ്റ്റുകൾ നേരെയാക്കുവാനോ അധികാരികൾ നടപടിയെടുക്കുന്നില്ല.
ദുരന്തം വരുന്നതും കാത്തു നില്ക്കുകയാണോ അധികാരികൾ എന്നാണ് നാട്ടുകാർ ഇപ്പോൾ ചോദിക്കുന്നത്
Post a Comment