അഴിയൂരില്‍ പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണം മുന്‍ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു.
പതിനാലാം പഞ്ചവല്‍സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 1996 മുതല്‍ പഞ്ചായത്ത് മെമ്പര്‍ മാരായവരുടെ സംഗമം സംഘടിപ്പിച്ചു . ജനപ്രതിനിധികളായവരുടെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രഫോര്‍മ്മയില്‍ ശേഖരിക്കുകയും പഞ്ചായത്ത് തയ്യാറാക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടിലും വികസന രേഖയിലും അത് ഉള്‍പ്പെടുത്തുന്നതാണ് . ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരുന്നത് സംഗമം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു .
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരന്‍ തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു .മുന്‍പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം സി പ്രേമജ , പി ശ്രീധരന്‍ , വി പി ജയന്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ കാലത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ക്ക് കൈമാറി ,പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ അനിഷ ആനന്ദ സദനം , റഹീം പുഴയ്ക്കല്‍ പറമ്പത്ത്, രമ്യകരോടി , മുൻ ജന പ്രതിനിധികളായ ഷമീറ , പി പി ശ്രീധരന്‍ , സുധ കുളങ്ങര , പി പ്രദീപ് , കെ ലീല , ഉഷ കുന്നുമ്മല്‍ , ഉഷ ചാത്തന്‍ങ്കണ്ടി , എം മഹിജ , , കുഞ്ഞിരാമന്‍ , ശ്രീജേഷ് കുമാര്‍ , സുധ മാളിയെക്കല്‍ , ഹാരീസ് മുക്കാളി , ചെറിയ കോയതങ്ങള്‍ , ഷീബ അനില്‍ കുമാര്‍ , ശുഭ മുരളീധരന്‍ , സാഹിര്‍ പുനത്തില്‍ ,സുകുമാരന്‍ കല്ലറോത്ത് , ജാസ്മിന കല്ലേരി , എം പി രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment