പുതുച്ചേരിയിൽ രണ്ട് ഒമൈക്രോൺ കേസുകൾ
ചൊവ്വാഴ്ച പുതുച്ചേരിയിൽ രണ്ട് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു.
രണ്ടുപേരിൽ ഒരാൾ കണ്ടക്ടർ തോട്ടത്തിൽ നിന്നുള്ള 80 വയസ്സുള്ള പുരുഷനും, മറ്റൊരാൾ പുതുച്ചേരി-വില്ലുപുരം അതിർത്തിയിലുള്ള ലോസ്പേട്ടിലെ നാവർകുളം സ്വദേശിയായ 20 വയസ്സുള്ള യുവതിയുമാണെന്ന് ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ഡോ. ജി.ശ്രീരാമലു പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഇവരുടെ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നുവെന്നും തിങ്കളാഴ്ച ഫലം പോസിറ്റീവായതായും ശ്രീരാമലു പറഞ്ഞു.പുരുഷൻ ആശുപത്രിയിലും,സ്ത്രീ ഹോം ഐസൊലേഷനിലും സുഖം പ്രാപിച്ചതായും,ഇവരുടെ സമ്പർക്ക വഴികൾ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും ഡയരക്ടർ അറിയിച്ചു
Post a Comment