യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി
മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 137-മത് ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.
മൂലക്കടവിൽ മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മാഹി മേഖലാ പ്രസിഡൻ്റ് പി.ശ്യാംജിത്ത് അധ്യക്ഷത വഹിച്ചു, രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാജ്യമൊട്ടാകെ എ.ഐ.സി .സി .ആഹ്വാനം ചെയ്ത പരിപാടികളുടെ ഭാഗമായാണ് പദയാത്ര സംഘടിപ്പിച്ചത് സത്യൻ കേളോത്ത്, കെ.മോഹനൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.പി.രജിലേഷ്, എൻ :എസ്.യു.പ്രസിഡൻ്റ് കെ.സുമിത്ത് എന്നിവർ സംസാരിച്ചു. മാഹിയുടെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി.ജാഥ പൂഴിത്തലയിൽ സമാപിച്ചു.
Post a Comment