*കോവിഡ് കാലത്തെ ആരോഗ്യവും ശുചിത്വവും സെമിനാർ സംഘടിപ്പിച്ചു*
മാഹി: പള്ളൂർ :വി.എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന എൻ എസ് എസ് ക്യാമ്പിനോടനുബന്ധിച്ച് കോവിഡ് കാലത്തെ ആരോഗ്യവും ശുചിത്വവും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. മുൻ എൻ സി സി ഓഫീസർ പി.ഷിജു സെമിനാർ ഉൽഘാടനം ചെയ്തു. മാഹി ഗവൺമെൻ്റ് ഹോസ്പിറ്റൽ പബ്ലിക്ക് ഹെൽത്ത് നഴ്സിങ്ങ് ഓഫീസർ വി.വി സിന്ധു, ഗവൺമെൻ്റ ആയൂർവ്വേദ മെഡിക്കൽ കോളജ് ഡോ.രാജേഷ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.കെ.സ്നേഹപ്രഭ ,പ്രസീന വി, പി ശിഖ, ഷീന കെ,ഷൈജ.എം. വി എന്നിവർ നേതൃത്വം നൽകി
Post a Comment