ടെമ്പിൾ ഗേറ്റിൽ തീവണ്ടി നിർത്തിയില്ല; അന്വേഷണം തുടങ്ങി
തലശ്ശേരി: കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ തീവണ്ടി തിങ്കളാഴ്ച രാത്രി ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയില്ല. സംഭവം സംബന്ധിച്ച് യാത്രക്കാരുടെ പരാതിയിൽ റെയിൽവേ അധികൃതർ അന്വേഷണം തുടങ്ങി. സ്ഥിരമായി ഉണ്ടാവാറുള്ള ലോക്കോ പൈലറ്റായിരുന്നില്ല തിങ്കളാഴ്ച. ലോക്കോ പൈലറ്റ് മാറിയതിനെത്തുടർന്ന് നിർത്താൻ മറന്നുപോയതാണെന്ന് കരുതുന്നു.
Post a Comment