മാഹിക്കാരൻ ഫാബിദ് തിളങ്ങി
പുതുച്ചേരിക്ക് വിജയം
മയ്യഴി: തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നട ക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്ക് തുടർച്ച യായി രണ്ടാം വിജയം . രണ്ടിലും വിജയശില്പിയായത് മയ്യഴിക്കാരനായ ഫാബിദ് 12 - ന് തമിഴ്നാടിനെതിരെ നട ന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 225 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു . വാലറ്റത്തെ കൂട്ടുപിടിച്ച് ഫാബിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പുതുച്ചേരിക്ക് മികച്ച റൺ സമ്മാനിച്ചത് . ഇന്നിങ്സ് അവസാനി ക്കുമ്പോൾ പുറത്താകാതെ ഫാബിദ് 87 റൺസ് നേടി യിരുന്നു . തുടർന്ന് തമിഴ്നാടിന്റെ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദറിന്റെ ഉൾപ്പെടെ രണ്ട് വിക്കറ്റുകൾ കൂടി നേടി അദ്ദേഹം ടീമിന് ഒരു റൺസിൻെറ ഉജ്ജ്വല വിജയം സമ്മാ നിച്ചുകൊണ്ട് കളിയിലെ താര വുമായി . ചൊവ്വാഴ്ച ശക്തമായ മുംബൈയ്ക്കെതിരേ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പു തുച്ചേരി 157 റൺസിന് എല്ലാവരും പുറത്തായി . തുടർന്ന് ബാറ്റ് ചെയ്ത മുംബൈയെ 139 റൺസിന് പുറ ത്താക്കി 18 റൺസിന്റെ വിജയം പോണ്ടിച്ചേരി സ്വന്തമാക്കി . പു തുച്ചേരിക്കുവേണ്ടി 10 ഓവറിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ 16 റൺസിന് മുംബൈയുടെ ഇന്ത്യൻ താരം ജൈസ്വാൽ ഉൾ പ്പെടെ നാല് വിക്കറ്റുകൾ കൊയ്ത്ഫാബിദ് വീണ്ടും കളിയിലെ താരമായി . മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ തബ്മിൽ സി.ടി.കെ ഫാറൂക്കിന്റെയും സജ്ന ഫാറൂക്കിന്റെയും മകനായ ഫാബിദ് 14 വയസ് മുതൽ കേരളാ ക്രി ക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു . കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിച്ചിട്ടുള്ള ഫാബിദ് കഴിഞ്ഞ അഞ്ചുവർഷമായി പോണ്ടിച്ചേരിക്കുവേണ്ടി കളിച്ചുവരുന്നു . ഈ കാലയളവിൽ പോണ്ടി ച്ചേരിക്കുവേണ്ടി ഡബിൾ സെഞ്ച്വറി ഉൾപ്പെടെ നിരവധി നേ ട്ടങ്ങൾ ഫാബിദ് സ്വന്തമാക്കിയിട്ടുണ്ട് .
Post a Comment