മയ്യഴിയുടെ തെരുവീഥികളിൽ കൂടി ഉണ്ണിയേശുവിന്റെ തിരുപിറവിയുടെ സന്ദേശം മാലോകരെ അറിയിച്ചു കൊണ്ട് കൊച്ചുകരോൾ സംഘങ്ങൾ സജീവമായി*
മാഹി :കോവിഡ് ഭീഷണിയിൽ നിന്നും നാടും നഗരവും മുക്തമാവുമ്പോൾ , ശാന്തിയുടെയും സമാധാനത്തിന്റെയും പൊൻപുലരിയിൽ . ഉണ്ണിയേശുവിന്റെ പിറവി അറിയിച്ചു കൊണ്ട് മാഹിയുടെ തെരുവുകളിൽ കൂടി വീട് വീടാന്തരം കയറിയിറങ്ങുകയാണ് കൊച്ചു കൊച്ചു കരോൾ സംഘങ്ങൾ .
നാടിനും വീടിനുമുണ്ടായ കാലാനുസൃത മാറ്റങ്ങള്‍ കരോള്‍സംഘത്തിനും വന്നിട്ടുണ്ട്
കരോള്‍ സംഘത്തിലെ കേന്ദ്ര കഥാപാത്രമായ
കുടവയറൻ ക്രിസ്മസ് പാപ്പ ഇപ്പോൾ സിക്ക്സ് പാക്കായി മാറി
. പണ്ടുകാലത്ത് പ്രത്യേകമായി പാപ്പയെ അണിയിച്ചൊരുക്കുകയായിരുന്നു. ഇന്ന് മുഖം മൂടിയും താടിയും റെഡിമെയ്ഡാണ്.
അഞ്ചും ആറും പേരടങ്ങുന്ന കൊച്ചു കുട്ടികളുടെ നിരവധി സംഘങ്ങളാണ് രണ്ടു ദിവസമായി മാഹിയുടെ തെരുവീഥികൾ കയ്യടക്കിയത്
കയ്യിൽ ബലൂൺ കെട്ടിയ വടിയും ചെറിയ ചെണ്ടയും മണിയുമായി ഒരു ഭാഗത്ത് റോന്ത് ചുറ്റുമ്പോൾ
മറുഭാഗത്ത് ബ്ളൂടൂത്ത് സ്പീക്കറിൽ ക്രിസ്മസ് പാപ്പയ്ക്ക് സംഗീതമൊരുക്കി ഹൈടെക്ക് കരോൾ സംഘവും രംഗത്തുണ്ട്
എന്തൊക്കെയായാലും ഇതോടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പുതുജീവൻ പകർന്നിരിക്കുകയാണ്
കോവിഡായതിനാൽ മുൻ വർഷങ്ങളിൽ കരോൾ സംഘങ്ങൾ ഇല്ലായിരുന്നു
കോവിഡ് ഭീഷണി പൂർണ്ണമായും ഒഴിഞ്ഞു പോകാത്ത സാഹചര്യം നിലനില്ക്കുന്നതിനാൽ മാഹി പള്ളിയിൽ ഇത്തവണയും ചലിക്കുന്ന പുല്ക്കൂട് ഉണ്ടായിരിക്കുന്നതല്ല
പള്ളിമുറ്റത്ത് ഒരുക്കുന്ന പുല്ക്കൂട് അവസാന മിനുക്ക് പണിയിലാണ്.
പാട്ടു പാടി കയ്യടിച്ചും ചെറു ചെണ്ടയും മണിയും മുഴക്കി വീടുകൾ കയറി നാണയങ്ങളും നോട്ടുകളും ശേഖരിക്കുമ്പോൾ വാങ്ങുന്ന കുട്ടികൾക്കും , കൊടുക്കുന്ന മുതിർന്നവർക്കും ഒരുപോലെ സന്തോഷം
Post a Comment