*അഴിയൂരിൽ കുഞ്ഞിപ്പള്ളിയിൽ വ്യാപാരികളുടെ സഹായത്തോടെ ഡിസംബർ 30ന് നാളെ ശുചിത്വ കുടുംബസംഗമവും ശുചിത്വ ദീപം തെളിയിക്കലും വടകര ആർ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്യും
അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പദവി നേടുന്നതിന് ഭാഗമായി കുഞ്ഞിപ്പള്ളിയിലെ വ്യാപാരികളുടെ സഹായത്തോടെ 8,9 വാർഡുകളുടെ നേതൃത്വത്തിൽ ഡിസംബർ 30ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് കുഞ്ഞിപ്പള്ളി ടൗണിൽ വെച്ച് ശുചിത്വ കുടുംബ സംഗമം നടത്തുന്നു. സംഗമത്തിനു ശേഷം ശുചിത്വ ദീപം തെളിയിക്കുന്നതാണ്. പരിപാടി വടകര ആർ ഡി ഒ .പി ബിജു ഉത്ഘാടനം ചെയ്യുന്നതാണ് .ജനുവരി ഒന്നു മുതൽ നടപ്പിലാക്കുന്ന നിയന്ത്രിത പ്ലാസ്റ്റിക് നിരോധനം, മാലിന്യ ശുചിത്വ മേഖലയിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ പാലിക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ സംഗമത്തിൽ വിശദീകരിക്കുന്നതാണ്.കുഞ്ഞി പള്ളിയിലെ മുഴുവൻ വ്യാപാരികളും ,8,9 വാർഡുകളിലെ കുടുംബശ്രീ ,തൊഴിലുറപ്പ് തൊഴിലാളികൾ ,സന്നദ്ധ സംഘടന പ്രവർത്തകർ ,ഓട്ടോ തൊഴിലാളികൾ ,റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ ,ഹരിത കർമ്മ സേന പ്രവർത്തകർ ,പ്രകൃതി സ്നേഹികൾ ,നാട്ടുകാർ എന്നിവർ കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കുന്നതാണ് , ഇത് സംബന്ധിച്ച് ആലോചന യോഗം ചേർന്നിരുന്നു
Post a Comment