o കണ്ണൂര്‍ നഗരത്തിലെ രണ്ട് കടയില്‍ തീപിടുത്തം
Latest News


 

കണ്ണൂര്‍ നഗരത്തിലെ രണ്ട് കടയില്‍ തീപിടുത്തം

 കണ്ണൂര്‍ നഗരത്തിലെ രണ്ട് കടയില്‍ തീപിടുത്തം



പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കിങ്സ് മൊബൈല്‍ സിറ്റിയെന്ന ആക്സസറീസ് ഹോള്‍ സെയില്‍ ഷോപ്പിനാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 3.30 തോടെയായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തിയാണ് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഷോപ്പില്‍ നിന്നും പുകയുയരുന്നത് സമീപത്ത് സാധനമിറക്കാന്‍ വന്ന ലോറി ഡ്രൈവര്‍മാരാണ് കണ്ടത്. തുടര്‍ന്ന് പഴയബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ റിഷാലിനെ അറിയിക്കുകയായിരുന്നു. റിഷാല്‍ കടയുടെ അടുത്തെത്തി നോക്കുമ്ബോള്‍ കടയില്‍ നിന്നും വലിയ ശബ്ദത്തില്‍ എന്തോ പൊട്ടിതെറിക്കുന്നത് കേള്‍ക്കുകയും തുടര്‍ന്ന് അഗ്നിശമനസേനയെ വിവരമറിയുക്കുകയുമായിരുന്നു. അഗ്നി ശമന സേന സ്ഥലത്തെത്തുമ്ബോഴേക്ക് തീ ആളികത്തിയിരുന്നു.


ഷോപ്പിനകത്തുനിന്നു തന്നെയാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൊബൈല്‍ ഡിസ്പ്ലേ, ബാറ്ററി, തുടങ്ങി നിരവധി സാധന സാമഗ്രികള്‍ കത്തിനശിച്ചു.ഏകദേശം 40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കടഉടമ കോഴിക്കോട് സ്വദേശി സഹീര്‍ പറഞ്ഞു.


Post a Comment

Previous Post Next Post